Malayalam Christian song Index

Tuesday 22 March 2022

Ellaarum pokanam എല്ലാരും പോകണം Song No 408

എല്ലാരും പോകണം എല്ലാരും പോകണം

മണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട്

നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്

കാണുന്നത് കൊടുംതീയാണ് കാണുന്നത്


അലറുന്ന ആഴിയിൽ അലതല്ലൽ മാ?‍ുവാൻ

ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട്

പോകാം നമുക്കിന്നു പാടാം നമുക്കൊരു

ത്യാഗത്തിൻ ധ്യാനഗീതം ഒരു

ത്യാഗത്തിൻ ധ്യാനഗീതം(2);- എല്ലാരും


എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു

ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ

തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം

മേലിൽ നമുക്കായുണ്ട് ഒരുവൻ

മേലിൽ നമുക്കായുണ്ട്;- എല്ലാരും



Ellaarum pokanam ellaarum pokanam

Mannaakum maayavittu-verum mannaakum(2) maayavittu

Naamonnu chinthikkil naashapuriyuTe theeyaanu

Kaanunnathu koTumtheeyaanu kaanunnathu


Alarunna aazhiyil alathallal maa?‍uvaan

Aayavan kooTeyundu-melil aayavan(2) kooTeyundu

Pokaam namukkinnu paaTaam namukkoru

Thyaagatthin dhyaanageetham oru


Thyaagatthin dhyaanageetham(2);- ellaarum

Enthinu nokkunnu, enthinu nokkunnu

Chanthamaam ee maayaye-ayyo chanthamaam (2) ee maayaye

Theeraattha santhosham maaraattha saubhaagyam

Melil namukkaayundu oruvan

Melil namukkaayundu;- ellaarum



The old traditional song was written by Late. P V Ashari Upadesi. 

Friday 11 March 2022

Prarthana kelkaname karthave enപ്രാർത്ഥന കേൾക്കണമേ Song no 407

പ്രാർത്ഥന കേൾക്കണമേ!

കർത്താവേയെൻ യാചന നൽകണമേ!


1പുത്രന്റെ നാമത്തിൽ ചോദിക്കും 

കാര്യങ്ങൾക്കുത്തരം- (2)

തന്നരുളാമെന്നുള്ളൊരു

വാഗ്ദത്തംപോൽ ദയവായ്  (2)

                                  ( പ്രാർത്ഥന)

2താതനും മാതാവും നീയെനിക്കല്ലാതെ

ഭൂതലം തന്നിലില്ലേ വേറാരുമെൻ

ആതങ്കം നീക്കിടുവാൻ


3 നിത്യതയിൽ നിന്നുള്ളത്യന്ത സ്നേഹത്താൽ

ശത്രുതയേകറ്റി എനിക്കു നീ

പുത്രത്വം തന്നതിനാൽ

4സ്വാന്ത കുമാരനെ  ആദരിയാക്കാതെന്മേൽ 

സിന്ധുസമം  കനിഞ്ഞ  സംപ്രീതിയേ

അന്തികെ  ചേർന്നിരുന്നേൻ 

  

5ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ

ഉത്തരം നൽകിയതോർത്തത്യാദരം

തൃപ്പാദം തേടിടുന്നേൻ


6കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻ

തുല്യമില്ലാ ദയയോർ-ത്തിതാ വന്നേൻ

നല്ലവനേ സഭയം


7 യേശുവിൻ മൂലമെൻ യാചന നൽകുമെ-

ന്നാശയിൽ കെഞ്ചിടുന്നേൻ അല്ലാതെന്നിൽ

ലേശവും നന്മയില്ലേ.



Prarthana kelkaname karthave en

Yachana nalkaname 

Karthave enyachana nalkaname


1Puthrante namathil chodikkum karyangal

Kuutharam thannarulam

Ennulloru vagdatham pol dayavay  (2)


2Thathanum mathavum neeyenikkallathe

Bhoothalam thannilille

Verarumen aathamgam neekkiduvan


Nithyathayil ninnu-llathyantha snehathal

Shathruthaye akatti

Enikku nee puthratham thannathinal


4Svanthakumarane aadariyathenmel

Sindhusamam kaninja

Sampreethiyor-anthike  chernirunnen


5 Bhruthyaranekarin prarthana kettu nee

Utharam nalkiyathor-thathyaadaram

Thruppadam thedidunnen

Athyadaram thruppadam thedidunnen


6 Kallante yachana kettullalinja nin

Thulyamilla dayayorthitha vannen

Nallavane sadayam

Itha vannen nallavane sadayam


7Yeshuvin moolamen yachananalkumen

Nashyil kenjchidunn 

Allatennil lesahvum namayille

                          This video from Roy Puthur

Lyrics | T.J Varki Ashayan

Hindi translation Available  

Use the link|







Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...