Malayalam Christian song Index

Tuesday, 7 March 2023

Ente priyan yesurajan എന്റെ പ്രിയൻ യേശുരാജൻ Song No 447

 1 എന്റെ പ്രിയൻ യേശുരാജൻ

വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്

ആയിരം പതിനായിരങ്ങളിൽ

അതി സുകുമാരനവൻ-എനിക്ക്-അതി...


2 കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-

ത്താവിയെ നൽകിയവൻ-എനിക്ക്-ആവി...

വല്ലഭനെന്റെ അല്ലൽ തീർത്തവൻ

നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ...


3 നാളുകളിനിയേറെയില്ലെന്നെ

വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി...

മണിയറയതിൽ ചേർത്തിടുവാൻ

മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ...


4 ആമയം തീർത്താമോദം പൂ-

ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന...

രാത്രികാലം കഴിഞ്ഞിടാറായ്

യാത്രയും തീരാറായ്-ഈ ലോക-യാത്രയും...


5 ആർപ്പുവിളി കേട്ടിടാറായ്

കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം...

ഉണർന്നു ദീപം തെളിയിച്ചുകൊൾക

വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...


6 അന്തിക്രിസ്തൻ വെളിപ്പെടാറായ്

ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത...

കാന്തയോ അവൾ കാന്തനുമായ്

പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ...


7 അത്തിവ്യക്ഷം തളിർത്തതിന്റെ

കൊമ്പുകളിളതായി-അതിന്റെ-കൊമ്പുക...

അടുത്തു വേനലെന്നറിഞ്ഞുകൊൾക

വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...


8 എൻ വിനകൾ തീർന്നിടാറയ്

എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി...

പ്രതിഫലങ്ങൾ ലഭിച്ചിടാറായ്

പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി...




1 Ente priyan yesurajan

Veendum vararai hallelujah! vegam vararai

Aayiram pathinairangalil

Athi sukumaranavan eniku-athi...


2 Kurishil rektham chorinju veendedu

Thaaviye nalkiyavan-enikku-aavi...

Vallabhanente allal theerthavan

Nallavanellamavan-enikku-nallava...


3 Nalukalini ereillenne

Velikazhichiduvan-en kanthan-veli...

Maniyarayathil cherthiduvan

Manavalan vannidarai-megathil-mana...


4Aamayam theerthamodham poo-

Ndomana pulariyathil cherthidum-omana...

Rathrikalam kazhinjidarai

Yathrayum theerarai-ie loka-yathrayum...


5 Aarppuvili kettidaray

Kahalam muzhakidaray-

Dhoothanmar-kahalam...

Unarnnu deepam theliyichukolka

Vathiladaykkaray-krupayude-vathilada...


6 Anthikristhan velippedaray

Hantha bhayankarame-than vazhcha-hantha...

Kanthayo aval kanthanumay

Peeda ozhinju vazhum-hallelujah-peeda...


7 athi vriksham thalirthathinte

kompukalilathai-athinte-kompuka...

adutha venal ennarinjukolka

vathiladaykkaray-krupayude-vathilada...


8 En vinakal theernnidaray

En puri kanaray-hallelujah-enpuri...

Prathibhalangkal labhichidaray

Ponmudi choodaray-hallelujah!-ponmudi...


Ithramel ithramel ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ Song No 446

1 ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ

  ഇതെത്രയും വിചിത്രമേശു രക്ഷകാ

 എത്ര ദൂരം... നിന്നെ (അങ്ങേ) വിട്ടോടി ഞാൻ

 അത്ര നേരം... കാത്തുനിന്നെ എന്നെ നീ


2 തള്ളിപറഞ്ഞപ്പോഴും തള്ളി-

  ക്കളഞ്ഞതില്ല എന്നെ നീ

  ചൂടുള്ളൊരപ്പവും കുളിരിനായ്

  ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം...


3 ക്രൂശിൽ കിടന്നപ്പോഴും

  കാരിരുമ്പാണിയല്ല വേദന

 നാശത്തിൽ ആയൊരൻ രക്ഷക്കായ്

  ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം..




1 Ithramel ithramel enne snehichchuvo

Ithethrayum vichithrameshu rakshakaa

Ethra dooram... ninne vittodi njaan

Athra neram... kaaththuninne enne nee


2Thalliparanjappozhum thallikkalanjathilla enne nee

Choodullorappavum kulirinaay

Choodum pakarnnu thannennil nee;- ethra dooram...


3 Krooshil kidannappozhum karirumpaniyalla vedana

Nashathil aayoran rakshakkaay

Aashichathallayo aa rodanam;- ethra dooram



Lyrics : Br. Thomaskutty 

Doothar Padum Aattin Theereദൂതർ പാടും ആറ്റിൻ തീരെ Song No 530

ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുവോം കൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദ...