ദേവാധി ദേവന്‍ നീ രാജാധി രാജന്‍
ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍
മണ്ണിലും വിണ്ണിലും ആരാധ്യനായി
ഉന്നത നന്ദനന്‍ നീ യോഗ്യനാം
നീയെന്നും യോഗ്യന്‍ നീയെന്നും യോഗ്യന്‍
ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം
സ്‌തോത്രം സ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം
സ്വര്‍ഗ്ഗ സുഖം വെടിഞ്ഞെന്‍ പാപം തീര്‍ക്കാന്‍
ദൈവത്തിന്‍ കുഞ്ഞാടായ് ഭൂവില്‍ വന്നു
നീ അറുക്കപ്പെട്ടു നിന്‍ നിണം കൊണ്ടു
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം
ക്രൂശിലാ കൂരിരുളില്‍ ഏകനായി
ദൈവത്താല്‍ കൈവിടപ്പെട്ടവനായ്
നീ സഹിച്ചു ദൈവ കോപമതെല്ലാം
എന്‍ പാപം മൂലമായ് നീ യോഗ്യനാം
പാതകര്‍ മദ്ധ്യത്തില്‍ പാതകനെ പോല്‍
പപമായ് തീര്‍ന്നു നീ ക്രൂശതിന്മേല്‍
നീ മരിച്ചു എന്റെ പാപങ്ങള്‍ പോക്കി
എന്തൊരു സ് നേഹമേ നീ യോഗ്യനാം
Devaadhi devan nee raajaadhi raajan
Doothanmaar raappakal vaazhtthitunnon
Mannilum vinnilum aaraadhyanaayi
Unnatha nandanan nee yogyanaam
Neeyennum yogyan neeyennum yogyan
Dyvatthin kunjaate nee yogyanaam
Sthothram sthuthi bahumaanangalellaam
Sveekarippaan ennum nee yogyanaam
Svargga sukham vetinjen paapam theerkkaan
Dyvatthin kunjaataayu bhoovil vannu
Nee arukkappettu nin ninam kondu
Veendetutthenneyum nee yogyanaam
Krooshilaa koorirulil ekanaayi
Dyvatthaal kyvitappettavanaay
Nee sahicchu dyva kopamathellaam
En paapam moolamaay nee yogyanaam
Paathakar maddhyatthil paathakane pol
Papamaay theernnu nee krooshathinmel
Nee maricchu ente paapangal pokki
Enthoru su nehame nee yogyanaam