Malayalam Christian song Index

Sunday, 30 August 2026

Vaazhtheedumeവാഴ്ത്തീടുമേ വാഴ്ത്തീടുമേ Song No 535

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ

എൻ ജീവകാലേ ഈ ക്ഷോണിതലെ


ദൂതർ സ്തുതിക്കും നാകവല്ലഭൻ

 പിറന്നു ഗോശാലയിൽ

ബന്ധമഴിച്ചു അന്ധനെന്നെയും

 ബന്ധുവാക്കിയതാൽ

ഇന്നുമെന്നും നന്നായ് സ്തുതിക്കും

നാഥൻ യേശുവേ ഞാൻ ഈ ധരയിൽ;-


പാപക്കടലിൽ ശാപക്കുഴിയിൽ

 പിടഞ്ഞു നീന്തീടവേ

പാപമകറ്റി ശാപം നീക്കി

 മാർവ്വിലണച്ചവനെ

കഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻ

പിൻപേ നിൻ ദാസർ നടന്നീടാമേ;-


ശത്രു തന്നുടെ അഗ്നിശരങ്ങൾ

 തൊടുത്തുവിട്ടീടുകിൽ

നിന്നായുധങ്ങൾ കാത്തിടുമെന്നെ

 പൊന്നുനായകനെ

രക്ഷ സത്യം നീതി ചാർത്തി നീ

ശക്തനാക്കിടും സേനാനായകാ;-


വാനമുകളിൽ ദൂതസംഘമായ്

 നാഥൻ വരുമളവിൽ

ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും

 ഞാനന്നാർത്തീടുമേ

നോക്കി നോക്കി കൺകൾ മങ്ങുന്നേ

എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ;-


Vaazhtheedume Vaazhtheedume Immaanuvele

En Jeevakaale Ee Kshonithale


Doothar Sthuthikkum Naakavallabhan

 Pirannu Goshaalayil

Bandhamazhichu Andhanenneyum 

Bandhuvaakkiyathaal

Innumennum Nannaay Sthuthikkum

Naathan Yeshuve Njaan Ee Dharayil;-


Paapakkadalil Shaapakkuzhiyil 

Pidanju Neentheedave

Paapamakatti Shaapam Neekki

 Maarvvilanachavane

Kashtam Nashtam Sarvam Ettu Nin

Pinpe Nin Dasar Nadanneedaame;-


Shathru Thannude Agnisharangal

 Thoduthuvitteedukil

Ninnaayudhangal Kaathidumenne 

Ponnunaayakane

Raksha Sathyam Neethi Chaarthi Nee

Shakthanaakkidum Senaanaayakaa;-


Vaanamukalil Doothasanghamaay 

Naathan Varumalavil

Lokam Viraykkum Lokar Bhramikkum

 Njanannaartheedume

Nokki Nokki Kankal Mangunne

Appol Vanneedum En Praanapriyaa;-

This video is for study purposes only


Friday, 28 August 2026

Sworgeeya Pithaave Nin Thiru Hitamസ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം Song No 534

 1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം

സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ

നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ

ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ


എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ

വന്നീടുന്നെ ഞാനിന്നു മോദമായ്

എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ

അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ


2 നന്മയും പൂർണ്ണപ്രസാദവുമുള്ള

നിൻഹിതമെന്തെന്നു ഞാനറിയുവാൻ

എൻ മനം പുതുക്കി മാറിടുന്നു നിത്യം

നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-


3 ഞാനവനുള്ളം കയ്യിലിരിക്കയാൽ

ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ

ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം

തൻ ഹിതമാണെന്നു ഞാനറിയുന്നു;-


4 എൻ തലയിലെ മുടികളുമെല്ലാം

നിർണ്ണയമവനെണ്ണിയറിയുന്നു

ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ

ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-


5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ 

ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു

ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ

പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-


6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം

ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു

എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു

വേല തികയ്ക്കുന്നതെന്റെ ആഹാരം;-


7 എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം 

എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു

എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ 

തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ;-



Sworgeeya Pithaave Nin Thiru Hitam

Sworgahile Pole Bhoovil Aakkane

Nin Hitham Cheithonam Nin Suthane Poley

Innu Njan Varunne Nin Hitham Cheivaan


1 En Deivame Ninnishtam Cheyyuvaan

Vaneedunne Njaninnu Mothammai

Ente Eshtam Onnum Venda Priyane

Ange Eshtam Ennil Poornamaakane


2 Nanmayum Poorna Prasathavumulla

Than Hithamenthennu Njanariyuvaan

En Manam Pudukki Marridunne Nithyam

Ninnyamanekki Loga Lavanyam


3 Njanavanullam Kayyilirikkayaal

Aarumilenikku Dhosham Cheyyuvan

Ennenikkuvannu Neridunnathellam

Nin Hitham Aanennu Njanariyunnu


4 En Thalyile Mudigalumellam

Nirnayamavannenni Yariyunnu

Onnathil Nilathu Veenidanamengil

Unnathanarinje Sadhyamayidu


5 Yesu Christhuvin Sareera Yagathil

Ulla Eshtathil Njan Suthanaai Theernnu

Deiva Eshtam Cheithu Vakdhatham Prbhippan

Purna Sahishnatha Egane Priya


6 Aarumariyatha Sreshtta Bhojanam

Njan Bhujichu Nithyam Jeevichidunnu

Ente Rakshakante Eshttamellam Cheithu

Vela Thigaikkunnathente Aaharam


7 Ente Kashtangal Daivam Tharunnathal

Ente Pranane Than Yaga Makkunnu

Enne Thakarthidan Thathanishtamengkil

Than Hithamennil Sampurnna Maakatte;-

This video is from Jesus Is Alive
Lyrics  Pr. P.P Mathew (TPM)

 ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളിയിൽ പാണ്ഡ്യാലയ്ക്കൽ പി.സി. ഫിലിപ്പോസിന്റെയും, പായിപ്പാട് ഉള്ളുവിരിപ്പിൽ പുത്തൻപറമ്പിൽ ചേച്ചമ്മ യുടെയും അഞ്ചാമത്തെ മകനായി 1916 മാർച്ച് മാസം 23-ന് ജനിച്ചു. ജ്യേഷ്ഠ സഹോദരനെ കാണുവാൻ പോകുമ്പോൾ ന്ന് പാസ്റ്റർ പി.എം ഫിലിപ്പ് അവറുകളുടെ പ്രസംഗം കേൾക്കുകയും, രക്ഷിക്കപ്പെട്ട് പിറ്റേ ദിവസം സ്നാന പ്പെടുകയും ചെയ്തു. 1938 ഏപ്രിൽ 12-ാം തീയതി 22-ാം വയസ്സിൽ നടന്ന ഈ അനുഭവങ്ങളെ തുടർ പോർക്കളത്തിൽ പോരാടാൻ വലിയ ആഗ്രഹം ഉണ്ടായി. ആ കാലയളവിൽ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിരുന്നെ ങ്കിലും ലോക ജോലികൾ സ്വീകരിപ്പാൻ തയ്യാറാകാതെ സുവിശേഷ ദൂതു മായി മുന്നേറിയ അത്ഭുത മനുഷ്യൻ തന്നെയാണ് കർത്തൃദാസൻ പി.പി മാത്യു.

പെന്തെക്കോസ്തു പ്രസ്ഥാനത്തിലെ ആദിമ പ്രവർത്തകന്മാരിൽ ഒരാളായ അദ്ദേഹത്തെ പി.പി.അച്ചായൻ എന്നും പ്രായമുള്ളവർ കുഞ്ഞുഞ്ഞ് എന്നും വിളിച്ചിരുന്നു. തന്റെ അയൽവാസിയും സമപ്രായക്കാരനും, തന്റെ സ്നേഹി തനുമായ കുഞ്ഞൂഞ്ഞ് എന്നു പേരായ ആൾ ചില ദിവസങ്ങൾ രോഗിയായി കിടന്നു പെട്ടെന്ന് മരിച്ചു. മരണസമയത്ത് താൻ ഇപ്രകാരം പറഞ്ഞത് കേട്ടു. "കറുത്ത രണ്ടാളുകൾ എന്നെ കയറുകൊണ്ട് ബന്ധിച്ചു താഴോട്ടു വലിക്കു ന്നു. അടിവശം കാണാൻ കഴിയാതെ ഒരു വലിയ കുഴി തുറന്നു കിടക്കുന്നു. യേശുവിനെ കാണുവാൻ എനിക്ക് കഴിയുന്നില്ല. ഇരുട്ട് എന്നെ മൂടുന്നു.എനിക്ക് വലിയ ഭയം തോന്നു. ഇത്രയും പറഞ്ഞ് താൻ മരിച്ചു

. ആ സമയം അദ്ദേഹത്തിൻ്റെ ഇളയകുട്ടികളും കൂട്ടമായി നിലവിളിച്ചു. ഇതു കണ്ട് ഭയപ്പെട്ട് തന്റെ ആത്മരക്ഷ കൂടി ആഗ്രഹിച്ച് താനും ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചു. ആ ദിവസം മുതൽ ആകസ്മികമായി താനും ഒരുനാൾ മരിക്കുമല്ലോ എന്ന ചിന്താഭാരത്താൽ എന്നെ രക്ഷിക്കേണമേ കർത്താവേ എന്ന് പ്രാർത്ഥിച്ചു. ലോകത്തിലെ ക്ഷണി കമായ ജീവതത്തെ താൻ ഗ്രഹിച്ചു. ഒരു ദിവസം താൻ ഉപവസിച്ചു പ്രാർത്ഥിച്ചു. പകലും രാത്രിയും മുട്ടിന്മേൽ നിന്നു കരഞ്ഞ് പ്രാർത്ഥിച്ചു ഇന്നു രാത്രി ഞാൻ മരിച്ചാൽ നരകത്തിലല്ലേ പോകുകയുള്ളൂ. എന്നോട് കരുണ തോന്നണമേ എന്ന് ബലമില്ലാതാകുവോളം നിലവിളിച്ചു പ്രാർത്ഥിച്ചു. അപ്പോൾ താൻ ആത്മവിവശതയിലായി. ഈ സമയം യേശു എന്നേ കർത്താവ് ത്താവ് തൻ്റെ അടുക്കലേക്കു വരുന്ന കാഴ്‌ച താൻ കണ്ടു. യേശു തന്നോട് 'ഞാൻ നി നിന്നെ എൻ്റെ വേലയ്ക്കായി വിളിച്ചിരിക്കുന്നു. ലോക ജോലിയിൽ ഏർപ്പെടാതെ എൻ്റെ വേലയിൽ മാത്രം മുഴുകിയിരിക്കേണം. ഏലിയാവിനെ പോറ്റിയതുപോലെ ഞാൻ നിന്നെ പുലർത്തും. നീ ഒരു ഏകാന്ത സ്ഥലത്തിരുന്ന പ്രാർത്ഥിക്കണം. അവിടെ ഞാൻ നിനക്കു പ്രത്യക്ഷനാകും എന്നു  പറഞ്ഞു. ആ നിമിഷം പ്രാർത്ഥിപ്പാനുള്ള ഒരു പുതു ശക്തി  തനിക്ക് ലഭിച്ചു. ശൈശവപ്രായം മുതൽ തന്നിലുണ്ടായ ദുഃസ്വ ഭാവങ്ങളെ എല്ലാം ഏറ്റു പറഞ്ഞ് നേരം പുലരും വരെ പ്രാർത്ഥിച്ചു.

കർത്താവിൻ്റെ ദർശ ർശനം ലഭിച്ചശേഷം സകലവും വിട്ട് സുവിശേഷവേലയ്‌ യ്ക്കായി യി ഇറങ്ങി ഏഴ് വർഷക്കാലം ഐ.പി.സിയിലും തുടർന്ന് 22 വർഷക പ്പക്കാലം സി.പിഎം ലും ചേർന്ന് പ്രവർത്തിച്ചു. 1959-1963 വരെ  ലണ്ടനിലും ഫ്രാൻസിലും സി.പി.എം പാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1963-ൽ അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലുള്ള സൺസെറ്റ്സ്‌കൂൾ ഓഫ് പ്രീച്ചിംഗ് എന്ന കോളേജിൽ നിന്നും ബിരുദമെടുത്തു

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊട്ടാരക്കര, ചെങ്ങന്നൂർ, പത്തനംതിട്ട, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ ശുശ്രൂഷകനായിരുന്നു.

