യേശുവിൻ സ്നേഹത്താൽ എന്നുള്ളം പൊങ്ങുന്നേ
തൻ സ്നേഹ മാധുര്യം ചിന്താതീതമത്രേ
ഹാ എത്ര ആഴമേ യേശുവിൻ സ്നേഹമേ
ആയതിൻ ധ്യാനമെൻ ജീവിത ഭാഗ്യമേ
ലോക സ്ഥാപനം മുൻപെന്നെയും കണ്ടല്ലോ
ലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോ
എത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയാൽ
എന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ;-
സീയോനിൽ എനിക്കായ് മൂലക്കല്ലാകുവാൻ
സീയോനിൻ എന്നെയും ചേർത്തു പണിയുവാൻ
സ്വർഗ്ഗീയ താതനിൻ വേലയും തികച്ചു
സ്വർഗ്ഗീയ ശിൽപ്പിയാം യേശുവിൻ സ്നേഹമേ;-
അത്ഭുത സ്നേഹമാം സ്വർഗ്ഗീയ ദാനത്താൽ
സമ്പൂർണ്ണനാക്കിടും എന്നെയും തന്നെപ്പോൽ
ശത്രുവാം എന്നെയും തൻ സ്വന്തമാക്കിയ
സ്നേഹസ്വരൂപനിൽ അതുല്യ സ്നേഹമേ;-
കർത്താവാം കുഞ്ഞാട്ടിൻ കല്യാണനാളതിൽ
കാന്തയായ് തൻ മുൻപിൽ എന്നെയും നിർത്തുവാൻ
ഘോരമാം പാടുകൾ ക്രൂരരാം യൂദരാൽ
കാരണം ഇല്ലാതെ സഹിച്ച സ്നേഹമേ;-
ജീവകിരീടവും ജ്യോതിയാം വസ്ത്രവും
നീതിയിൻ ചെങ്കോലും ധരിച്ചു വാഴുവാൻ
മുൾമുടി ധരിച്ചു നിന്ദയും സഹിച്ചു
മന്നാധിമന്നനിൻ മാറാത്ത സ്നേഹമേ;-
വീണ്ടെടുപ്പിൻ ഗാനം പാടും ഞാൻ സീയോനിൽ
വിൺദൂതർക്കും പാടാൻ അസാദ്ധ്യമേ അത്
കാൽവറി ഗിരിയിൽ കാൽകരം തുളച്ച
കുഞ്ഞാടാം പ്രിയാ നിൻ സ്നേഹമെൻ ഗാനമേ
Yeshuvin snehathaal ennullum pongunne
Than sneha maaduryam chinthaatheethamathre
Haa ethra aazhame yeshuvin snehame
Aayathin dhyaanamen jeevitha bhagyame
Loka sthaapanam munpenneyum kandallo
Lokathil vannu than jeevane thannallo
Ethrayo shreshtamaam svargeeya viliyaal
Enneyum yogyanaay yenniya snehame;-
Seeyonil enikkaay moolakkallaakuvaan
Seeyonin enneyum cherthu paniyuvaan
Svargeeya thaathanin velayum thikachu
Svargeeya shilppiyaam yeshuvin snehame;-
Athbutha snehamaam svargeeya daanathaal
Samboornnanaakkidum enneyum thanneppol
Shathruvaam enneyum than svanthamaakkiya
Snehasvaroopanil athulya snehame;-
Karthaavaam kunjaattin kalyaananaalil
Kaanthayaay than munpil enneyum nirthuvaan
Ghoramaam paattukal crooraraam yoodaraal
Kaaranam illathe sahicha snehame;-
Jeevakireedavum jyothiyam vasthravum
Neethiyin chengolum dharichu vaazhuvaan
Mulmudi dharichu nindayum sahichu
Mannaadhimannanin maaratha snehame;-
Veendeduppin ganam padum njaan seeyonil
Vinndutharkkum padaan asaadhyame athu
Kaalvari giriyil kaalkaram thulacha
Kunjaadaam priyaa nin snehamen ganame