Malayalam Christian song Index

Friday, 26 June 2026

Aathmasanthoshamആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ Song no 527

 ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മമാരി കൊണ്ടു നിറയ്ക്കേണമേ


ദൈവത്തിന്‍റെ തേജസ്സിന്നിവിടെ

പ്രകാശിക്കവേണം വെളിച്ചമായി

പാപത്തിന്‍റെ എല്ലാ അന്ധകാരവും

എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ


സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മ ശക്തിയാലിന്നു നടത്തേണമേ

കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും

ഇന്നു മെഴുകുപോൽ ഇന്നു ഉരുക്കേണമെ


ആത്മ നിലങ്ങളെ ഒരുക്കിടുവാൻ

സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ

നല്ലവണ്ണമതു ഫലം കൊടുപ്പാൻ

ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ


വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു

ദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾ

മായയായ ലോകത്തില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കാതെ

എന്‍ രക്ഷകനാം യേശുവില്‍ ഞാന്‍ ആശ്രയിച്ചീടും..

Aathmasanthosham kondaanandippaan

Aathmamaari kondu niraykkename


Daivathinte thejassinnivide

Prakaashikkavenam velichamaayi

Paapathinte ella andhakaaravum

Ella ullathil ninnum neengippokatte


Swargasanthosham kondaanandippaan

Aathma shakthiyaalinnu nadathename

Kallupolulla ella ullangaleyum

Innu mezhukupol innum urukkename


Aathma nilangale orukkiduvaan

Swargga seeyonile vithu vithappaan

Nallavannam athu phalam koduppaan

Aathma thullikondu nanaykkename


Velichangal veeshunnu andhakaaram maarunnu

Daivathinte aathmaavullilaakumbol

Maayayaaya Lokathil Njaan Chernnu Nilkkaathe

En Rakshakanaam Yeshuvil Njaan Aasrayicheedum;-

This video is from Match Point Fait
(This video is for study purposes only )


Divya Thejassinay Vilikkappettoreദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ Song No 526

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ

ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക


1 ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ

സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ

വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം

വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-


2 ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും

സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും

അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ

താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-


3 നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ

അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും

ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ

ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-


4 നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾ

ദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾ

നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ

വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-


5 വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ

ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക

ലോകത്തെ ജയിച്ച ജയവീരൻ യേശുവിൻ

വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-


Divya Thejassinay Vilikkappettore

Daivahitham Enthennippol Thiricharriyuka


1 Aathmavilum Sathyathilum Aaradhikkuvan

Sathya Christianithvam Ninnil Velippeduthuvaan

Vishuddhanmarkkangorikkalayi Bharamelppichathaam

Vishvaasathinayi Neeyum Porcheyithedanam;-


2 Lokam Ninne Ettavum Pakachidumpozhum

Snehitharum Ninne Kaivediyum Nerathum

Avan Ninakku Mathrukaa Purushan Aakayaal

Thaan Poya Patha Dhyanichennum Pinpatteduka;-


3 Neethimaan Prayaasamodu Raksha Nedukil

Adharmikalkkum Paapikalkkum Gathi’yenthayidum

Ithra Valiya Rakhshaye Aganyamakkiyal

Daiva Nyayavidhiyil Ninnu Thetti Ozhiyumo;-


4 Neethikettor Neethikedil Varthichedumbol

Dosha Vazhiyil Janangalettam Virenjoodedumbol

Neethimaanmaar Iniyum’adhikam Neethi’cheyatte

Vishuddhan Iniyum Thannethanne Vishuddhekarikkatte;-


5 Vishvasthinanthamaya Raksha Prapippaan

Aathmashakthi Thannil Ninne Kaathukolluka

Lokathe Jayicha Jayaveeran Yeshuvin

Van Krupayal Neeyum Lokathe Jayikkuka

ka;-

This video is for study purposes only
Lyrics: Babychen Kadammanitta


Aathmasanthoshamആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ Song no 527

  ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ ആത്മമാരി കൊണ്ടു നിറയ്ക്കേണമേ ദൈവത്തിന്‍റെ തേജസ്സിന്നിവിടെ പ്രകാശിക്കവേണം വെളിച്ചമായി പാപത്തിന്‍റെ എല്ലാ അന്ധക...