Malayalam Christian song Index

Tuesday, 20 October 2026

Abrahmin Daivam nalkumഅബ്രാമിൻ ദൈവം നൽകുംSong No560

അബ്രാമിൻ ദൈവം നൽകും

കനാൻ ദേശം തേടി തേടി പോകാം

ഹല്ലേലൂയ്യാ പാടാം

ബലവാനാം ദൈവത്തിന്റെ ഗീതങ്ങൾ പാടി പാടി

തേനും പാലും ഒഴുകും ദേശം കാണാം

ഇസ്രായേൽ ജനതയ്ക്കെന്നും വിജയം നൽകും ദൈവം

ഈജിപ്തിന്റെ അടിമത്തത്തിൻ ബന്ധനമെല്ലാം നീക്കീടുന്നു

(അബ്രാമിൻ...)


മരുഭൂവിൻ ഉരുകിത്തളരാതെന്നും

മേഘ ചിറകുകൾ വിരിച്ചു പിടിച്ചു നീലാകാശം

സ്നേഹത്തിൻ തെളിനീരാൽ സ്വർലോകത്തിൽ നിന്നു

ജലവും മന്നയും ഏകിടുന്നു ദൂതഗണങ്ങൾ

ആർപ്പു വിളിച്ചാനന്ദത്താൽ പാടാം ഗീതം

കൈത്തള കിന്നര വീണകളേകാം പാടി നമിക്കാം

(അബ്രാമിൻ ...)


നമ്മുടെ ജീവിത പാതയിലൊരു നാളും പതറാതെ

എങ്ങും നമ്മെ നയിച്ചീടുന്നു ദൈവം പരിശുദ്ധൻ

ഒരു നാളും പിരിയാതെ സ്നേഹം നമ്മിൽ ചൊരിയാൻ

സുതരെ തേടി വരുന്നൂ നമ്മുടെ ദൈവം പരിശുദ്ധൻ

അവനല്ലോ ജീവൻ നമ്മുടെ മാർഗ്ഗം സത്യം

അവനേകും തിരു വചനം പുതു ജീവൻ പകരും നിത്യം

(അബ്രാമിൻ ...)


Abrahmin Daivam nalkum

Kanaan desham thedy thedy pokam

Hallelujah paadam

Balavanam Daivathinte geethangal paadi paadi

Thenum paalum ozhukum desham kaanam

Israel janathakkennum vijayam nalkum Daivam

Eejipthin adimathathin bandhanamellam neekkeedunnu

Abrahmin..


Marubhoovin urukithalarathennum

Megha chiraklu virichu pidichu neelakasham

Snahathin theli neeral swarlokathil ninnu

Jalavum mannayum eakidunnu dootha gaanangal

Aarppu vilichanandhathal paadam geetham

Kaithala kinnara veenakalekam paadi namikkam

Abrahmin..


Nammude jeevitha paathe oru naalum patharathe

Engum namme nayicheedunnu Daivam parishudhan

Oru naalum piriyathe sneham nammil choriyan

Suthare thedy varunnoo nammude Daivam parishudhan

Avanallo jeevan nammude margam sathyam

Avanekum thiru vachanam puthu jeevan pakarum nithyam

Abrahmin..   i need convert to malayalay words

       This video is from Candle's Band CBK
  Lyrics: Baby  John  Kalayanthaani
Music: Peter Cheraanalloor
This video is for study purposes Only



 

No comments:

Post a Comment

Abrahmin Daivam nalkumഅബ്രാമിൻ ദൈവം നൽകുംSong No560

അബ്രാമിൻ ദൈവം നൽകും കനാൻ ദേശം തേടി തേടി പോകാം ഹല്ലേലൂയ്യാ പാടാം ബലവാനാം ദൈവത്തിന്റെ ഗീതങ്ങൾ പാടി പാടി തേനും പാലും ഒഴുകും ദേശം കാണാം ഇസ്രായേൽ...