Malayalam Christian song Index

Monday, 14 September 2026

Daweede Polennum Nrithamദാവീദേ പോലെന്നും നൃത്തം Song No 553

 ദാവീദേ പോലെന്നും നൃത്തം

 ഞാൻ ചെയ്തീടും

ഹല്ലേലുയ്യാ മഹത്വം

കൈത്താളത്താലെന്നും

 വർണ്ണിച്ചീടും ഞാൻ

ഹല്ലേലുയ്യാ മഹത്വം


സ്വർഗ്ഗീയ തീയാൽ 

എന്നെ മുറ്റും നിറച്ചീടുന്ന

രാജാവിനെന്നും മഹത്വം


ആരാധിപ്പാൻ വേറെ

 യോഗ്യന്മാരില്ലല്ലോ

ഹല്ലേലുയ്യാ മഹത്വം

നീ മാത്രം ആരാധ്യൻ 

എന്നെന്നും കർത്താവ്

ഹല്ലേലുയ്യാ മഹത്വം


അങ്ങെന്‍റെ ഉപനിധി 

എന്നെന്നും കാക്കുന്നോൻ

ഹല്ലേലുയ്യാ മഹത്വം

ആത്മാവിൻ രക്ഷകൻ

 ആനന്ദദായകൻ

ഹല്ലേലുയ്യാ മഹത്വം


അങ്ങെന്‍റെ നന്മയും

 ശാപങ്ങൾ മാറ്റുന്നോൻ

ഹല്ലേലുയ്യാ മഹത്വം

അങ്ങെന്‍റെ കോട്ടയും

 സങ്കേതമാകയാൽ

ഹല്ലേലുയ്യാ മഹത്വം


എല്ലാമുഴങ്കാലും നിൻ

 മുൻപിൽ വണങ്ങീടും

ഹല്ലേലുയ്യാ മഹത്വം

നാവുകൾ ഏവതും

 കർത്താവെ വർണ്ണിക്കും

ഹല്ലേലുയ്യാ മഹത്വം


Daweede Polennum Nritham

 Njaan Cheytheedum

Halleluyyaa Mahathwam

Kaithaalathaalennum

 Varnnicheedum Njaan

Halleluyyaa Mahathwam


Svargeeya Theeyaal 

Enne Muttum Niracheedunna

Rajavinennum Mahathwam


Aaraadhippaan Vere

 Yogyanmaarillallo

Halleluyyaa Mahathwam

Nee Maathram Aaraadhyan 

Ennennum Karthaavu

Halleluyyaa Mahathwam


Angente Upanidhi 

Ennennum Kaakkunnon

Halleluyyaa Mahathwam

Aathmaavin Rakshakan

 Aanandhadaayakan

Halleluyyaa Mahathwam


Angente Nanmayum

 Shaapangal Mattunnon

Halleluyyaa Mahathwam

Angente Kottayum

 Sangethamaakayaal

Halleluyyaa Mahathwam


Allamuzhankaalum Nin

 Munpil Vanangeedum

Halleluyyaa Mahathwam

Naavukal Evathum

 Karthaave Varnnikkum

Halleluyyaa Mahathwam

This video is from Jaison Joshua Isaac
This video is for study purposes Only


Daivam Ezhunnelkkunnuദൈവം എഴുന്നേൽക്കുന്നു Song No 552

ദൈവം എഴുന്നേൽക്കുന്നു

 മക്കൾക്കായ്  ഇറങ്ങീടുന്നു 

പലവിധമാം പ്രതികൂലങ്ങൾ

 പലവഴിയായ് ചിതറീടുന്നു 

തോൽക്കില്ല നമ്മൾ ജയവീരർ നമ്മൾ 

ദൈവത്തിൻ മക്കൾ നമ്മൾ 


സത്യമരക്കച്ചയാക്കുക 

നീതിയെ കവചമാക്കുക 

വിശ്വാസം പരിചയാക്കുക 

രക്ഷയെ ശിരസ് ത്ര മാക്കുക 

        (തോൽക്കില്ല )

വചനമെന്ന വാളെടുക്കുക

 വിശുദ്ധിയെ ധരിച്ചുകൊള്ളുക 

ഭൂമിയിൻ അറ്റത്തോളം 

സുവിശേഷം ഘോഷിക്കുമാക 

        (തോൽക്കില്ല )

വിശ്വാസ പോരാണിത് 

 തളരാതെ മുന്നേറണം

പോരാട്ടം ജയിച്ചിടുമ്പോൾ

 പ്രതിഫലം പ്രാപിക്കും നാം 

        (തോൽക്കില്ല )


