Malayalam Christian song Index

Saturday 31 October 2020

Varuvin yeshuvin arikilവരുവിൻ! യേശുവിന്നരികിൽ Song No 346

 വരുവിൻ! യേശുവിന്നരികിൽ

എത്രനല്ലവൻ താൻ രുചിച്ചറികിൽ

വരുവിൻ! കൃപകൾ പൊഴിയും

കുരിശിന്നരികിൽ

 

കൃപമേൽ കൃപയാർന്നിടുവാൻ

നിങ്ങൾ പരമപദം ചേർന്നിടുവിൻ

ധരയിൽ നടന്ന തൻചരണം

നിങ്ങൾക്കരുളും ശാശ്വതശരണം

അല്ലും പകലും മുന്നിൽ

നിൽപ്പവൻ തുണയായ്


 

പരിശോധനകൾ വരികിൽ

മനം പതറാതാശ്രയിച്ചിടുവിൻ

ബലഹീനതയിൽ കവിയും

കൃപമതിയെന്നാശ്വസിച്ചിടുവിൻ

വിരവിൽ വിനകൾ തീരും സകലവും ശുഭമാം

 

സ്നേഹിതരേവരും വെടിഞ്ഞാൽ

അതു യേശുവിനോടു നീ പറഞ്ഞാൽ

സ്നേഹിതരില്ലാക്കുരിശിൽ

പെട്ടപാടുകളെഴും തൻകരത്താൽ

നന്നായ് നടത്തും വീട്ടിൽ ചേരും വരെയും

 

ഒരുനാൾ നശ്വരലോകം

വിട്ടുപിരിയും നാമതിവേഗം

അങ്ങേക്കരയിൽ നിന്ന്

നമ്മൾ നേടിയതെന്തെന്നെണ്ണും

ലോകം വെറുത്തോർ വില

നാമന്നാളറിയും.



Varuvin yeshuvin arikil

Ethra nallavan than ruchicharikil – 2

Varuveen krupakal

Pozhiyum Kurisinnarikil -2


Orunal naswara lokam

Vittu piriyum namathi vegam

Ange karayil ninnum

Nam nediya thendannariyum

Lokam veruthor vila namann alariyum


Snehitharevarum vedinjal

Athu yeshu vinodu nee paranjal

Snehitharilla kurisil

Petta padukalezhum than karathal

Nannai nadathum veetil cherum vareyum

 

Krupamel krupayarnniduvan

Nammal parama padham chernniduvan

Dharayil nadanna than charanam

Ningalkarulum sashwatha sharanam

Allum pakalum munpil nilppavan thunayai


Parisodhanakal varikil

Manam patharasraichidukil

Belaheenathayil kaviyum

Krupa mathi yennasraichidukil

Viravil vinakal therum 

Sakalavum subhamai


Hindi translation is available| Gar yishu ke paas aaoge yadi


Lyrics  M E Cherian Sir

 


Thursday 29 October 2020

Snehaccharatukalaalenneസ്നേഹച്ചരടുകളാലെന്നെ Song No 345

 സ്നേഹച്ചരടുകളാലെന്നെ

യേശു ചേർത്തു ബന്ധിച്ചു

തൻ കുരിശോടെന്നെയൊന്നിച്ചു

ഞാനെല്ലാം തന്നിലർപ്പിച്ചു


 തിന്മയേറും വഴികളിൽ ഞാൻ 

നടന്നകന്നല്ലോ

എൻ കാൽകൾ ഇടറിവീണല്ലോ

തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോ

എന്നെത്താൻ വീണ്ടെടുത്തല്ലോ


പന്നി തിന്നും തവിടുപോലും

 ഉലകം തന്നില്ല

തുണയ്ക്കായാരും വന്നില്ല ദൈവമല്ലാ-

തിത്രനല്ലോരാരുമേയില്ല

സഹായം നൽകുവോരില്ല


തന്റെ ദിവ്യസന്നിധാനം 

തരും സമാധാനം

മറ്റെല്ലാം ഭീതിയിൻ സ്ഥാനം

അളവുമില്ല അതിരുമില്ല അന്തവുമില്ലാ

സന്തോഷം ക്രിസ്തുവിലുണ്ട്

 