ക്രൈസ്തവ ലോകത്തിന് വിശിഷ്യാ വിശ്വാസികൾക്ക് ആരാധനകളിലും മാത്രമല്ല ജീവിതത്തിന്റെ ഭാരമേറിയ ഏതവസരങ്ങളിലും ആശ്വാസത്തിന്റെ പുതിയ വെളിച്ചം നല്‌കുന്ന പ്രസിദ്ധമായ അനേക ഗാനങ്ങൾ പാസ്റ്റർ പി മാത്യൂവിന്റെ തൂലികയിൽ കൂടി പുറത്തുവന്നിട്ടുണ്ട്. ആയതിൽ ചിലത് അതിന്റെ പശ്ചാത്തലത്തോടുകൂടി ഇവിടെ കുറിയ്ക്കട്ടെ

പത്തനംതിട്ടയിൽ ശുശ്രൂഷിക്കുന്ന ലത്ത് ദൈവകല്പനകളെ പ്രമാ ണിക്കാതെ കർത്തൃമേശ എടുത്ത ബിസിനസ്സുകാരായ രണ്ടുപേർ രോഗിക ളായി വിശ്വാസഭവനത്തിൽ തന്നെ കിടപ്പിലായി. പ്രാർത്ഥനയാൽ നാലുദിവ സത്തിനു ശേഷം ഒരാൾ സുഖം പ്രാപിച്ചു. അദ്ദേഹത്തെ വീട്ടിൽ കൊണ്ടാ ക്കുവാൻ പോയ വഴിയിൽ ഹൃദയത്തിൽ ദൈവം നല്കിയ വരികളാണ്.

“എനിയ്ക്കായ് ഒരുത്തമ സമ്പത്ത്

സ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ..." എന്ന ഗാനം

കഷ്ടതയുടെ തീച്ചുളയിൽ കൂടെ കടന്നുപോയ കാലയളവായിരുന്നു കോഴ ഞ്ചേരിയിൽ പ്രവർത്തിക്കുന്ന സമയം. അനേക ദിവസങ്ങൾ ഭക്ഷണം കഴി ക്കാതെ അതിസാരം എന്ന രോഗത്തിന് അടിമപ്പെട്ട് അവശനായിത്തീർന്ന പ്പോൾ തന്റെ സമീപത്തേക്ക് ഒരു ദൈവദൂതൻ വരികയും, ആപ്പിൾ പോലെ ഒരു സ്വർഗ്ഗീയ ആഹാരം നല്‌കുകയും ചെയ്തു. അത് അനുഭവിച്ച് ശക്തി പ്രാപിച്ചപ്പോൾ നാവിൽ പരിശുദ്ധാത്മാവ് നല്കിയ വരികളാണ്.

“ആരുമറിയാത്ത ശ്രേഷ്ഠഭോജനം

ഞാൻ ഭുജിച്ചു നിത്യം ജീവിച്ചീടുന്നു..

*സ്വർഗ്ഗീയ പിതാവെ നിൻ തിരുഹിതം..." എന്ന ഗാനം എത്രയോ അനു ഗ്രഹിക്കപ്പെട്ട സമർപ്പണഗീതമാണ്.

"ദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻ സദാ സന്നദ്ധരായ് നിന്നീടുന്നേ"

ഈ ഗാനം സിലോൺ ഗവൺമെന്റ് ഞായറാഴ്ച രാവിലെ തോറും പ്രഭാത കീർത്തനങ്ങളിൽ ഉൾപ്പെടുത്തി. 1957 മുതൽ അനേക വർഷങ്ങളിൽ റേഡിയോയിൽ കൂടി പ്രക്ഷേപണം ചെയ്യുകയുണ്ടായി

1970-ൽ 54-ാമത്തെ വയസ്സിൽ കുന്നംകുളത്തുകാരനായ ചീരൻ ഉക്രൂവിന്റെ മകൾ “കുഞ്ഞായി' യെ വിവാഹം കഴിച്ചു.

ദൈവിക ദർശനത്താൽ അനേക ആത്മീ

കഗീതങ്ങൾ സ്വന്ത അനുഭവ ങ്ങളുടെ വെളിച്ചത്തിൽ രചിച്ചിട്ടുണ്ട്.

"വന്ദനമേ യേശു രക്ഷകനെൻ"

“സ്തോത്രമേ, സ്തോത്രമേ പ്രിയ യേശു"

“മൽപ്രിയനെ ഇദ്ധരയിൽ നിന്നും"

"അൻപിതോ യേശു നായക"

“പ്രിൻ വരുമ്പോൾ അവൻ്റെ കൂടെ"

“എൻ പേർക്കായി ജീവൻ വെടിഞ്ഞ"

അങ്ങനെ 250 പരംഗാനങ്ങൾ  ക്രൈസ്തവലോകത്ത് തന്ന

 വ്യക്തിത്വമാണ് പാസ്റ്റർ പി പി മാത്യു

(കടപ്പാട് )
 ക്രൈസ്തവ ഗാന പശ്ചാത്തലം



Thursday, 27 August 2026

Thu Chirakadichu Uyarum Kaalam ഇത് ചിറകടിച്ച് ഉയരും കാലം Song no 533

ഇത് ചിറകടിച്ച് ഉയരും കാലം

ഉയരങ്ങളിൽ പറക്കും കാലം

ദൈവത്തിൻ്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ

ഉയരങ്ങളിൽ പറന്നീടുമെ (2)


മേലെ ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും 

ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും


1. മരുഭൂമിയിൽ ചുറ്റും കാലം തീർന്നു പോയല്ലോ

മതിലുകളെ മറികടക്കും നേരം വന്നല്ലോ


2. കരാഗ്രഹ ദിനങ്ങൾ തീർന്നു പോയല്ലോ

അടയ്ക്കപെട്ട നാളുകൾ ഇനിമേൽ ഇല്ലല്ലോ


3. ഇസബേല്യ അധരങ്ങൾ അടഞ്ഞ് പോയല്ലോ

ചൂരച്ചെടിയിൻ അവസ്ഥകൾ ഇനിമേൽ ഇല്ലല്ലോ

വനാന്തരത്തിൽ സുട്രം നാൾകൾ മുടിന്തു വിട്ടത്

   മതിൽകളെ നാൻ താട്രും നേരം വന്ത് വിട്ടത് (2)

