(ശങ്കരാഭരണം-ഏകതാളം)
എന്നും നല്ലവൻ
യേശു എന്നും നല്ലവൻ (2)
ഇന്നലെയുമിന്നുമെന്നു-
മന്യനല്ലവൻ (2)
ഭാരമുള്ളിൽ നേരിടും
നേരമെല്ലാം താങ്ങിടും (2)
സാരമില്ലെന്നോതിടും
തൻ മാര്‍വ്വിലെന്നെ ചേർത്തിടും(2)
സംഭവങ്ങൾ കേൾക്കവേ
കമ്പമുള്ളിൽ ചേർക്കവേ(2)
തമ്പുരാൻ തിരുവചന-
മോർക്കവേ പോമാകവേ (2)
ഉലകവെയിൽ കൊണ്ടു ഞാൻ
വാടിവീഴാതോടുവാൻ (2)
തണലെനിക്കു തന്നിടുവാൻ
വലഭാഗത്തായുണ്ടുതാൻ(2)
വിശ്വസിക്കുവാനുമെ
ന്നാശവച്ചിടാനുമീ(2)
വിശ്വമതിലാശ്വസിക്കാ-
നാശ്രയവുമേശു താൻ(2)
രാവിലും പകലിലും
ചേലൊടു തൻ പാലനം(2)
ഭൂവിലെനിക്കുള്ളതിനാൽ
മാലിനില്ല കാരണം.(2)
(shankaraabharanam-ekathaalam)
Ennum nallavan yeshu
Ennum nallavan (2)
Innaleyum innum
Ennum annianallavan (2)
Bharamullil neridum
Neramellam thangidum (2)
Saramillennothidum than
Marvilenne cherthidum(2)
Sambavangal kelkave
Kampamullil cherkave (2)
Thampurante thiruvachanam
Orppikumpolakave (2)
Ulakaveyil kondu njan
Vadi veezhathoduvan (2)
Thanaleniku nalkiduvan
Valabhagathaundu than(2)
Viswasikuvanum
Ennasa vechidanumee (2)
Viswam athil aswasikan
Asrayavum yesuvam(2)
Ravilum pakalilum
Chelodu than palanam (2)
Bhuvil enikullathinal
Malinilla karanam(2)