ഉലകമേ നീയുർച്ച നൽകിയുപചരിക്കേണ്ട

എന്നെ നീ ആകർഷിക്കേണ്ട

കുരിശെടുത്തെൻ ഗുരുവിൻ പിമ്പേ

പോകണമല്ലാതെനിക്കിന്നാശ വേറില്ല

 

അവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ

വേറില്ല സ്വാതന്ത്ര്യമേതും അന്ത്യശ്വാസം

പോംവരെത്തൻ വേലചെയ്യും ഞാൻ

തൃപ്പാദസേവ ചെയ്യും ഞാൻ.


Snehaccharatukalaalenne

Yeshu chertthu bandhicchu

Than kurishotenneyonnicchu

Njaanellaam thannilarppicchu


Thinmayerum vazhikalil njaan 

NatannakannalloEn kaalkal itariveenallo

Thetivannu jeevan thannu kandetutthallo

Ennetthaan veendetutthallo


Panni thinnum thavitupolum ulakam thannilla

Thunaykkaayaarum vannilla dyvamallaa-

Thithranalloraarumeyilla

Sahaayam nalkuvorilla


Thante divyasannidhaanam

Tharum samaadhaanam

Mattellaam bheethiyin sthaanam

Alavumilla athirumilla anthavumillaa

Santhosham kristhuvilundu

 

Ulakame neeyurccha nalkiyupacharikkenda

Enne nee aakarshikkenda

Kurishetutthen guruvin pimpe

Pokanamallaathenikkinnaasha verilla

 

Avannatimayanubhavikkum svaathanthryampole

Verilla svaathanthryamethum anthyashvaasam

Pomvaretthan velacheyyum njaan

Thruppaadaseva cheyyum njaan.




Lyrics M.E Cherian




Monday 26 October 2020

Nanni nanni en daivame നന്ദി നന്ദി എന്‍ ദൈവമേ Song No 344

 നന്ദി നന്ദി എന്‍ ദൈവമേ

നന്ദി എന്‍ യേശുപരാ

നന്ദി നന്ദി എന്‍ ദൈവമേ

നന്ദി എന്‍ യേശുപരാ


എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും

അത്ഭുതമാര്‍ന്നാ നിന്‍

സ്നേഹത്തിനും

എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും

അത്ഭുതമാര്‍ന്നാ നിന്‍

സ്നേഹത്തിനും

                              ((നന്ദി നന്ദി ))


പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ

പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ

പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ

പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ

                                ((നന്ദി നന്ദി ))

കൂരിരുള്‍താഴ്വര അതിലുമെന്റെ

പാതയില്‍ ദീപമായ് വന്നുവല്ലോ

കൂരിരുള്‍താഴ്വര അതിലുമെന്‍റെ

പാതയില്‍ ദീപമായ് വന്നുവല്ലോ

                                    ((നന്ദി നന്ദി ))

ജീവിത ശൂന്യതയിന്‍ നടുവില്

നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ

ജീവിത ശൂന്യതയിന്‍ നടുവില്‍

നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ

                                          ((നന്ദി നന്ദി ))

Nanni nanni en daivame

Nanni en yeshupara

Nanni nanni en daivame

Nanni en yeshupara

Nanni nanni en daivame

Nanni en yeshupara


Ennamillaathulla nanmakalkkum

Albhuthamarnna nin snehathinum

Ennamillaathulla nanmakalkkum

Albhuthamarnna nin snehathinum

                                       ((nanni nanni ))

Paapathaal murivetta enne ninte

Paaniyal cheerthanachuvallo

Paapathaal murivetta enne ninte

Paaniyal cheerthanachuvallo

                                    ((nanni nanni

Koorirul thazhvara athilumente

Paathayil deepamay vannuvallo

Koorirul thazhvara athilumente

Paathayil deepamay vannuvallo

                                  ((nanni nanni ))