Daivam Ezhunnelkkunnu

 Makkalkkaay  Irangeedunnu 

Palavidhamaam Prathikoolangal

 Palavazhiyaay Chithareedunnu 

Tholkkilla Nammal Jayaveerar Nammal 

Daivathin Makkal Nammal 


Sathyamarakkachayaakkuka 

Neethiye Kavachamaakkuka 

Viswasam Parichayaakkuka 

Rakshaye Shiras Thra Maakkuka 

        (Tholkkilla )

Vachanamenna Vaaledukkuka

 Visudhiye Dharichukolluka 

Bhoomiyin Attatholam 

Suvishesham Ghoshikkumaaka 

        (Tholkkilla )

Viswasa Poraanithu 

 Thalaraathe Munneranam

Porattam Jayichitumbol

 Prathifalam Praapikkum Naam 

        (Tholkkilla ) 

This video is from Christian Devotional Manorama Music
Lyrics & Music: R S
 Singer: Kester
This video is for study purposes only



Vaagdatham Cheythavan വാഗ്ദത്തം ചെയ്തവൻ Song No 551

വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ

ഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാ

അവൻ വാക്കു മാറുകില്ലാ


എന്നെ തകർപ്പാൻ ശത്രുവിൻ കരം

എന്‍റെ മേൽ ഉയർന്നെന്നാലും

ഉറ്റവർപോലും ശത്രുക്കൾ പോലെ

എന്‍റെ നേരെ തിരിഞ്ഞെന്നാലും(2)

ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാ

ഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാ

എന്‍റെ യേശു ജീവിക്കുന്നു;- വാഗ്ദത്തം…


പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലും

എന്‍റെ ഉള്ളം കലങ്ങീടിലും

ഒരിക്കലും ഉയരില്ല എന്നു വിധിച്ച്

ഏവരും മാറിടിലും (2)

ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാ

ഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാ

എന്‍റെ യേശു കുടെയുണ്ട്;- വാഗ്ദത്തം…


Vaagdatham Cheythavan Vaakkumaarumo

Illa Illa Illa Orikkalumilla

Avan Vaakku Maarukilla


Enne Thakarppaan Shathruvin Karam

Ante Mel Uyarnnennaalum

Uttavarpolum Shathrukkal Pole

Ante Nere Thirinjennaalum(2)

Illa Illa Njaan Thalarukayilla

Illa Illa Njaan Patharukayilla

Ante Yeshu Jeevikkunnu;- Vaagdatham…


Prathikoolakaattenmel Adicheetilum

Ante Ullam Kalangeetilum

Orikkalum Uyarilla Ennu Vidhichu

Evarum Maaridilum (2)

Illa Illa Njaan Kulungukayilla

Illa Illa Njaan Veezhukayilla

Ante Yeshu Kudeyundu;- Vaagdatham…

This video is from a Malayali Christian Channel
Lyrics & Music: TibyGeorge
This video is for study purposes only


 

