Malayalam Christian song Index

Sunday, 13 September 2026

Daiva Sannidhau Njaan ദൈവസന്നിധൗ ഞാൻ 545

1 ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും

ദൈവം നൽകിയ നന്മകൾക്കായ്

ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്

ഹല്ലേലുയ്യ ഗീതം പാടും ഞാൻ


പാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കും

സ്തോത്രഗീതം പാടി സ്തുതിക്കും (2)


2 അന്ധകാരമെൻ അന്തരംഗത്തെ

ബന്ധനം ചെയ്തടിമയാക്കി

ബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽ

ബന്ധനങ്ങളഴിച്ചുവല്ലോ(2);-


3 ശത്രുവാമെന്നെ പുത്രനാക്കുവാൻ

പുത്രനെ കുരിശിലേൽപ്പിച്ചു

പുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യം

സ്തോത്രഗീതം പാടി സ്തുതിക്കും(2);-


4 വിളിച്ചു എന്നെ വെളിച്ചമാക്കി

വിളിച്ചവനായി ശോഭിപ്പ‍ാൻ

ഒളിവിതറും നൽ തെളിവചനം

എളിയവനെന്നും ഘോഷിക്കും(2);-


1 Daiva Sannidhau Njaan Sthothram Padidum

Daivam Nalkiya Nanmakalkkay

Daivam Eeki Than Sunuve Papi Enikkay

Halleluyah Geetham Padum Njaan


Paadi Sthuthikum Njaan Paadi Sthuthikum

Sthothra Geetham Paadi Sthuthikum (2)


2 Andhakaramen Andharamgathe

Bandhanam Cheithadimayakki

Bendhurabhanam Than Svanta Puthranal

Bendhanangal Azichuvallo;-


3 Shathruvamenne Puthranakuvan

Puthrane Kurishil Eelppichu

Puthra’thavam Nalki Ha Ethra Sawbhayam

Sthothra Geetham Paadi Sthuthikum (2)


4 Vilichu Enne Velichamakki

Vilichavany Shobhippan

Oli Vitharum Nal Theli Vachanam

Eliyavan Ennum Ghoshikum;-

This video is from Christian Music
This video is for study purposes  only




No comments:

Post a Comment

Abrahmin Daivam nalkumഅബ്രാമിൻ ദൈവം നൽകുംSong No560

അബ്രാമിൻ ദൈവം നൽകും കനാൻ ദേശം തേടി തേടി പോകാം ഹല്ലേലൂയ്യാ പാടാം ബലവാനാം ദൈവത്തിന്റെ ഗീതങ്ങൾ പാടി പാടി തേനും പാലും ഒഴുകും ദേശം കാണാം ഇസ്രായേൽ...