Jeevitha shoonyathayin naduvil

Niravaai anugraham chorinjuvallo

Jeevitha shoonyathayin naduvil

Niravaai anugraham chorinjuvallo

Lyrics & Music| Charles jacob|Bahrian


Sunday 25 October 2020

Enne potti pulartthunnon-enteഎന്നെ പോറ്റി പുലർത്തുന്നോൻ-Song No 343

 എന്നെ പോറ്റി പുലർത്തുന്നോൻ-

എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ

ഈ മരുവാസത്തിൽ ഓരോ ദിവസവും

പോറ്റി പുലർത്തുന്നോൻ;- എന്നെ...


1 ബാലസിംഹങ്ങളും ഇര കിട്ടാതെ

വിശന്നിരിക്കുമ്പോൾ എനി-

ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി

പോറ്റി പുലർത്തുന്നോൻ;- എന്നെ...


2 നീതിമാൻ സന്തതി അപ്പമിരപ്പതു

കാണുവാൻ സാദ്ധ്യമല്ല-ദൈവം

കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും

പോറ്റി പുലർത്തുന്നോൻ;- എന്നെ...


3 മരുപ്രയാണത്തിൽ മാറായിൽക്കൂടെ

പോകേണ്ടിവന്നാലും-എന്റെ

ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി

പോറ്റി പുലർത്തുന്നോൻ;- എന്നെ...


4 ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ

ജീവിച്ചിരിക്കയാൽ-ഞാനും

ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ

ജീവിച്ചു മുന്നേറും;- എന്നെ...



Enne potti pulartthunnon-

Enne potti pulartthunnon-ente

Ee maruvaasatthil oro Divasavum

Potti pulartthunnon;- enne...


1 Baalasimhangalum ira kittaathe

Vishannirikkumpol eni-

Aannannu vendunnathokkeyum nalki

Potti pulartthunnon;- enne...


2 Neethimaan santhathi appamirappathu

Kaanuvaan saaddhyamalla-Dyvam

Kerutthu thottilum saareptha naattilum

Potti pulartthunnon;- enne...


3 Maruprayaanatthil maaraayilkkoote

Pokendivannaalum-ente

Kleshangal neekki maadhuryam nalki

Potti pulartthunnon;- enne...


4 Jeevante appamaayu arppanam cheython

Jeevicchirikkayaal-njaanum

Jeevante paathayil jeevante naathanaal

Jeevicchu munnerum;- enne...





Thursday 22 October 2020

Krooshum eduthini njanenക്രൂശുമെടുത്തിനി ഞാനെൻ Song No 342

ക്രൂശുമെടുത്തിനി ഞാനെൻ

യേശുവെ പിൻചെൽകയാം

പാരിൽ പരദേശിയായ് ഞാൻ

മോക്ഷവീട്ടിൽ പോകയാം


ജീവനെൻപേർക്കായ് വെടിഞ്ഞ

 നാഥനെ ഞാൻ പിഞ്ചെല്ലും

എല്ലാരും കൈവിട്ടാലും

കൃപയാൽ ഞാൻ പിൻചെല്ലും


മാനം ധനം ലോകജ്ഞാനം

സ്ഥാനം സുഖമിതെല്ലാം

ലാഭമല്ലെനിക്കിനി വൻ

 ചേതമെന്നറിഞ്ഞു ഞാൻ


 ദുഷ്ടരെന്നെപ്പകച്ചാലും

 കഷ്ടമെന്തു വന്നാലും

നഷ്ടമെത്ര നേരിട്ടാലും

 ഇഷ്ടമായ് ഞാൻ പിഞ്ചെല്ലും

 

ക്ലേശം വരും നേരമെല്ലാം

ക്രൂശിലെൻ പ്രശംസയാം

യേശു കൂടെയുണ്ടെന്നാകിൽ

 തുമ്പമെല്ലാം ഇമ്പമാം


നിത്യരക്ഷ ദാനം ചെയ്ത 

ദിവ്യ സ്നേഹമോർക്കുകിൽ

ഏതു കഷ്ടത്തേയും താണ്ടി

 അന്ത്യത്തോളം പോയിടാം

 

ദൈവത്തിൻ പരിശുദ്ധാത്മാ-

വെന്നിൽ വാസം ചെയ്കയാൽ

ക്ലേശമെന്തിനവനെന്നെ

ഭദ്രമായി കാത്തിടും.