   ഉന്നതരിൻ മഗിമൈ എൻ മേൽ ഉദിത്തതാൽ

   സിറകടിത്തു പറന്തീടുവേൻ (2)


മേലെ ഉയരെ ഉയരെ

ഉയരേ നാൻ പറപ്പേൻ (2)

ഉന്നതരിൻ മഗിമൈ എൻ മേൽ ഉദിത്തതാൽ

സിറകടിത്തു പറന്തീടുവേൻ (2)



Thu Chirakadichu Uyarum Kaalam

Uyarangalil Parakkum Kaalam

Daivathinte Thejas Enmel Udichathaal

Uyarangalil Paranneedume (2)


Mele Uyare Uyare Uyare Njaan Parakkum 

Uyare Uyare Uyare Njaan Parakkum


1. Marubhoomiyil Chuttum Kaalam Theernnu Poyallo

Mathilukale Marikadakkum Neram Vannallo


2. Karaagraha Dinangal Theernnu Poyallo

Adaykkapetta Naalukal Enimel Illallo


3. Isbelya Adharangal Adanju Poyallo

Choorachediyin Avasthakal Enimel Illallo 

Vanaantharatthil sudram naalkal mudinthu vitttu 

Mathilkale naan thaadrum neram vanth vitttu (2) 

Unnatharin magimai en mel uditthathaal 

 irakaditthu parantheeduven (2) 


Mele uyare uyare 

Uyare naan parappen (2) 

Unnatharin magimai en mel uditthathaal 

Sirakaditthu parantheeduven

This video is from  EXCEL VBS


Wednesday, 26 August 2026

Vegam Naam Chernnidumവേഗം നാം ചേർന്നിടും Song No 532

വേഗം നാം ചേർന്നിടും

ഭംഗിയേറിയ ആ തീരത്തു്


ശോഭയേറും നാടൊന്നുണ്ടതു് 

കാണാമേ ദൂരെ വിശ്വാസത്താൽ

താതൻ വാസം നമുക്കൊരുക്കി 

നിൽക്കുണ്ടക്കരെ കാത്തതാൽ


വേഗം നാം ചേർന്നിടും

 ഭംഗിയേറിയ ആ തീരത്തു്


നാം ആ ശോഭനനാട്ടിൽ പാടും 

വാഴ്ത്തപ്പെട്ടോരുടെ സംഗീതം

ഖേദം രോദനമങ്ങില്ലല്ലോ നിത്യം 

സൗഭ്യാഗ്യമാത്മാക്കൾക്കു്


സ്നേഹമാം സ്വർഗ്ഗതാതനുടെ 

സ്നേഹദാനത്തിനും നാൾക്കുനാൾ

വീഴ്ചയെന്യേ തരും നന്മയ്ക്കും 

കാഴ്ചയായി നാം സ്തോത്രം പാടും


Shobhayerum Naadonnundathu

Kaaname Doore Viswasathaal

Thaathan Vaasam Namukkorukki

Nilkkundakkare Kaatthaal


Vegam Naam Chernnidum

Bhamgiyeriya Au Theerathu


Naam Au Shobhananaattil Padum

Vaazhthappettorude Sangeetham

Khedam Rodanamangillallo Nithyam

Saubhyaagyamaathmaakkalkku


Snehamaam Svarggathaathanude

Snehadaanathinum Naalkkunal

Veezchayenye Tharum Nanmaykkum

Kaazchayaayi Naam Sthothram Padum 

This video is from Grace of God
(This video is for study purposes only) 
Hindi translation available.  Use the link

Ham vishvaas se ek dashe हम विश्वास से एक दशे देखत.

Wednesday, 12 August 2026

Seeyon Yaathrayathil സീയോന്‍ യാത്രയതില്‍ Song No.531

സീയോന്‍ യാത്രയതില്‍ 

മനമേ ഭയമൊന്നും വേണ്ടിനിയും (2)

അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം

യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) 

(സീയോന്‍ യാത്രയതില്‍..)

                    1

ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍ 

ഒരു ഭോഷനായ് തോന്നിയാലും (2)

ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍

എന്നും ശ്രേഷ്ഠനായ് മാറിടുമേ (2)

 (അബ്രഹാമിന്‍ ദൈവം..)

                  2

ലോകത്തിന്‍ ആശ്രയമേ 



ഇനി വേണ്ട നിശ്ചയമായ് (2)

ദൈവത്തിന്‍ ആശ്രയമേ 

അതു ഒന്നെനിക്കാശ്രയമേ (2)

 (അബ്രഹാമിന്‍ ദൈവം..)

                     3

ഒന്നിനെക്കുറിച്ചിനിയും

എനിക്കാകുല ചിന്തയില്ല (2)

ജീവമന്നാ തന്നവന്‍

എന്നും ക്ഷേമമായ് പാലിക്കുന്നു(2) 

(അബ്രഹാമിന്‍ ദൈവം..)

4

മനുഷ്യനിലാശ്രയമോ

ഇനി വേണ്ടനിശ്ചയമായ്

ദൈവത്തിലാശ്രയമോ

അതൊന്നാണെനിക്കഭയം.

(അബ്രഹാമിന്‍ ദൈവം..)


Seeyon Yaathrayathil 

Maname Bhayamonnum Vendiniyum (2)

Abrahaamin Daivam Isahaakkin Daivam

Yaakkobin Daivam Koodeyullathaal (2) 

(Seeyon Yaathrayathil..)

                    1

Lokathin Drishtiyil Njaan 

Oru Bhoshanaay Thonniyaalum (2)

Daivathin Drishtiyil Njaan

Ennum Shreshtanaay Maaridume (2)

 (Abrahaamin Daivam..)

                  2

Lokathin Aasrayame 

Eni Venda Nishchayamaay (2)

Daivathin Aasrayame 

Athu Onnenikkashrayame (2)

 (Abrahaamin Daivam..)

                     3

Onninekkuricchiniyum

Enikkaakula Chinthayilla (2)

Jeevamannaa Thannavan

Ennum Kshemamaay Paalikkunnu(2) 

(Abrahaamin Daivam..) 