Kaanthane Kaanuvaanaarthi കാന്തനെ കാണുവാനാർത്തി Song No 550

കാന്തനെ കാണുവാനാർത്തി വളരുന്നേ

ഇല്ല പ്രത്യാശ മറ്റൊന്നിലും

കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര-

ചെയ്തപ്രിയൻ വരും നിശ്ചയം;-


പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ

നിത്യതുറമുഖത്തെത്തും ഞാൻ

വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗ(നിത്യ)കൊട്ടാരത്തിൽ

നിസ്തുല്യമായ പ്രതാപത്തിൽ;-


വർഗ്ഗവ്യത്യാസങ്ങൾ നാട്ടുകാർ വീട്ടുകാർ

ഭേദംവരാ നാഥൻ വരവിൽ

വീണ്ടും ജനിച്ചവർ ആനന്ദിച്ചീടുമേ

ആ നിമിഷം വാനിൽ പോകുമേ;-


തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ

കോടികോടി ഗണം തേജസ്സിൽ

സർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെ

കാണുമതിൻ മദ്ധ്യേ ഏഴയും;-


ഹിമംപോൽ വെൺമയാം ശിരസ്സും മുടികളും

കണ്ണുകളോ അഗ്നിജ്വാല പോൽ

സൂര്യൻ പ്രതാപത്തിൽ പ്രകാശിക്കും വിധം

പ്രിയൻ മുഖം വിളങ്ങീടുമേ;-


ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ

ഇന്നലെയും ഇന്നുമെന്നേക്കും

കണ്ടാൽ മതിവരാ സുന്ദരരൂപനെ

കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ;-


Kaanthane Kaanuvaanaarthi Valarunne

Illa Prathyaasha Mattonnilum

Kandaalum Vegam Njaan Vanneedaamennura-

Cheythapriyan Varum Nishchayam;-


Paazhmarubhoomiyil Clesham Sahikkukil

Nithyathuramukhathethum Njaan

Visramichitum Njaan Svargga(Nithya)Kottaarathil

Nisthulyamaaya Prathaapathil;-


Varggavyathyaasangal Naattukaar Veettukaar

Bhedamvaraa Naathan Varavil

Veendum Janichavar Aanandicheedume

Au Nimisham Vaanil Pokume;-


Thammil Thammil Kaanum Sudhanmaar Vaanathil

Kodikodi Ganam Thejasil

Sarvvaamga Sundaranaakumen Priyane

Kaanumathin Madhye Ezhayum;-


Himampol Venmayaam Shirassum Mudikalum

Kannukalo Agninjwaala Pol

Suryan Prathaapathil Prakaashikkum Vidham

Priyan Mukham Vilangeedume;-


Njaan Ninakkullaval Neeyenikkullavan

Innaleyum Innumennekkum

Kandaal Mathivaraa Sundararoopane

Koodikkaanmaan Vaanchayerunne;-

This video is from Light House
Lyrics & Music: Rev. C. S. Mathew
This video is for study purposes only



 

Ente Daivam Mahathwathilഎന്റെ ദൈവം മഹത്വത്തിൽ Song no 549

എന്റെ ദൈവം മഹത്വത്തിൽ

 ആർദ്രവാനായി ജീവിക്കുമ്പോൾ

സാധു ഞാനീ ക്ഷോണിതന്നിൽ ക്ലേശിപ്പാൻ-

ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു


വൈഷമ്യമുള്ളേതു കുന്നും

 കരകേറി നടകൊള്വാൻ

രക്ഷകനെൻ കാലുകൾക്കു്

 വേഗമായ് തീർന്നെൻ

പാതയിൽ ഞാൻ മാനിനെപ്പോലോടിടും


ആരുമെനിക്കില്ലെന്നോ ഞാൻ

 ഏകനായി തീർന്നുവെന്നോ

മാനസത്തിലാധിപൂണ്ടു ഖേദിപ്പാൻ

സാധു അന്ധനായി തീർ‌ന്നിടല്ലേ ദൈവമേ


എന്റെ നിത്യ സ്നേഹിതന്മാർ

 ദൈവദൂതസംഘമത്രേ

ഇപ്പോളവർ ദൈവമുമ്പിൽ സേവയാം

എന്നെ കാവൽ ചെയ്തു ശുശ്രൂഷിപ്പാൻ വന്നീടും


ദുഃഖിതനായ് ഓടിപ്പോയ് ഞാൻ

 മരുഭൂവിൽ കിടന്നാലും

എന്നെയോർ‌ത്തു ദൈവദൂതർ വന്നീടും

ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും


നാളെയെക്കൊണ്ടെൻ 

മനസ്സിൽ ലവലേശം ഭാരമില്ല

ഓരോ നാളും ദൈവമെന്നെ പോറ്റുന്നു

തന്റെ കൈകളിൽ ഞാൻ ദിനം തോറും ചാരുന്നു


കാക്കകളെ വിചാരിപ്പിൻ

വിതയില്ല കൊയ്ത്തുമില്ല

ദൈവം അവയ്ക്കായ് വേണ്ടതേകുന്നു

ലില്ലി പുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നു


പത്മോസ് ദ്വീപിൽ ഏകനായ്

 ഞാൻ വസിച്ചാലും ഭയമില്ല

സ്വർഗ്ഗം തുറന്നെന്റെ പ്രിയൻ വന്നീടും

മഹാദർശനത്താൽ വിവശനായ്ത്തീരും ഞാൻ


ഹാ! മഹേശാ! കരുണേശാ!

