അത്ഭുതമല്ല, ഇതത്ഭുതമല്ല
നാം ജീവിക്കുന്നതോ ദൈവകൃപയാലത്രേ
ഞാൻ പാപിയായിട്ടും, ഞാൻ രോഗിയായിട്ടും
എന്നെ തേടിവന്ന നിൻ്റെ സ്നേഹമോർക്കുമ്പോൾ
അപ്പാ എന്നുള്ളം, നിറഞ്ഞു നിന്നിൽ
പാടുന്നേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ! .... 2
എൻ കൺകൾ നിറയുമ്പോൾ, എന്നുള്ളം നീറുമ്പോൾ
ഭയപ്പേടേണ്ടെന്നരുളി ചെയ്തോൻ കൂടെയുണ്ടല്ലോ
നിന്ദകളേറ്റു, സ്വന്തബന്ധങ്ങൾ വിട്ടു
എന്നെ മാനിപ്പാൻ ഏറ്റ പാടുകളോർത്താൽ
അപ്പാ എൻ കൺകൾ,നിറഞ്ഞു തൂവുന്നേ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ....2
(അത്ഭുതമല്ല...)
എൻ മണാളനേ, എൻ്റെ പൊന്നുകാന്തനേ
നിൻമുഖം നേരിൽ കാണാൻ ആശയേറുന്നേ
ആ വാനമേഘത്തിൽ, തൻദൂതരുമൊത്ത്
എന്റെ പേരു ചൊല്ലി അങ്ങു മാടി വിളിച്ചാൽ
അപ്പാ ഞാൻ നിന്നിൽമറഞ്ഞു
പാടുമേ. ഹല്ലേലുയ്യാ! ദൈവകുഞ്ഞാടിനെ ....2
(അത്ഭുതമല്ല...)
Athbuthamalla, Ithathbuthamalla
Naam Jeevikkunnatho Daivakripayaalathre
Njaan Paapiyaayittum, Njaan Rogiyaayittum
Enne Thedivanna Ninte Snehamorkkumbol
Appaa Ennullam, Niranju Ninnil
Padunne Halleluyyaa Halleluyyaa! .... 2
En Kankal Nirayumbol, Ennullam Neerumbol
Bhayappedendennaruli Cheython Koodeyundallo
Nindakalettu, Svanthabandhangal Vittu
Enne Maanippaan Etta Padukalorthaal
Appaa En Kankal,Niranju Thoovunne
Halleluyyaa! Halleluyyaa! ....2
(Athbuthamalla...)
En Manaalane, Ante Ponnukaanthane
Ninmukham Neril Kaanan Aashayerunne
Au Vaanamekhathil, Thandutharumothu
Ante Peru Cholli Angu Maadi Vilichal
Appaa Njaan Ninnilmaranju
Padume. Halleluyyaa! Daivakunjaadine ....2
No comments:
Post a Comment