4

Manushyanilaashrayamo

Eni Vendanishchayamaay

Daivathilaashrayamo

Athonnaanenikkabhayam

(Abrahaamin Daivam..) 

Friday, 17 July 2026

Doothar Padum Aattin Theereദൂതർ പാടും ആറ്റിൻ തീരെ Song No 530

ദൂതർ പാടും ആറ്റിൻ തീരെ

നാമും ചെന്നു കൂടുവോം

ദൈവ സിംഹാസനത്തിൻ മുമ്പിൽ

നാമും ഗീതം പാടുവോം


കൂടും ആറ്റിൻ തീരെ കൂടും

മനോഹരമാം ആറ്റിൻ തീരെ കൂടും

ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ

നാമും കീർത്തനം പാടും എന്നും


ശോഭയേറും ആറ്റിൻ തീരെ

മോദമായ് വസിക്കുമേ

ഭാഗ്യ സ്വർണ്ണ കാലമെല്ലാം

വണങ്ങും ക്രിസ്തേശുവേ(2);-


വേഗം ആറ്റിൻ തീരെ കൂടും

വേഗം യാത്ര തീരുമേ

വേഗം പാടും നാം സംഗീതം

ഇമ്പ കീർത്തനം പാടുമേ(2);-


Doothar Padum Aattin Theere

Naamum Chennu Kooduvom

Daiva Simhaasanathin Munbil

Naamum Geetham Paduvom


Koodum Aattin Theere Koodum

Manoharamaam Aattin Theere Koodum

Daivathin Simhaasanathin Munbil

Naamum Keerthanam Padum Ennum


Shobhayerum Aattin Theere

Modamaay Vasikkume

Bhagya Svarnna Kaalamellam

Vanangum Cristheshuve(2);-


Vegam Aattin Theere Koodum

Vegam Yaathra Theerume

Vegam Padum Naam Sangeetham

Imba Keerthanam Padume(2) 

This video is from Zionsingers Vennikulam
(This video is for study purposes Only)


Tuesday, 7 July 2026

Prema Swaroopa Sundararajane പ്രമസ്വരൂപാ സുന്ദരരാജനെ Song no 529

 പ്രമസ്വരൂപാ സുന്ദരരാജനെ 

തരുക്കളിൻ മദ്ധ്യേ വിളങ്ങും നാരകം

 രാവും പകലും വീഥികളിൽ ഞാൻ 

പ്രിയനെ നോക്കി കാത്തിടുന്നു..... കാത്തിടുന്നു

 (പ്രേമസ്വരൂപ....)


രാജ്ഞികൾ അറുപത് 

എൺപത് തരുണികൾ

1 അസംഖ്യം കന്യകർ പരിലസിക്കും മുൻപിൽ 

കാർമുകിൽ വർണ്ണയാം എന്നെ നിൻ

 മാർവ്വതിൽ അണച്ചു തൻ പ്രേമത്തിൻ വാസന അതിശയം


2. വെൺമയും ചുവപ്പും ഉള്ളവൻ നീയേ

 പതിനായിരങ്ങളിൽ ശ്രേഷ്‌ഠനും നീ താൻ 

ദ്രാക്ഷാരസംപോൽ പ്രേമത്തിൻ കാസ 

പകർന്നിടണെ എന്നിൽ സ്നേഹസ്വരൂപ

(പ്രേമസ്വരൂപ....)


3. കുറുകു ഞരങ്ങി പ്രാവിനെപ്പോലെ

 പാറയിൻ പിളർപ്പിൽ കടുംതൂക്കിൻ മറവിങ്കൽ 

കാണണമേയെൻ മുഖവും ശോഭയും

 കേൾക്കണമേ എൻ്റെ മാധുര്യമാം സ്വരം

(പ്രേമസ്വരൂപ....)


4. മാതള താഴ്വര പ്രേമത്തിൻ കനി നൽകി 

അസ്ഥിയെ തണുപ്പിച്ചു പുതുജീവൻ തന്നതുപോൽ

 ആത്മാവിൻ താഴ്വര വചനത്തിൻ കനിയേകി

 എൻ ആത്മ ദേഹിയെ തണുപ്പിക്ക നീ എന്നും

(പ്രേമസ്വരൂപ....)


5. രാജാധി രാജനാം സ്വർല്ലോക നായകനെ

 സൃഷ്ട‌ികൾക്കെല്ലാം ആനന്ദ കാരണനെ 

നമിച്ചിടുന്നേ അങ്ങേ സ്‌തുതിച്ചിടുന്നേ

 ഞാൻ മഹത്വവും പുകഴ്ച്‌ചയും ആത്മസ്വരൂപന്

(പ്രേമസ്വരൂപ....)



 Prema Swaroopa Sundararajane 

Tharukkalin Madhye Vilangum Narakam

 Ravum Pakalum Veedhikalil Njan 

Priyane Nokki Kathidunnu... Kathidunnu 

(Premaswaroopa...)


1. Ranjikal Arupathu

Enpathu Tharunikal 

Asamkyam Kanyakar Parilasikkum Munpil 

Karmukil Varnayam Enne Nin Marvathil

 Anachu Than Premathin Vasana Athisayam

(Premaswaroopa...)


2. Venmayum Chuvappum Ullavan Neeye 

Pathinayirangalil Sreshttanum Nee Than

 Draksharasam Pol Premathil Kasa

 Pakarnnedane Ennil Snehasworupa

(Premaswaroopa...)

3. Kuruki Njarangi Pravineppole Parayin

Pilarppil Kadumthookkin Maravinkal 

Kananameyen Mukhavum Shobhayum

 Kelkkename Ente Maduryama Sworam

(Premaswaroopa...)

4. Mathala Thazhvara Premathin Kani Nalki

 Asthiye Thanuppichu Purhujeevan Thannathupol

 Athamavin Thazhvara Vachanathin Kaniyeki

 En Aathma Dehiye Thanuppikka Nee Ennum

(Premaswaroopa...)