Krooshum eduthini njanen

Yeshuve pinchelkayam

Paaril paradeshiyay njan

Moksha veetil pokayam


Jeevanen perkkai vedinja

Naadhane njan pinchellum

Ellarum kaivittalum

Krupayal njan pinchellum.


Maanam dhanam lokanjaanam

Sthaanam sukham ithelam

Laabham allenikkini van-

Chethamennarinju njan.


Klesham varum neramellam

Krooshilen prashamsayam

Yeshu koodeyudennakil

Thumbamellam imbamam


Nithya raksha daanam cheida 

Divya sneham orkugill

Edhu kashtatheyum thaandi

Anthyatholam poyidam


Divathin parishudhathmav ennil

Vasam cheigayal 

Klesham endinaavan enne

Bhadramayi kaathidum


Dushtar enne pghachalum 

Kashtam enthu vanaalum 

Nastam ethra nerittalum

Ishtamayi njan pinchellum




Lyrics: M.E Cherian

Hindi Translation  Available / Use the link







Sunday 18 October 2020

Shuddhar geetham paatum naalശുദ്ധർ ഗീതം പാടും നാൾ Song No 341

 ശുദ്ധർ ഗീതം പാടും  നാൾ

നവ യെരുശലേം നാൾ

ആസന്നമായ് ആസന്നമായ്

ആ ആ സുദിനം ആസന്നമായ് (2)


കർത്തൻ കാഹളം ധ്വനിച്ചിടും

നമ്മൾ ഞൊടിയിടെ പറന്നുയരും

ക്രിസ്തുവിനായ് കഷ്ടമോറ്റവർ

അന്ന് പ്രതിഫലം ഏറ്റുവാങ്ങിയിട്ടു

ആസന്നമായ് ആസന്നമായ്

ആ സുദിനം ആസന്നമായ് 


ക്രിസ്തൻ ശോഭ ധരിച്ചിരുടും നാം

അന്ന് അമൃത ദേഹത്തെ പൂകിടും

 കോടാ കോടി യുഗങ്ങൾ നമ്മൾ

സ്വന്ത ഭവനത്തിൽ വി ശ്രമിച്ചിട്ടും

ആസന്നമായ് ആസന്നമായ്

ആ സുദിനം ആസന്നമായ്


ക്ലേശങ്ങളെല്ലാം  തീർന്നിടുമന്നാൾ

പൊന്നു കാന്തനെ മുഖാമുഖം കാണും

തേജസ്സിൽ വിളങ്ങീടും നാഥനെ

ആർത്തിയോടെ ഞാനും ആരാധിച്ചീടും

ആസന്നമായ് ആസന്നമായ്

ആ സുദിനം ആസന്നമായ്


Shuddhar geetham paatum  naal

Nava yerushalem naal

Aasannamaayu aasannamaayu

Aa aa sudinam aasannamaayu (2)


Kartthan kaahalam dhvanicchitum

Nammal njotiyite parannuyarum

Kristhuvinaayu kashtamottavar

Annu prathiphalam ettuvaangiyittu

Aasannamaayu aasannamaayu

Aa sudinam aasannamaayu 


Kristhan shobha dharicchirutum naam

Annu amrutha dehatthe pookitum

 Kotaa koti yugangal nammal

Svantha bhavanatthil vi shramicchiTTum

Aasannamaayu aasannamaayu

Aa sudinam aasannamaayu


Kleshangalellaam  theernnitumannaal

Ponnu kaanthane mukhaamukham kaanum

Thejasil vilangeetum naathane

Aartthiyote njaanum aaraadhiccheetum

Aasannamaayu aasannamaayu

Aa sudinam aasannamaayu




Lyrics:- George Mathai CPA 

Saturday 17 October 2020

Yeshuve nin thirupaadatthil vanneയേശുവേ നിൻ തിരുപാദത്തിൽ Song No 340

 യേശുവേ നിൻ തിരുപാദത്തിൽ 

വന്നേ നീ മതി നീ മതിയേ...

എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ

ആനന്ദം ആനന്ദമേ (2)

നല്ലവനേ... വല്ലഭനെ...

ആരാധ്യനെ... ആരാധ്യനെ... (2)


2 നീ ചെയ്ത നന്മകളോരോന്നും

 ഓർത്താൽ ഉള്ളം നിറയും നാഥാ...

പരിശുദ്ധ രക്തം എനിക്കായി ചിന്തീ

നന്ദി നന്ദി നാഥാ(2)

പരിശുദ്ധനേ.. ഉന്നതനേ..

ആരാധ്യനെ... ആരാധ്യനെ... (2)


3 എന്തെന്തു ഭാരങ്ങൾ ജീവിതെ

വന്നാലുംനിന്നെപിരിയുകില്ല...

എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ

നിശ്ചയം നിശ്ചയമേ(2)

രക്ഷകനേ.. യേശുനാഥാ...

ആരാധ്യനെ... ആരാധ്യനെ... (2)


നല്ലവനേ... വല്ലഭനെ...

ആരാധ്യനെ... ആരാധ്യനെ...



Yeshuve nin thirupaadatthil vanne

Nee mathi nee mathiye...

Eppozhum ninne paati sthuthicchaal

Aanandam aanandame (2)

Nallavane... vallabhane...

Aaraadhyane... aaraadhyane... (2)


2 Nee cheytha nanmakaloronnum

 Ortthaal Ullam nirayum naathaa...

Parishuddha raktham enikkaayi chinthee

Nandi nandi naathaa(2)

Parishuddhane.. unnathane..

Aaraadhyane... aaraadhyane... (2)


3 Enthenthu bhaarangal jeevithe

 Vannaalum   ninnepiriyukilla...

En jeevan ninnil arppikkum naathaa

Nishchayam nishchayame(2)

Rakshakane.. yeshunaathaa...

Aaraadhyane... aaraadhyane... (2)


Nallavane... vallabhane...

Aaraadhyane... aaraadhyane...




Hindi translation  Available | use link

Yishu masih tere charnon यीशु मसीह तेरे चरणों में ..



Friday 9 October 2020

Ente praarththanakal എന്റെ പ്രാർത്ഥനകൾ Song No 339

 എന്റെ പ്രാർത്ഥനകൾ

എന്റെ യാചനകൾ

കേട്ട ദൈവത്തെ ഞാൻ സ്തുതിക്കും

എന്റെ സങ്കടങ്ങൾ എന്റെ നൊമ്പരങ്ങൾ

കണ്ട ദൈവത്തെ ഞാൻ പുകഴ്ത്തും 


അവൻ കരുണയും കൃപയുമുള്ളോൻ

അവൻ  ദയയും  കനിവുമുള്ളോൻ  (2)

അവൻ സ്തുതികളിൽ വസിക്കും

നിത്യ സ്നേഹം പകരും

രാജാധിരാജനാം യേശുപരൻ (2)

                 (അവൻ കരുണയും)


എൻറെ പ്രാണനെ മരണത്തിൽ നിന്നും

എൻറെ കണ്ണിനെ  കണ്ണൂനീരിൽ നിന്നും

എൻറെ കാലിനെ വീഴ്ചയിൽ നിന്നും

രക്ഷിച്ച ദൈവത്തെ സ്തുതിക്കും (2)

                    (അവൻ കരുണയും)


