Malayalam Christian song Index

Monday, 14 September 2026

Ente Daivam Mahathwathilഎന്റെ ദൈവം മഹത്വത്തിൽ Song no 549

എന്റെ ദൈവം മഹത്വത്തിൽ

 ആർദ്രവാനായി ജീവിക്കുമ്പോൾ

സാധു ഞാനീ ക്ഷോണിതന്നിൽ ക്ലേശിപ്പാൻ-

ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു


വൈഷമ്യമുള്ളേതു കുന്നും

 കരകേറി നടകൊള്വാൻ

രക്ഷകനെൻ കാലുകൾക്കു്

 വേഗമായ് തീർന്നെൻ

പാതയിൽ ഞാൻ മാനിനെപ്പോലോടിടും


ആരുമെനിക്കില്ലെന്നോ ഞാൻ

 ഏകനായി തീർന്നുവെന്നോ

മാനസത്തിലാധിപൂണ്ടു ഖേദിപ്പാൻ

സാധു അന്ധനായി തീർ‌ന്നിടല്ലേ ദൈവമേ


എന്റെ നിത്യ സ്നേഹിതന്മാർ

 ദൈവദൂതസംഘമത്രേ

ഇപ്പോളവർ ദൈവമുമ്പിൽ സേവയാം

എന്നെ കാവൽ ചെയ്തു ശുശ്രൂഷിപ്പാൻ വന്നീടും


ദുഃഖിതനായ് ഓടിപ്പോയ് ഞാൻ

 മരുഭൂവിൽ കിടന്നാലും

എന്നെയോർ‌ത്തു ദൈവദൂതർ വന്നീടും

ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും


നാളെയെക്കൊണ്ടെൻ 

മനസ്സിൽ ലവലേശം ഭാരമില്ല

ഓരോ നാളും ദൈവമെന്നെ പോറ്റുന്നു

തന്റെ കൈകളിൽ ഞാൻ ദിനം തോറും ചാരുന്നു


കാക്കകളെ വിചാരിപ്പിൻ

വിതയില്ല കൊയ്ത്തുമില്ല

ദൈവം അവയ്ക്കായ് വേണ്ടതേകുന്നു

ലില്ലി പുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നു


പത്മോസ് ദ്വീപിൽ ഏകനായ്

 ഞാൻ വസിച്ചാലും ഭയമില്ല

സ്വർഗ്ഗം തുറന്നെന്റെ പ്രിയൻ വന്നീടും

മഹാദർശനത്താൽ വിവശനായ്ത്തീരും ഞാൻ


ഹാ! മഹേശാ! കരുണേശാ!

 പൊന്നുതാതാ! നീയെനിക്കായ്

വേണ്ടതെല്ലാം ദയ തോന്നി നൽകുമ്പോൾ

എന്റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്


Ente Daivam Mahathwathil

 Aardravaanaayi Jeevikkumbol

Saadhu Njanee Kshonithannil Cleshippaan-

Ethum Kaaryamillennenteyullam Chollunnu


Vaishamyamullethu Kunnum

 Karakeri Nadakolwaan

Rakshakanen Kaalukalkku

 Vegamaay Theernnen

Paathayil Njaan Maanineppolodidum


Aarumenikkillenno Njaan

 Ekanaayi Theernnuvenno

Maanasathilaadhipoondu Khedippaan

Saadhu Andhanaayi Theernnidalle Daivame


Ante Nithya Snehithanmaar

 Daivadoothasanghamathre

Eppolavar Daivamunbil Sevayaam

Enne Kaaval Cheythu Shusrooshippaan Vanneedum


Dukhithanaay Oodippoy Njaan

 Marubhoovil Kidannaalum

Enneyorthu Daivadoothar Vanneedum

Ettam Snehachoododappavumaay Vanneedum


Naaleyekkondaem 

Manasil Lavalesham Bhaaramilla

Oro Naalum Daivamenne Pottunnu

Thante Kaikalil Njaan Dinam Thorum Chaarunnu


Kaakkakale Vichaarippin

Vithayilla Koythumilla

Daivam Avaykkaay Vendathekunnu

Lilli Pushpangalkkumavan Shobha Nalkunnu


Pathmos Dveepil Ekanaay

 Njaan Vasichaalum Bhayamilla

Svarggam Thurannente Priyan Vanneedum

Mahaadarshanathaal Vivashanaayttheerum Njaan


Haa! Maheshaa! Karuneshaa!

 Ponnuthaathaa! Neeyenikkaay

Vendathellam Daya Thonni Nalkumbol

Ante Dehi Vrutha Kalangunnathenthinai 

t
This video is from Athmeeyayathra
Lyrics: Sadhu Kochukunju upadashi
Hits of Krishnakumar

No comments:

Post a Comment

Daweede Polennum Nrithamദാവീദേ പോലെന്നും നൃത്തം Song No 553

 ദാവീദേ പോലെന്നും നൃത്തം  ഞാൻ ചെയ്തീടും ഹല്ലേലുയ്യാ മഹത്വം കൈത്താളത്താലെന്നും  വർണ്ണിച്ചീടും ഞാൻ ഹല്ലേലുയ്യാ മഹത്വം സ്വർഗ്ഗീയ തീയാൽ  എന്നെ മ...