5. Rajadhi Rajanam Sworlloka Nayakane 

Srishttikalkkellam Aanandha Karanane 

Namicheedunne Ange Sthuthicheedunne Njan 

Mahathwavum Pukazhchayum Athmasworupanu

This video is from Holy Tide Media
Lyrics Pr. George Samuel Usa (Sabu Kottarakkara
Vox Praison Kottarakkara
This video is for study purposes only




Monday, 6 July 2026

Enne Karuthuvaanഎന്നെ കരുതുവാൻ Song No 528

എന്നെ കരുതുവാൻ

കാക്കുവാൻ പാലിപ്പാനേശു

എന്നും മതിയായവൻ


വരും ആപത്തിൽ നൽതുണ താൻ

പെരുംതാപത്തിൽ നൽതണൽ താൻ

ഇരുൾമൂടുമെൻ ജീവിതപാതയിലും

തരും വെളിച്ചവും അഭയവും താൻ;-


മർത്യരാരിലും ഞാൻ സഹായം

തെല്ലും തേടുകില്ല നിശ്ചയം

ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു

ജീവനാളെല്ലാം നടത്തിടുമേ;-


എന്‍റെ ഭാരങ്ങൾ തൻചുമലിൽ

വച്ചു ഞാനിന്നു വിശ്രമിക്കും

ദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻ

പാടിയാനന്ദിച്ചാശ്വസിക്കും;-


ഒരു സൈന്യമെനിക്കെതിരേ

വരുമെന്നാലും ഞാൻ ഭ്രമിക്കാ

തിരുചിറകുകളാലവൻ മറയ്ക്കുമതാ-

ലൊരു ദോഷവും എനിക്കു വരാ;-


വിണ്ണിൽ വാസസ്ഥലമൊരുക്കി

വരും പ്രാണപ്രിയൻ വിരവിൽ

അന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേ

കണ്ണീർ പൂർണ്ണമായ് തോർന്നിടുമേ;-


Enne Karuthuvaan

Kaakkuvaan Paalippaaneshu

Ennum Mathiyaayavan


Varum Aapathil Nalthuna Thaan 

Perumthaapathil Nalthanal Thaan

Irulmoodumen Jeevithapaathayilum

Tharum Velichavum Abhayavum Thaan;-


Marthyaraarilum Njaan Sahaayam

Thellum Thedukilla Nishchayam

Jeevanathanennaavashyangalarinju

Jeevanaalellam Nadathidume;-


Ente Bhaarangal Thanchumalil

Vachu Njaninnu Visramikkum

Dukhavelayilum Puthugeethangal Njaan

Padiyaanandichaaswasikkum;-


Oru Sainyamenikkethire

Varumennaalum Njaan Bhramikkaa

Thiruchirakukalaalavan Maraykkumathaa-

Oru Doshavum Enikku Varaa;-


Vinnil Vaasasthalamorukki

Varum Praanapriyan Viravil

Annu Njanavan Maaril Maranjitume

Kanneer Poornnamaay Thornnidume 

This video is from Powervision TV
Lyrics & Music: George Peter, Chittur
(This video is for study purposes only)


Friday, 26 June 2026

Aathmasanthoshamആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ Song no 527

 ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മമാരി കൊണ്ടു നിറയ്ക്കേണമേ


ദൈവത്തിന്‍റെ തേജസ്സിന്നിവിടെ

പ്രകാശിക്കവേണം വെളിച്ചമായി

പാപത്തിന്‍റെ എല്ലാ അന്ധകാരവും

എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ


സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മ ശക്തിയാലിന്നു നടത്തേണമേ

കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും

ഇന്നു മെഴുകുപോൽ ഇന്നു ഉരുക്കേണമെ


ആത്മ നിലങ്ങളെ ഒരുക്കിടുവാൻ

സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ

നല്ലവണ്ണമതു ഫലം കൊടുപ്പാൻ

ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ


വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു

ദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾ

മായയായ ലോകത്തില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കാതെ

എന്‍ രക്ഷകനാം യേശുവില്‍ ഞാന്‍ ആശ്രയിച്ചീടും..

Aathmasanthosham kondaanandippaan

Aathmamaari kondu niraykkename


Daivathinte thejassinnivide

Prakaashikkavenam velichamaayi

Paapathinte ella andhakaaravum

Ella ullathil ninnum neengippokatte


Swargasanthosham kondaanandippaan

Aathma shakthiyaalinnu nadathename

Kallupolulla ella ullangaleyum

Innu mezhukupol innum urukkename


Aathma nilangale orukkiduvaan

Swargga seeyonile vithu vithappaan

Nallavannam athu phalam koduppaan

Aathma thullikondu nanaykkename


Velichangal veeshunnu andhakaaram maarunnu

Daivathinte aathmaavullilaakumbol

Maayayaaya Lokathil Njaan Chernnu Nilkkaathe

En Rakshakanaam Yeshuvil Njaan Aasrayicheedum;-

This video is from Match Point Fait
(This video is for study purposes only )


Divya Thejassinay Vilikkappettoreദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ Song No 526

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ

ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക


1 ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ

സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ

വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം

വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-


2 ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും

സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും

അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ

താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-


3 നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ

അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും

ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ

ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-


4 നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾ

ദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾ

നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ

വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-


5 വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ

ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക

ലോകത്തെ ജയിച്ച ജയവീരൻ യേശുവിൻ

വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-


Divya Thejassinay Vilikkappettore

Daivahitham Enthennippol Thiricharriyuka


1 Aathmavilum Sathyathilum Aaradhikkuvan

Sathya Christianithvam Ninnil Velippeduthuvaan

Vishuddhanmarkkangorikkalayi Bharamelppichathaam

Vishvaasathinayi Neeyum Porcheyithedanam;-


2 Lokam Ninne Ettavum Pakachidumpozhum

Snehitharum Ninne Kaivediyum Nerathum

Avan Ninakku Mathrukaa Purushan Aakayaal

Thaan Poya Patha Dhyanichennum Pinpatteduka;-


3 Neethimaan Prayaasamodu Raksha Nedukil

Adharmikalkkum Paapikalkkum Gathi’yenthayidum

Ithra Valiya Rakhshaye Aganyamakkiyal

Daiva Nyayavidhiyil Ninnu Thetti Ozhiyumo;-


4 Neethikettor Neethikedil Varthichedumbol

Dosha Vazhiyil Janangalettam Virenjoodedumbol

Neethimaanmaar Iniyum’adhikam Neethi’cheyatte

Vishuddhan Iniyum Thannethanne Vishuddhekarikkatte;-


5 Vishvasthinanthamaya Raksha Prapippaan

Aathmashakthi Thannil Ninne Kaathukolluka

Lokathe Jayicha Jayaveeran Yeshuvin

Van Krupayal Neeyum Lokathe Jayikkuka

ka;-

This video is for study purposes only
Lyrics: Babychen Kadammanitta


Friday, 24 April 2026

Ee Paradevanaho Namukkuഈ പരദേവനഹോ നമുക്ക്..Song No 525

68-ാം സങ്കീര്‍ത്തനം 26-29

ശ്രീരാഗം-ആദിതാളം


1 ഈ പരദേവനഹോ നമുക്ക്..