എൻറെ ഭാവിയെ തകർച്ചയിൽ നിന്നും

എൻറെ ഭവനത്തെ കഷ്ടതയിൽ നിന്നും

എൻ വൈരിയിൻ കരങ്ങളിൽ നിന്നും

രക്ഷിച്ച ദൈവത്തെ സ്തുതിക്കും


എന്നെ രോഗത്തിൽ കരുതിയ ദൈവം

എന്നെ  താഴ്ചയിൽ ഉയർത്തിയ ദൈവം

എന്റെ പാപങ്ങൾ മോചിച്ച ദൈവം

നിതൃം കാത്തിടും കണ്മണിപോൽ  (2                                       (അവൻ കരുണയും)



Ente praarththanakal

Ente yaachanakal

Ketta dyvatthe njaan sthuthikkum

Ente sankatangal  Ente  nomparangal

Kanda dyvatthe njaan pukazhtthum  (2)


Avan karunayum krupayumullon

Avan  dayayum  kanivumullon  (2)

Avan sthuthikalil vasikkum

Nithya sneham pakarum

Raajaadhiraajanaam yeshuparan

           (Avan karunayum )

Ente praanane maranatthil ninnum

Enre kannine  kannuneeril ninnum

Ente kaaline veezhchayil ninnum

Rakshiccha dyvatthe sthuthikkum

             (Avan karunayum)

Enre bhaaviye thakarcchayil ninnum

Enre bhavanatthe kashtathayil ninnum

En vyriyin karangalil ninnum

Rakshiccha dyvatthe sthuthikkum 


Enne rogatthil karuthiya dyvam

Enne  thaazhchayil uyartthiya dyvam

Ente paapangal mochiccha dyvam

Nithrum kaatthitum kanmanipol

                (Avan karunayum )



Lyrics

Jojy Thomas Narakathany















Saturday 3 October 2020

Unnathan nee athyunnathan neeഉന്നതൻ നീ, അത്യുന്നതൻ നീ Song No 338

 ഉന്നതൻ നീ, അത്യുന്നതൻ നീ 

നിന്നെപ്പോലൊരു ദൈവമില്ലാ 

അത്ഭുതവാൻ, അതിശയവാൻ 

നീ മാത്രമെൻ  ദൈവമെന്നും (2), ഉന്നതൻ 


നന്മായല്ലാതൊന്നും ചെയ്തിട്ടില്ലല്ലേ,

നന്മ മാത്രമേ ഇനി ചെയ്കയുള്ളല്ലോ, (

തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ,)

നന്മയക്കായ്  കൂടി  വ്യാപരിച്ചല്ലോ.(2)  ഉന്നതൻ 


നടത്തിയ വിധങ്ങളെ  ഓർത്തിടുമ്പോൾ,

കരുതിയ കരുതൽ നിനച്ചിടുമ്പോൾ (2)

സ്തുതിക്കുവാനായിരം നാവുപോരായെ  

എങ്കിലും ആവോളം ഞാൻ പാടി സ്തുതിക്കും.(2) 

                                                  ഉന്നതൻ (2)


Unnathan nee athyunnathan nee

Ninne poloru Daivamilla

Athbhuthavan athihshayavan

Nee maathramen Daivamennum


Nanmayallathonnum cheythittillallo

Nanma maathrame ini cheykayullallo

Thinamakkay onnum bhavichillallo

Nanmakkay koodi vyaparichallo


Nadathiya vazhikale orthidumbol

Karuthiya karuthal ninachidumbol

Sthuthikkuvan aayiram naavu poraye

Enkilum aavolam njan paadi sthuthikkum



Lyrics & Music : Sam T Mukhathala


Hindi Translation available 

https://www.youtube.com/watch?v=q6eHTfvPntw

Nal neerurava pol samadhaanamoൽ നീരുറവ പോൽ സമധാനമോ Song No 490

 1 നൽ നീരുറവ പോൽ സമധാനമോ അലമാലപോൽ ദുഃഖമോ എന്തെന്തു വന്നാലും എൻ ജീവിതത്തിൽ ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ് പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞ...