Malayalam Christian song Index

Sunday, 26 December 2021

Angepolen daivame aarullee loke അങ്ങെപോലൻ ദൈവമെ Song No 399

 അങ്ങെപോലൻ ദൈവമെ   ആരുളിലോകെ

അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം

അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ

അങ്ങുമാത്രമാണന്നും എൻറ്റെ സർവ്വസം


ആരാധന അങ്ങേയ്ക്കാരാധന

എന്നേശുവെ അങ്ങേയ്ക്കാരാധന


എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ

നിൻ വചനത്താൽ എന്നെ കഴുകേണമേ

നിൻറ്റെ ഹിതം പോലെന്നെ  നടത്തേണമെ

ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ


നിൻ വഴികളിൽ ഞാൻ നടക്കുവാനായ്

വഴിക്കാട്ടിയായ് എന്നെ നയിക്കേണമെ

വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ

ക്രിസ്തു എന്ന പാറയിൽ നിർത്തിടേണമെ


Angepolen daivame aarullee loke 

Angilallathe vereyillen aasrayam

Angil maathram chaarunnenpranapriyane

Angu maathramaanennum entesarvaswam


Aaradhana angekkaaradhana 

Enneshuve angekkaradhana (2) 


Enne muttumai Njan samarppikkunne

Nin vachanathaal enne kazhukename 

Ninte hitham pol enne nadathename 

Shudhathmavinaal enne nirakkename 


Nin vazhikalil Njan nadakuvaanaay 

Vazhi kaatiyaay enne nayikkename

Viswasathil enne urappikkuvaan 

Kristhu enna paarayil nirtheedename



Lyrics & Music|Brite Abraham


Friday, 24 December 2021

Priyan varume ,Priyan varume പ്രിയൻ വരുമേ പ്രിയൻ വരുമേ Song No 398

 പ്രിയൻ വരുമേ , പ്രിയൻ വരുമേ

രാജാധി രാജാവായി വരുമേ   

കർത്താധി കർത്താവായി വരുമേ 


മണ്ണിലുറങ്ങും വിശുദ്ധരെല്ലാം

 വിൺ മഹിമ പ്രാപിക്കും,

കണ്ണിമേക്കും ഞൊടി നേരത്തിൽ

പ്രിയൻ സവിതെ ചേർന്നിടും, ( പ്രിയൻ..)


കോടി കോടി ദൂതരുമായി 

ആർത്തുപാടി സ്തുതിച്ചിടും ,

കോട്ടമില്ല നാട്ടിൽ ഞാൻ 

താഥൻ സവിധേ വസിച്ചിടും ( പ്രിയൻ..)


ലോകവും അതിൻ മോഹവും 

ഒഴിഞ്ഞുപോയിടും  

നിത്യമായൊരു വാസസ്ഥലം

 സ്വർഗ്ഗരാജ്യേ ഒരുക്കുമവൻ  ( പ്രിയൻ..)


ഭൂമിയും അതിൻ പൂർണതയും  

ഭൂതലവും   നിവാസികളും  

കാത്തു പാർത്തു പാർത്തലത്തിൽ 

 കാന്തൻ  വരവിനായി പാർത്ഥിടുന്നേ ( പ്രിയൻ..)


കാണുന്നതെല്ലാം താൽക്കാലികം

കാണാത്തതോ നിത്യമാം 

സ്വർഗ്ഗ നാട്ടിൽ പ്രിയൻ വീട്ടിൽ

 നിത്യകാലം  വസിച്ചിടും ( പ്രിയൻ..)


Priyan varume , priyan varume

Raajaadhi raajaavaayi varume   

Kartthaadhi kartthaavaayi varume 


Mannilurangum vishuddharellaam

Vin mahima praapikkum,

Kannimekkum njoTi neratthil

Priyan Savithe chernniTum, ( Priyan..)


Koti koti dootharumaayi 

AartthupaaTi sthuthicchiTum ,

Kottamilla naattil njaan 

Thaathan savidhe vasicchiTum ( Priyan..)


Lokavum athin mohavum 

Ozhinjupoyitum  

Nithyamaayoru vaasasthalam

Svarggaraajye orukkumavan  ( priyan..)