പരിത്രാണനത്തിന്നധിപന്‍ 

മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാമഖില 

ശക്ത നിന്‍ തിരുകരത്തിലുണ്ടനിശം   


2 നാഥനതേ തന്നരികളിന്‍ (2)

വന്‍ തലയെ തകര്‍ക്കും  

പിഴച്ചു നടക്കുന്നവന്‍റെ മുടികള്‍   (2)

മൂടിയ നെറുകയെത്തന്നെ മുടിക്കും 

ആദിനാഥനുരു ചെയ്തതാമനിശം


3 നിന്‍കാല്‍ ചോരയില്‍ ചവിട്ടുവാന്‍

നിന്നരികളില്‍ നിന്നുനിന്‍ 

നായ്ക്കളുടെനാ-വിന്നാസ്വദിപ്പാനും-

ബാശാന്‍ ദേശമതില്‍ നിന്നുഞാന്‍ തിരിപ്പി

ച്ചാഴിയാഴത്തുനിന്ന രികളെ വരുത്തും-ഈ  


4 കണ്ടു നിന്‍ സഞ്ചാരമിവര്‍ (2)

എന്‍ പരാനാമഴക്

വിശുദ്ധസ്ഥലത്ത്‌ നടക്കുന്നതിനെ  (2)

മുന്നില്‍ പാടുന്നവര്‍ പിന്നില്‍ മീട്ടുന്നവര്‍

ചേര്‍ന്നു തപ്പടിക്കും കന്നിമാര്‍ നടുവില്‍


യിസ്രായേലുറവിലുള്ള

നിങ്ങളനുഗ്രഹിപ്പിന്‍ സകലജഗത്തിന്‍

പതിയേ സഭയില്‍

ശത്രുമേലധികാരിയാം ചെറിയ ബന്യമീന

വിടംതന്നിലുണ്‍ടനിശം- ഈ


6 അംഗവരെ കല്ലേറ്റുന്ന (2)

യൂദജനപ്രഭുക്കള്‍ സെബൂലപ്രഭുക്കള്‍

നഫ്താലി പ്രഭുക്കള്‍ (2)

ക്കേകി നിന്‍റെ ബലമേകനാഥനടിയാര്‍ക്കു 

ചെയ്ത കൃപയോര്‍ത്തു നീ സതതം 


7 ശ്രീയെറുശലേമിലുള്ള  (2)

നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്

ഭയന്ന് തിരുമുല്‍  (2)

ക്കാഴ്ച കൊണ്ടുവരും  

യേശുവിന്നു ജയം  യേശുവിന്നു 

ജയം യേശുവിന്നു ജയം 


Psalm 68:26-29

Sri Ragam-Adi Thalam


1.Ee Paradevanaho Namukku..

Parithraananathinnadhipan 

Maranathil Ninnozhivu Karthanaamaqila 

Shaktha Nin Thirukarathilundanisham   


2 Naathanathe Thannarikalin (2)

Van Thalaye Thakarkkum  

Pizhachu Nadakkunnavante Mudikal   (2)

Moodiya Nerukayethanne Mudikkum 

Aadinathanuru Cheythaamanisham 

 

3 Ninkaal Chorayil Chavittuvaan

 Ninnarikalil Ninnunin Naaykkaludenaa-

 Vinnaaswadippa

  Baashaan Deshamathil Ninnunjaan Thirippi 

 Chaazhiyaazhathuninna Rikale Varuthum-Ee


4 Kandu Nin Sanchaaramivar (2)

En Paraanaamazhak

Visudhasthalathu Nadakkunnathine  (2)

Munnil Padunnavar Pinnil Meettunnavar

Chernnu Thappadikkum Kannimaar Naduvil 


5.Yisraeluravilulla

Ningalanugrahippin Sakalajagathin

Pathiye Sabhayil

Shathrumeladhikaariyaam Cheriya Banyameena

Vidamthannilunntanisham- Ee


6.Amgavare Kallattunna (2)

Yoodajanaprabhukkal Seboolaprabhukkal

Nafthaali Prabhukkal (2)

Kkeki Ninte Balamekanathanadiyaarkku 

Cheytha Kripayorthu Nee Sathatham


7.Shreeyerushalemilulla  (2)

Nin Mandhiram Nimitham Arachar Ninakku

Bhayannu Thirumul  (2)

Kkazcha Konduvarum  

Yeshuvinnu Jayam  Yeshuvinnu 


This video is from JC
Lyrics Yustus Joseph   ( Vidwankutty Achan)
Vocals  Pastor Anish Kavala


Thursday, 23 April 2026

Ninnoten Daivame നിന്നോടെൻ ദൈവമേ Song No 524

നിന്നോടെൻ  ദൈവമേ  ഞാൻ ചേരട്ടെ 

നിന് ക്രൂശു ഞാൻ  വഹിക്കെന്നാലുമേ 

എന ഗീതം എന്നുമേ 

നിന്നോടെൻ  ദൈവമേ   

നിന്നോടെൻ  ദൈവമേ  ഞാൻ ചേരട്ടെ 


ദാസൻ യക്കൊബെ പോൽ  രാക്കാലത്തിൽ 

വൻ കാട്ടിൽ കല്ലിന്മേൽ  ഉറങ്ങുകിൽ 

എൻ  സ്വപ്നത്തിലുമേ....... 

നിന്നോടെൻ  ദൈവമേ........   

നിന്നോടെൻ  ദൈവമേ  ഞാൻ ചേരട്ടെ 


നീ എന്നെ നടത്തും പാത എല്ലാം 

വിണ്‍  എത്തും ഏണി പോൽ  പ്രകാശമാം 

ദൂതർ  വിളിക്കുന്നേ 

നിന്നോടെൻ  ദൈവമേ........   

