Malayalam Christian song Index

Tuesday, 7 March 2023

Ente priyan yesurajan എന്റെ പ്രിയൻ യേശുരാജൻ Song No 447

 1 എന്റെ പ്രിയൻ യേശുരാജൻ

വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്

ആയിരം പതിനായിരങ്ങളിൽ

അതി സുകുമാരനവൻ-എനിക്ക്-അതി...


2 കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-

ത്താവിയെ നൽകിയവൻ-എനിക്ക്-ആവി...

വല്ലഭനെന്റെ അല്ലൽ തീർത്തവൻ

നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ...


3 നാളുകളിനിയേറെയില്ലെന്നെ

വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി...

മണിയറയതിൽ ചേർത്തിടുവാൻ

മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ...


4 ആമയം തീർത്താമോദം പൂ-

ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന...

രാത്രികാലം കഴിഞ്ഞിടാറായ്

യാത്രയും തീരാറായ്-ഈ ലോക-യാത്രയും...


5 ആർപ്പുവിളി കേട്ടിടാറായ്

കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം...

ഉണർന്നു ദീപം തെളിയിച്ചുകൊൾക

വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...


6 അന്തിക്രിസ്തൻ വെളിപ്പെടാറായ്

ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത...

കാന്തയോ അവൾ കാന്തനുമായ്

പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ...


7 അത്തിവ്യക്ഷം തളിർത്തതിന്റെ

കൊമ്പുകളിളതായി-അതിന്റെ-കൊമ്പുക...

അടുത്തു വേനലെന്നറിഞ്ഞുകൊൾക

വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...


8 എൻ വിനകൾ തീർന്നിടാറയ്

എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി...

പ്രതിഫലങ്ങൾ ലഭിച്ചിടാറായ്

പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി...




1 Ente priyan yesurajan

Veendum vararai hallelujah! vegam vararai

Aayiram pathinairangalil

Athi sukumaranavan eniku-athi...


2 Kurishil rektham chorinju veendedu

Thaaviye nalkiyavan-enikku-aavi...

Vallabhanente allal theerthavan

Nallavanellamavan-enikku-nallava...


3 Nalukalini ereillenne

Velikazhichiduvan-en kanthan-veli...

Maniyarayathil cherthiduvan

Manavalan vannidarai-megathil-mana...


4Aamayam theerthamodham poo-

Ndomana pulariyathil cherthidum-omana...

Rathrikalam kazhinjidarai

Yathrayum theerarai-ie loka-yathrayum...


5 Aarppuvili kettidaray

Kahalam muzhakidaray-

Dhoothanmar-kahalam...

Unarnnu deepam theliyichukolka

Vathiladaykkaray-krupayude-vathilada...


6 Anthikristhan velippedaray

Hantha bhayankarame-than vazhcha-hantha...

Kanthayo aval kanthanumay

Peeda ozhinju vazhum-hallelujah-peeda...


7 athi vriksham thalirthathinte

kompukalilathai-athinte-kompuka...

adutha venal ennarinjukolka

vathiladaykkaray-krupayude-vathilada...


8 En vinakal theernnidaray

En puri kanaray-hallelujah-enpuri...

Prathibhalangkal labhichidaray

Ponmudi choodaray-hallelujah!-ponmudi...


No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...