Bhoomiyum athin poornathayum  

Bhoothalavum   nivaasikalum  

Kaatthu paartthu paartthalatthil 

Kaanthan  varavinaayi paarththitunne ( priyan..)


Kaanunnathellaam thaalkkaalikam 

Kaanaatthatho nithyamaam 

Svargga naattil priyan veettil

Nithyakaalam  vasicchitum ( priyan..)



Lyrics &Music|Pr. Roy Poovakkala

Singers|Pr. Anil Adoor|Pr.Roypoovakkala|Liji yeshudas    


 

Thursday, 23 December 2021

Enikkoru utthamageetham എനിക്കൊരു ഉത്തമഗീതം song No 397

എനിക്കൊരു ഉത്തമഗീതം

എൻ്റെ പ്രിയനോട് പാടുവാനുണ്ട്

യേശുവിനായ് എഴുതിയ ഗീതം

ഒരു പനിനീർ പൂ പോലെ മൃദുലം


എൻ്റെ ഹൃദയത്തെ തൊടുവാൻ

മുറിവിൽ തലോടുവാൻ

യേശുവേ പോൽ ആരെയും ഞാൻ കണ്ടതില്ല

ഇത്രയേറെ ആനന്ദം ജീവിതത്തിൽ ഏകുമെന്ന്

യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല  (2)


പതിനായിരത്തിൽ അതി ശ്രേഷ്ഠൻ

എനിക്കേറ്റവും പ്രിയമുള്ള നാഥൻ

എൻ്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ

സർവാംഗ സുന്ദരനേശു


മരുഭൂമിയിൽ അർധ പ്രാണനായ്

ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ

സ്നേഹക്കൊടിയിൽ എന്നെ മറിച്ചു

ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു(2)


സ്വർഗ്ഗ ഭവനം ഒരുക്കിയതിൽ

വേഗമെന്ന് ചേർപ്പാണെൻ്റെ പ്രിയൻ വന്നിടും

ആ നല്ല നാളിനായ് കാത്തിരുന്നെന്

സ്നേഹമെന്നിൽ ദിനം തോറും വര്ധിച്ചിടുന്നേ(2


Enikkoru utthamageetham

Ente priyandu paaduvanundu

Ente yeshuviny ezhuthiya geetham

Oru panineer poo pole mrdulam   


Ente Hrudayatthe thoduvaan

Murivil thaloduvaan

Yeshuve pol aareyum njaan kandathilla

Ithrayere aanandam  en jeevithatthil ekumennu

Yeshuve njan orikkalum ninacchathilla


Pathinaayiratthil Athi shreshdtan

Enikkettam priyamulla nathan

Ente hrudayam kavarnna prema kaanthan

sarvaanga sundaraneshu


Marubhoomiyil ardha praananay

Oru kannum kaanathe vithumbiyappol (2)

Snehakkodiyil enne  maechu

Omanapper cholliyenne mavrodanachu(2)