നിന്നോടെൻ  ദൈവമേ  ഞാൻ ചേരട്ടെ 


ആകാശ മാർഗ്ഗമായ്  മഹോന്നതെ 

പറന്നു പോകിലും സന്തോഷമേ 

എന ഗീതം എന്നുമേ 

നിന്നോടെൻ  ദൈവമേ........   

നിന്നോടെൻ  ദൈവമേ  ഞാൻ ചേരട്ടെ


Ninnoten  Daivame  Njaan Cheratte 

Ninu Crushu Njaan  Vahikkennaalume 

Yena Geetham Ennume 

Ninnoten  Daivame   

Ninnoten  Daivame  Njaan Cheratte 


Dasan Yakkobe Pol  Raakkaalathil 

Van Kaattil Kallinmel  Urangukil 

En  Swapnathilume....... 

Ninnoten  Daivame........   

Ninnoten  Daivame  Njaan Cheratte 


Nee Enne Nadathum Paatha Allam 

Vinn  Athum Eni Pol  Prakaashamaam 

Doothar  Vilikkunne 

Ninnoten  Daivame........   

Ninnoten  Daivame  Njaan Cheratte 


Aaksha Maargamaay  Mahonnathe 

Parannu Pogilum Sandoshame 

Yena Geetham Ennume 

Ninnoten  Daivame........   

Ninnoten  Daivame  Njaan Cheratt

This video is from Match Point
Malayalam translation Evg. E I Jacob
vocals. Fr. Serverios  &  Lalloo, Teacher

Original songs 

1 Nearer, my God, to thee, nearer to thee!

E'en though it be a cross that raiseth me,

still all my song shall be,

nearer, my God, to thee;

nearer, my God, to thee, nearer to thee!

2 Though like the wanderer, the sun gone down,

darkness be over me, my rest a stone;

yet in my dreams I'd be

nearer, my God, to thee;

nearer, my God, to thee, nearer to thee!

3 There let the way appear, steps unto heaven;

all that thou sendest me, in mercy given;

angels to beckon me

nearer, my God, to thee;

nearer, my God, to thee, nearer to thee!

4 Then, with my waking thoughts bright with thy praise,

out of my stony griefs Bethel I'll raise;

so by my woes to be

nearer, my God, to thee;

nearer, my God, to thee, nearer to thee!

5 Or if, on joyful wing cleaving the sky,

sun, moon, and stars forgot, upward I fly,

still all my song shall be,

nearer, my God, to thee;

nearer, my God, to thee, nearer to thee!

 Lyrics

Full Name: Adams, Sarah Flower, 1805-1848

Hindi translation available. Use the link



Friday, 27 March 2026

Kannuneer ennu marumoകണ്ണുനീര്‍ എന്നു മാറുമോ Song No 523

കണ്ണുനീര്‍ എന്നു മാറുമോ

വേദനകളെന്നു തീരുമോ (2)

കഷ്ടപ്പാടിന്‍ കാലങ്ങളില്‍

രക്ഷിപ്പാനായ് നീ വരണേ (2)

                

ഇഹത്തില്‍ ഒന്നും ഇല്ലായെ

നേടിയതെല്ലാം മിഥ്യയെ (2)

പരദേശിയാണുലകില്‍

ഇവിടെന്നുമന്ന്യനല്ലോ (2)

                

പരനെ വിശ്രമ നാട്ടില്‍ ഞാന്‍

എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)

ലേശം താമസം വയ്ക്കല്ലേ

നില്പാന്‍ ശക്തി തെല്ലും ഇല്ലായെ (2)


 Kannuneer ennu marumo

Vedhankal ennu theerumo

Kashtapadin kalangalil

Rekshippanai nee varane


Ihathil onnumillaye

Nediyathellam mithiyaye

Paradesiyanulakil

Ividennum anniyanallo (2)


Parane visrama nattil njan

Ethuvan vempal kollunne

Lesam thamasam vaikallo nilppan

Sakthi thellum illaye (2)

 

This video is from Athmeeyayathra
                                                                        Lyrics & Music: Pr Sam T Mukhathala

vocals Sithara 

Hindi song and Lyrics  available \ use the link

Sunday, 15 March 2026

Angeppolen Daivame Aarulli Lokeഅങ്ങെപ്പോലെൻ ദൈവമെ Song No 522

 അങ്ങെപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ

അങ്ങിലല്ലാതെ വെറെയില്ലെൻ ആശ്രയം

അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ

അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം

ആരാധന അങ്ങെക്കാരധന

എന്നേശുവെ അങ്ങെക്കാരാധന (2)

എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ

നിൻ വചനത്താൽ എന്നെ കഴുകേണമെ

നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ

ശുദ്ധാത്മവിനാൽ എന്നെ നിറക്കെണമെ;-

നിൻ വഴികളിൽ ഞാൻ നടക്കുവാനായ്

വഴി കാട്ടിയായ് എന്നെ നയിക്കേണമെ

വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ

ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ;-


Angeppolen Daivame Aarulli Loke

Angilallathe Vereyillen Aasrayam

Angil Maathram Chaarunnen Praanapriyane

Angu Maathramaanennum Ante Sarvvaswam

Aaraadhana Angekkaradhana

Enneshuve Angekkaraadhana (2)

Enne Muttumaay Njaan Samarppikkunne

Nin Vachanathaal Enne Kazhukename

Ninte Hitham Pol Enne Nadathename

Suddhaathmavinal Enne Nirakkenname;-

Nin Vazhikalil Njaan Nadakkuvaanaay

Vazhi Kaattiyaay Enne Nayikkename

Viswasathil Enne Urappikkuvaan

Cristhu Enna Paarayil Nirtheedaname

This video is from Brite Abraham
Lyrics & Music: Brite Abraham
Vocals: Keziah James
Hindi translation available,  use the linkk



Vaazhtheedumeവാഴ്ത്തീടുമേ വാഴ്ത്തീടുമേ Song No 535

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ എൻ ജീവകാലേ ഈ ക്ഷോണിതലെ ദൂതർ സ്തുതിക്കും നാകവല്ലഭൻ  പിറന്നു ഗോശാലയിൽ ബന്ധമഴിച്ചു അന്ധനെന്നെയും  ബന്ധുവാ...