Malayalam Christian song Index

Friday, 27 August 2021

Seeyon sanchaari njaanസീയോൻ സഞ്ചാരി ഞാൻ Song No 385

 സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു കുരിശിന്‍റെ പാതയിൽ


മോക്ഷയാത്രയാണിത് ഞാൻ നടപ്പത്

കാഴ്ചയാലെയല്ല വിശ്വാസത്താലെയാം

വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ

രക്ഷകൻ കൈകളിൽ താങ്ങിടും;-


ലോകമേതും യോഗ്യം അല്ലെനിക്കതാൽ

ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ

നാഥനു മുൾമുടി നൽകിയ ലോകമേ

നീ തരും പേരെനിക്കെന്തിനായ്;-


സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും

നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ

ഭാരവും പാപവും വിട്ടു ഞാനോടുമാ

ന്നേരവും യേശുവെ നോക്കിടും;-


എന്നെ നേടുന്ന സന്തോഷമോർത്തതാൽ

നിന്ദകൾ സഹിച്ചു മരിച്ച നാഥനെ

ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ

ക്ഷീണമെന്തെന്നറികില്ല ഞാൻ;-


ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും

ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ

നന്മയേ തൻകരം നൽകുമെന്നീശനിൽ

എന്മനം വിശ്രമം നേടിടും


Seeyon sanchaari njaan

Yeshuvil chaari njaan

Pokunnu kurishin‍re paathayil


Mokshayaathrayaanithu njaan natappathu

Kaazhchayaaleyalla vishvaasatthaaleyaam

Veezhchakal thaazhchakal vanadium velayil   

Rakshakan kykalil thaangiTum;-


Lokamethum yogyam allenikkathaal

Shokamilla bhaagyam undu kristhuvil

Naathanu mulmuTi nalkiya lokame

Nee tharum perenikkenthinaayu;-


Saakshikal samooham en‍re chuttilum

Nilkkunnaayirangal aakayaale njaan

Bhaaravum paapavum vittu njaanoTumaa

Nneravum yeshuve nokkitum;-


Enne neTunna santhoshamortthathaal

Nindakal sahicchu mariccha naathane

Dhyaanicchum maanicchum sevicchum pokayil

Ksheenamenthennarikilla njaan;-


Baalashiksha nalkumennappanenkilum

Chelezhum than sneham kuranju-poyiTaa

Nanmaye thankaram nalkumenneeshanil

Enmanam vishramam netitum




Malayalam lyrics| M E  Chariyan 

Hindi translation avilable |Use the link 

Siyyon kaa yaatri hunसिय्योन का यात्री हूँ Song N

Sunday, 8 August 2021

Ennullam ninnilay എന്നുള്ളം നിന്നിലായ് 384

 1 എന്നുള്ളം നിന്നിലായ്

ആഴമാം വിശ്വാസത്താൽ

ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ

വാക്കുകൾ ഇല്ലാ ഇല്ലാ (2)


2 ഈറനില്ലാ വാനിൽ കാണും

കൈപ്പത്തിപോൽ മേഘവും(2)

എന്റെ ദൈവത്തിൻ വാക്കുകളാൽ

വന്മാരി ചൊരിഞ്ഞിടും(2);- എന്നു...


3 തിന്മയൊന്നും ചെയ്തിടാത്ത

യേശുവല്ലോ എന്റെ നന്മ(2)

അവൻ ഉടയ്ക്കും അവൻ പണിയും

നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു...

   

1 Ennullam ninnilay

Aazhamam vishvasathal

Cherum neram aanandam varnnikuvan

Vakukal illa illa


2 Ieranilla vanil kanum

Kaippathi pol meghavum

Ente daivathin vakkukalal

Van maari chorinigudum;-


3 Thinmayonnum cheyithidatha

Yeshuvallo ente nanma

Avan udaykkum avan paniyum

Nalla pathramay than hitham pol;-



Lyrics& Music |J.V Peter


Ange Pole Aarundu Nanmeykaan അങ്ങേ പോലെ ആരുണ്ട് നന്മയേകാൻ

 അങ്ങേ പോലെ ആരുണ്ട് നന്മയേകാൻ നീയുണ്ട്  അങ്ങിലാണെൻ ആശ്രയം എൻ യേശുവേ (2) എന്നുമെൻ ജീവിതത്തിൽ അങ്ങാണെൻ അടിസ്ഥാനം  അങ്ങില്ലായെൻ ജീവിതം പാഴായിപോ...