Swarga bhavanam orukkiyathil

Vegamenne cherppanente priyan vannidum

Aa nalla naalinay  kaatthirunnen

Snehamennil dinam thorum vardhichidunne(

Original song in Malayalam 

Lyrics &Vocals| Dr. Blesson Memana

Hindi translation available |use the link

यीशु के लिए एक तराना


Saturday, 18 December 2021

Ha enthanandam ഹാ എന്താനന്ദം ഹാ Song No 396

 1 ഹാ എന്താനന്ദം ഹാ എന്തു മോദമേ

ശുദ്ധരോടു ചേർന്നു ഞാനും

പ്രിയനെ വാഴ്ത്തിടുമേ


2 ഈ ലോകയാത്രയിൽ 

എപ്പോഴും പോരാട്ടമെ

ഭൂവിൽ ജയം പ്രാപിച്ചോർക്കു

നിത്യമഹിമയെ


3 ഈ ലോകജീവിതം

 പുല്ലിനു തുല്യമെ

വാടിപ്പോകും പൂവെപ്പോലെ

 മാഞ്ഞുപോകുമെ


4 മണ്ണാകും ഈ ശരീരം

 മണ്ണോടുചേർന്നാലുമേ

കാഹളം ധ്വനിച്ചിടുമ്പോൾ

തേജസ്സിലുയർക്കുമേ


5 വിശുദ്ധരെല്ലാരും

 വിൺ തേജസ്സിലെപ്പോഴും

കർത്തൻ തന്റെ സന്നി-

ധിയിലെന്നും മോദിക്കും


6 പൊൻതള വീഥിയിൽ 

പുതിയ ശാലേമിൽ

എൻ പ്രിയനോടു ചേർന്ന് 

ഞാനും പാടി ഉലാവിടുമെ


7 എൻ പ്രിയൻ മാർവ്വിൽ 

ഞാൻ ചാരും നേരത്തിൽ

ഹാ എന്തൊരിമ്പം 

എന്തു മാധുരം വർണ്ണ്യമല്ലതു


8 ഈ പാഴുലോകത്തിൽ 

എനിക്കാശ എന്തഹോ

പഞ്ഞിപോൽ പറന്നു 

പോകും മായാ ലോകമേ

  


1 Ha enthanandam ha enthu modame

Shudharodu chernnu njanum

Priyane vazhthidume


2 Ie lokayathrayil 

Eppozhum porattame

Bhuvil jayam prapichorkku

Nithya mahimaye


3 Ie lokajeevitham

Pullinu thulyame

Vaadippokum pooveppole

Maanjnjupokume


4 Mannakum ie shareeram 

Mannodu chernnaalume

Kaahalam dhvanichidumpol

Thejassiluyarkkume


5 Vishuddharellarum vin

thejassileppozhum

Karthan thante sannidhiyil-

Ennum modikkum


6 Ponthala veethiyil 

Puthiya shalemil

En priyanodu chernnu 

Njaanum paadi ulaavidume


7 En priyan marvvil njaan

Chaarum nerathil

Haa enthorimpam enthu 

Maadhuram varnnyamallathu




Cherumaanaattil ചേരുമാനാട്ടിൽ Song No395

ചേരുമാനാട്ടിൽ 

വാഴുമാവീട്ടിൽ 

കാണും ഞാൻ യേശുവിനെ 

പാടി സ്തുതിച്ചീടുമേ 


പീഡകൾ വന്നാലും ,

കൊടുംകാറ്റടിച്ചുയര്ന്നാലും 

വാനധി വാനവൻ നമ്മോടു കൂടെ 

ഇമ്മാനുവേൽ (3) ...(ചേരുമാ ..)


കൈവിടില്ലൊരുനാളും

ഉള്ളംകൈയിൽ വഹിച്ചെന്നാലും 

രാജാധി രാജാവായി നമ്മോടു കൂടെ 

ഇമ്മാനുവേൽ(3)....... (ചേരുമാ ..)


കണ്മണി പോൽ കരുതും 

കണ്ണീരെല്ലാം തുടയ്ക്കും 

വിണ്ണിന്റെ നായകൻ നമ്മോടു കൂടെ 

ഇമ്മാനുവേൽ (3).......ചേരുമാ ..)



Cherumaanaattil 

Vaazhumaaveettil 

Kaanum njaan yeshuvine 

Paati sthuthiccheeTume 


Peedakal vannaalum ,

Kotum kaattticchuyarnnalum 

Vaanadhi vaanavan nammotu kude

Immaanuvel (3) ...(cherumaa ..)


KyviTillorunaalum 

Ullamkyyil vahicchennaalum 

Raajaadhi raajaavaayi nammoTu kude 

Immaanuvel (3)........(cherumaa ..).


Kanmani pol karuthum 

Kanneerellaam thu thudayakkum

Vinninte naayakan nammotu Kude 

Immaanuvel (3)..... (cherumaa ..)



Lyrics &Music:  Pr. Roy Poovakkala


Ange Pole Aarundu Nanmeykaan അങ്ങേ പോലെ ആരുണ്ട് നന്മയേകാൻ

 അങ്ങേ പോലെ ആരുണ്ട് നന്മയേകാൻ നീയുണ്ട്  അങ്ങിലാണെൻ ആശ്രയം എൻ യേശുവേ (2) എന്നുമെൻ ജീവിതത്തിൽ അങ്ങാണെൻ അടിസ്ഥാനം  അങ്ങില്ലായെൻ ജീവിതം പാഴായിപോ...