 പൊന്നുതാതാ! നീയെനിക്കായ്

വേണ്ടതെല്ലാം ദയ തോന്നി നൽകുമ്പോൾ

എന്റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്


Ente Daivam Mahathwathil

 Aardravaanaayi Jeevikkumbol

Saadhu Njanee Kshonithannil Cleshippaan-

Ethum Kaaryamillennenteyullam Chollunnu


Vaishamyamullethu Kunnum

 Karakeri Nadakolwaan

Rakshakanen Kaalukalkku

 Vegamaay Theernnen

Paathayil Njaan Maanineppolodidum


Aarumenikkillenno Njaan

 Ekanaayi Theernnuvenno

Maanasathilaadhipoondu Khedippaan

Saadhu Andhanaayi Theernnidalle Daivame


Ante Nithya Snehithanmaar

 Daivadoothasanghamathre

Eppolavar Daivamunbil Sevayaam

Enne Kaaval Cheythu Shusrooshippaan Vanneedum


Dukhithanaay Oodippoy Njaan

 Marubhoovil Kidannaalum

Enneyorthu Daivadoothar Vanneedum

Ettam Snehachoododappavumaay Vanneedum


Naaleyekkondaem 

Manasil Lavalesham Bhaaramilla

Oro Naalum Daivamenne Pottunnu

Thante Kaikalil Njaan Dinam Thorum Chaarunnu


Kaakkakale Vichaarippin

Vithayilla Koythumilla

Daivam Avaykkaay Vendathekunnu

Lilli Pushpangalkkumavan Shobha Nalkunnu


Pathmos Dveepil Ekanaay

 Njaan Vasichaalum Bhayamilla

Svarggam Thurannente Priyan Vanneedum

Mahaadarshanathaal Vivashanaayttheerum Njaan


Haa! Maheshaa! Karuneshaa!

 Ponnuthaathaa! Neeyenikkaay

Vendathellam Daya Thonni Nalkumbol

Ante Dehi Vrutha Kalangunnathenthinai 

t
This video is from Athmeeyayathra
Lyrics: Sadhu Kochukunju upadashi
Hits of Krishnakumar

En Rakshakan Yeshuve polഎൻ രക്ഷകൻ യേശുവേ പോൽ Song No 548

എൻ രക്ഷകൻ യേശുവേ പോൽ

മറ്റാരും ഇല്ലെനിക്ക്

എൻ അപ്പനായ് എൻ അമ്മയായ്

വേർപിരിയാതെന്നെ സ്നേഹിച്ചീടാൻ

നിത്യപിതാവ് എനിക്കുണ്ട്

ഇമ്മാനുവേൽ എനിക്കുണ്ട്


യേശു എൻ എല്ലാമെല്ലാം

ഈ ക്ലേശങ്ങൾ സാരമില്ല

ഈ ബന്ധം മാറുകില്ല

പാടുന്നേ ഹല്ലേലുയാ


എന്നെ അനാഥനായി ഒരു നാളും കൈവിടില്ല

വിശ്വസ്തൻ എൻ കാര്യസ്ഥൻ

വാത്സല്യമേറും എൻ നല്ല കർത്തൻ

എന്നാളും ചേർന്നിരിക്കും

അമ്മയെപോൽ അണയ്ക്കും


യേശു എൻ എല്ലാമെല്ലാം

വൻ ക്ലേശങ്ങൾ സാരമില്ല

ഈ ബന്ധം മാറുകില്ല

പാടുന്നേ ഹല്ലേലുയാ


നിത്യകൂടാരമതിൽ ദൂതരോടൊത്തു പാടും

പരിശുദ്ധൻ പരിശുദ്ധൻ

ഹല്ലേലുയാ


En Rakshakan Yeshuve pol mattarumillenik

Appanai Ammayai

Verpiriyathenne Snehicheedan

Nithya Pithavenikk und

Immanuel enik und


Yeshu En Ellamellam

Ee Kleshgangal Saramilla

Ee Bandham Marukilla

Padunne Hallelujah


Enne Anadhanai Oru Nalum Kai Vidilla

Viswanathan En Karyasthan

Valsalyamerum en Nalla Karthan

Ennalum Chernnirikkum

Ammayepol Anakkum


Yeshu En Ellamellam

Ee Kleshgangal Saramilla

Ee Bandham Marukilla

Padunne Hallelujah


Nithyakoodaramathil

Dhootharodoth Paadum

Parishuthan Parishuthan

This video is from Dr. Blesson  
Dr Lyrics& Music: Blesson Memana
This video is for study purposes only



 

Nin Mukham Kaanuvaanനിൻ മുഖം കാണുവാൻ Song No 547

നിൻ മുഖം കാണുവാൻ

നിന്നോട് ചേരുവാൻ

നിൻ മാർവ്വിൽ ചാരുവാൻ 

നിൻ ശബ്ദം കേൾക്കുവാൻ

ആശയുണ്ട് പ്രിയനേ, ആശയുണ്ട് പ്രിയനേ 


യേശുവേ നിൻ സാന്നിധ്യം

എൻ ജീവിതത്തിൻ ആശ്രയം

ഈ മരുയാത്രയിൽ നിൻ മുഖം കാണുമ്പോൾ

എൻ ദു:ഖം തീർന്നിടും നാഥനെ


തകരും ശത്രുവിൻ കോട്ടകളും 

യെരിഹോ മതിൽപോൽ ഉയർന്ന് നിന്നാലും

ചിന്തകൾ വേണ്ടിനി ദൈവപൈതലേ

ആർത്തു നീ കാഹളം ഊതീടുക


കൽപ്പന നൽകീടും നിനക്കു വേണ്ടി

കേൾക്കുവാൻ നിൻ കാതു തുറന്നീടേണം

ഭീതികൾ വലയങ്ങൾ തീർത്തിടുമ്പോൾ

വന്നീടും ചാരത്ത് നൽതുണയായ്


Nin Mukham Kaanuvaan

Ninnodu Cheruvaan

Nin Maarvvil Chaaruvaan 

Nin Sabdam Kelkkuvaan

Aashayundu Priyane, Aashayundu Priyane 


Yeshuve Nin Saannidhyam

En Jeevithathin Aasrayam

Ee Maruyaathrayil Nin Mukham Kaanumbol

En Du:Kham Theernnidum Naathane


Thakarum Shathruvin Kottakalum 

Yeriho Mathilpol Uyarnnu Ninnaalum

Chinthakal Vendini Daivapaithale

Aarthu Nee Kaahalam Ootheeduka


Kalppana Nalkiidum Ninakku Vendi

Kelkkuvaan Nin Kaathu Thuranneedenam

Bheethikal Valayangal Theerthidumbol

Vanneedum Chaarathu Nalthunayaay 

This video is from O G M  Ministry, Thrissur
Lyrics: Sunny Varghese
  Music: Br. Byjupaul
.Vocal: Sis. Blessy Benson.
(This video is for study purposes  only)



Sunday, 13 September 2026

Jeevithayaathrakkaraa ജീവിതയാത്രക്കാരാ കാലടി Song No 546

 ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട്

നാശത്തിൻ പാതയോ ജീവന്‍റെ മാർഗ്ഗമോ

ലക്ഷ്യം നിൻ മുൻപിലെന്ത്(2)


1 അൻപിൻ രൂപിയേശുനാഥൻ നിന്നെ വിളിക്കുന്നില്ലേ

പോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടി

പോന്നിൻ ചിറകുനിനക്കു മിതെ

കർത്തൻ വിരിച്ചതു കാണുന്നില്ലേ

സൂര്യനിൻ താപമോ ഘോരമാം മാരിയോ

നിന്നെ അലട്ടാ എൻ പൊൻമകനേ;-


2 വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?

എങ്ങനെ നീ യോർദ്ധാനിന്‍റെ അക്കരെ ചെന്നു ചേരും?

നിൻ തോണിയിൽ കർത്തൻ യേശുവുണ്ടോ?

നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ?

പുത്തൻ ഗാനാലാപം പാടി സ്തുതിക്കുവാൻ

ഹൃത്തിടെ സ്വർഗ്ഗീയ ശാന്തിയുണ്ടോ?;-


3 വിശ്വാസത്തിൻ തോണിയതിൽ പോകുന്നയാത്രക്കാരാ

പാറക്കെട്ടിൽ തട്ടാതെ നീ അക്കരെ ചെന്നീടുമോ?

ഓളങ്ങൾ ഏറുന്ന സാഗരത്തിൽ

ജീവിതത്തോണി ഉലഞ്ഞീടുമ്പോൾ

ആരുണ്ടു കൈത്താങ്ങായ് ആരു സഹായിക്കും

കപ്പിത്താൻ യേശുവല്ലാതെ നിന്നെ;-


4 സ്വർപ്പുരേ നീ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദം

വേണ്ടായോ നിൻ സ്വന്തമായി സ്വർഗ്ഗീയ സന്തോഷങ്ങൾ

വാനത്തേരിൽ മേഘാരൂഡനായി

വേഗം വരുന്നേശു രാജനവൻ

ചേർക്കുവാൻ നിന്നെയും ശുദ്ധരിൻ സംഘത്തിൽ

കണ്ണീരില്ലാ സ്വർഗ്ഗ വാസം അതിൽ;-


Jeevithayaathrakkaraa Kaaladikal Engottu

Naashathin Paathayo Jeevante Maargamo

Lakshyam Nin Munpilenthu(2)


1 Anpin Roopiyeshunathan Ninne Vilikkunnille

Pokalle Nee Andhanaayi Loka Saubhagyam Thedi

Ponnin Chirakuninakku Mithe

Karthan Virichathu Kaanunnille

Suryanin Thaapamo Ghoramaam Maariyo

Ninne Alatta En Ponmakane;-


2 Vaishamyamaam Medukale Engane Nee Kadakkum?

Engane Nee Yorddhaaninte Akkare Chennu Cherum?

Nin Thoniyil Karthan Yeshuvundo?

Nin Naavil Praarthanaa Ganamundo?

Puthan Ganaalaapam Padi Sthuthikkuvaan

Hruthide Svargeeya Shaanthiyundo?;-


3 Viswasathin Thoniyathil Pokunnayaathrakkaraa

Paarakkettil Thattaathe Nee Akkare Chenneedumo?

Olangal Erunna Saagarathil

Jeevithatthoni Ulanjeedumbol

Aarundu Kaithaangaay Aaru Sahaayikkum

Kappithaan Yeshuvallathe Ninne;-


4 Svarppure Nee Kelkkunnille Seeyonin Ganashabdam

Vendayo Nin Svanthamaayi Svargeeya Sandoshangal

Vaanatheril Mekhaaroodanaayi

Vegam Varunneshu Rajanavan

Cherkkuvaan Ninneyum Sudharin Sanghathil

Kanneerilla Svargga Vaasam Athil;-

This video is from  Danny
This video is for study purposes only



Daiva Sannidhau Njaan ദൈവസന്നിധൗ ഞാൻ 545

1 ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും

ദൈവം നൽകിയ നന്മകൾക്കായ്

ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്

ഹല്ലേലുയ്യ ഗീതം പാടും ഞാൻ


പാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കും

സ്തോത്രഗീതം പാടി സ്തുതിക്കും (2)


2 അന്ധകാരമെൻ അന്തരംഗത്തെ

ബന്ധനം ചെയ്തടിമയാക്കി

ബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽ

ബന്ധനങ്ങളഴിച്ചുവല്ലോ(2);-


3 ശത്രുവാമെന്നെ പുത്രനാക്കുവാൻ

പുത്രനെ കുരിശിലേൽപ്പിച്ചു

പുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യം

സ്തോത്രഗീതം പാടി സ്തുതിക്കും(2);-


4 വിളിച്ചു എന്നെ വെളിച്ചമാക്കി

വിളിച്ചവനായി ശോഭിപ്പ‍ാൻ

ഒളിവിതറും നൽ തെളിവചനം

എളിയവനെന്നും ഘോഷിക്കും(2);-


1 Daiva Sannidhau Njaan Sthothram Padidum

Daivam Nalkiya Nanmakalkkay

Daivam Eeki Than Sunuve Papi Enikkay

Halleluyah Geetham Padum Njaan


Paadi Sthuthikum Njaan Paadi Sthuthikum

Sthothra Geetham Paadi Sthuthikum (2)


2 Andhakaramen Andharamgathe

Bandhanam Cheithadimayakki

Bendhurabhanam Than Svanta Puthranal

Bendhanangal Azichuvallo;-


3 Shathruvamenne Puthranakuvan

Puthrane Kurishil Eelppichu

Puthra’thavam Nalki Ha Ethra Sawbhayam

Sthothra Geetham Paadi Sthuthikum (2)


4 Vilichu Enne Velichamakki

Vilichavany Shobhippan

Oli Vitharum Nal Theli Vachanam

Eliyavan Ennum Ghoshikum;-

This video is from Christian Music
This video is for study purposes  only




Friday, 11 September 2026

Athbuthamalla, Ithathbuthamallaഅത്ഭുതമല്ല, ഇതത്ഭുതമല്ല Song No 544

അത്ഭുതമല്ല, ഇതത്ഭുതമല്ല 

നാം ജീവിക്കുന്നതോ ദൈവകൃപയാലത്രേ

ഞാൻ പാപിയായിട്ടും, ഞാൻ രോഗിയായിട്ടും 

എന്നെ തേടിവന്ന നിൻ്റെ സ്നേഹമോർക്കുമ്പോൾ 


അപ്പാ എന്നുള്ളം, നിറഞ്ഞു നിന്നിൽ 

പാടുന്നേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ!  .... 2


എൻ കൺകൾ നിറയുമ്പോൾ, എന്നുള്ളം നീറുമ്പോൾ 

ഭയപ്പേടേണ്ടെന്നരുളി ചെയ്തോൻ കൂടെയുണ്ടല്ലോ 

നിന്ദകളേറ്റു, സ്വന്തബന്ധങ്ങൾ വിട്ടു 

എന്നെ മാനിപ്പാൻ ഏറ്റ പാടുകളോർത്താൽ 


അപ്പാ എൻ കൺകൾ,നിറഞ്ഞു തൂവുന്നേ

 ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ....2

                                                                                                                                              (അത്ഭുതമല്ല...)


എൻ മണാളനേ, എൻ്റെ പൊന്നുകാന്തനേ 

നിൻമുഖം നേരിൽ കാണാൻ ആശയേറുന്നേ 

ആ വാനമേഘത്തിൽ, തൻദൂതരുമൊത്ത് 

എന്റെ പേരു ചൊല്ലി അങ്ങു മാടി വിളിച്ചാൽ


 അപ്പാ ഞാൻ നിന്നിൽമറഞ്ഞു 

പാടുമേ. ഹല്ലേലുയ്യാ! ദൈവകുഞ്ഞാടിനെ ....2

                                                                                                      (അത്ഭുതമല്ല...)


Athbuthamalla, Ithathbuthamalla 

Naam Jeevikkunnatho Daivakripayaalathre

Njaan Paapiyaayittum, Njaan Rogiyaayittum 

Enne Thedivanna Ninte Snehamorkkumbol 


Appaa Ennullam, Niranju Ninnil 

Padunne Halleluyyaa Halleluyyaa!  .... 2


En Kankal Nirayumbol, Ennullam Neerumbol 

Bhayappedendennaruli Cheython Koodeyundallo 

Nindakalettu, Svanthabandhangal Vittu 

Enne Maanippaan Etta Padukalorthaal 


Appaa En Kankal,Niranju Thoovunne

 Halleluyyaa! Halleluyyaa! ....2

                       (Athbuthamalla...)

                                                                                                                                        

En Manaalane, Ante Ponnukaanthane 

Ninmukham Neril Kaanan Aashayerunne 

Au Vaanamekhathil, Thandutharumothu 

Ante Peru Cholli Angu Maadi Vilichal


Appaa Njaan Ninnilmaranju 

Padume. Halleluyyaa! Daivakunjaadine ....2

This video is form Beulah Vision Media
Lyrics and Music: Pr. Kaleb Gee George
Vocal: Jany D Johnson 
This video is for study purposes only 


 

Thursday, 10 September 2026

Aaru Paranjaalum Njaan‍ Ekanaakumoആരു പറഞ്ഞാലും ഞാന്‍ Song No 543

ആരു പറഞ്ഞാലും ഞാന്‍ ഏകനാകുമോ

ആരു കൈവിട്ടാലും നീ എന്നെ കൈവിടുമോ

ആഴിയില്‍ ഓളങ്ങള്‍ ആര്‍ത്തിരമ്പീടുമ്പോള്‍

നാലാം യാമത്തിങ്കല്‍ നീ വന്നിരുന്നില്ലെങ്കില്‍

പണ്ടുതന്നെ തകര്‍ന്നുപോയേനെ ഞാന്‍

പണ്ടുതന്നെ വാടി വീണേനെ

ആരു പറഞ്ഞാലും…


പെറ്റമ്മ പോലും കാണാത്ത വന്‍ കാട്ടില്‍

ഏകനായ് ഞാന്‍ തളര്‍ന്നിടുമ്പോള്‍

സ്വര്‍ഗ്ഗം തുറന്നു നീ ദൂതഗണങ്ങളാല്‍

കണ്ണുനീര്‍ തുടപ്പാന്‍ വന്നിരുന്നില്ലെങ്കില്‍

ക്ഷീണിതനായ് തളര്‍ന്നുപോയേനേ ഞാന്‍

ക്ഷീണിതനായ് വാടിവീണേനേ

ആരു പറഞ്ഞാലും…


നിന്ദിച്ചു തള്ളിയ പൊട്ടക്കിണറ്റിലും

വാഗ്ദത്തം തന്നതാണെന്‍ തലക്കു മീതെ

മറ്റാരും കാണാത്ത മാന്യത നല്‍കുവാന്‍

കാരാഗൃഹത്തിലും നീ വന്നിരുന്നില്ലെങ്കില്‍

ലജ്ജിതനായി തകര്‍ന്നുപോയേനെ ഞാന്‍

ലജ്ജിതനായി വാടിവീണേനെ

ആരു പറഞ്ഞാലും…


Aaru Paranjaalum Njaan‍ Ekanaakumo

Aaru Kaivittaalum Nee Enne Kaividumo

Aazhiyil‍ Olangal‍ Aar‍Tthirambidumpol‍

Naalaam Yaamatthinkal‍ Nee Vannirunnillenkil‍

Pandu Thanne Thakar‍Nnu Poyene Njaan‍

Pandu Thanne Vaadi Veenene

Aaru Paranjaalum…


Petamma Polum Kaanaattha Van‍ Kaattil‍

Ekanaay Njaan‍ Thalar‍Nnidumpol‍

Swar‍Ggam Thurannu Nee Dootha Ganangalaal‍

Kannuneer‍ Thudappaan‍ Vannirunnillenkil‍

Ksheenithanaay Thalar‍Nnu Poyene Njaan‍

Ksheenithanaay Vaadi Veenene

Aaru Paranjaalum…


Nindicchu Thalliya Pottakkinattilum

Vaagdattham Thannathaanen‍ Thalakku Meethe

Mattaarum Kaanaattha Maanyatha Nal‍Kuvaan‍

Kaaraagruhatthilum Nee Vannirunnillenkil‍

Lajjithanaay Thakar‍Nnu Poyene Njaan‍

Lajjithanaay Vaadi Veenene

Aaru Paranjaalum.. 

This video is from IN HIS GLORY
Lyrics and Music: Pr. Kaleb Gee George
Vocals: Angel Shibu



Wednesday, 9 September 2026

Sthuthikkam Nammal Nandiyaalസ്തുതിക്കാം നമ്മൾ നന്ദിയാൽ Song No 542

സ്തുതിക്കാം നമ്മൾ നന്ദിയാൽ

സ്തുതിക്കാം പരിശുദ്ധനെ

സ്തുതിക്കാം പുത്രനെ തന്ന ദൈവത്തെ

സ്തുതിക്കാം, സ്തുതിക്കാം


ആയതാൽ ദുർബലൻ ഞാൻ ബലവാനായ്

സാധു ഞാനും ധന്യനായ്

യേശു എന്‍റെ രക്ഷകൻ ആയതാൽ

സ്തുതിക്കാം, സ്തുതിക്കാം


വണങ്ങാം നമ്മൾ ഭക്തിയാൽ

വണങ്ങാം പരിശുദ്ധനെ

വണങ്ങാം പുത്രനെ തന്ന ദൈവത്തെ

വണങ്ങാം, വണങ്ങാം;- ആയതാൽ…


Sthuthikkam Nammal Nandiyaal

Sthuthikkam Parisudhane

Sthuthikkam Puthrane Thanna Daivathe

Sthuthikkam, Sthuthikkam


Aayathaal Durbalan Njaan Balavaanaay

Saadhu Njanum Dhanyanaay

Yeshu Ante Rakshakan Aayathaal

Sthuthikkam, Sthuthikkam


Vanangaam Nammal Bhakthiyaal

Vanangaam Parisudhane

Vanangaam Puthrane Thanna Daivathe

Vanangaam, Vanangaam;- Aayathaal…


English lyrics


Give thanks with a grateful heart

Give thanks to the Holy one

Give thanks because He’s given

Jesus Christ, His Son (Repeat)


And now let the week say ”I am strong”,

Let the poor say, “I am rich”

Because of what the

Lord has done for us.

Give thanks, give thanks, give thanks


  •  
This video is from Power Vision TV. 
This video is for study purposes  only










Sthuthippin Sthuthippin Yeshuസ്തുതിപ്പിൻ സ്തുതിപ്പിൻ യേശു Song No 541

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ


മഹത്വവും പുകഴ്ചയും സ്തോത്രവും നന്ദിയും

എല്ലാം എല്ലാം അങ്ങേക്ക്. (2)


ഹല്ലേലൂയാ, ഹല്ലേലൂയാ (2)


ദൈവത്തെ അവന്റെ വിശുദ്ധ മന്ദിരത്തിൽ

എപ്പോഴും യേശുവേ പാടി സ്തുതിക്കാം. (2)


അവന്റെ പ്രവർത്തികൾക്കൊത്തവണ്ണം നാം

സത്യത്തിലും ആത്മാവിലും സ്തുതിക്കാം. (2)


മഹത്വവും പുകഴ്ചയും സ്തോത്രവും നന്ദിയും

എല്ലാം എല്ലാം അങ്ങേക്ക്. (2)


അവന്റെ മഹിമയ്ക്കൊത്തവണ്ണം നാം

കാഹളത്തോടേ പാടി സ്തുതിച്ചീടാം. (2)


വീണയും കിന്നരവും മീട്ടി നാം

നൃത്തത്തോടേ വാഴ്ത്തി സ്തുതിച്ചീടാം. (2)


മഹത്വവും പുകഴ്ചയും സ്തോത്രവും നന്ദിയും

എല്ലാം എല്ലാം അങ്ങേക്ക്. (2)


ഉച്ചത്തോടേ കരംതട്ടി അവനെ നാം

അത്യുച്ചത്തിൽ പാടി സ്തുതിച്ചീടാം. (2)


ഭൂവാസികളേ, രാജാധിരാജനെ

ഒന്നായി ചേർന്ന് സ്തുതിച്ചീടാം. (2)


മഹത്വവും പുകഴ്ചയും സ്തോത്രവും നന്ദിയും

എല്ലാം എല്ലാം അങ്ങേക്ക്. (4)


Sthuthippin Sthuthippin Yeshu Devane

Sthuthippin Sthuthippin Yeshu Devane


Mahathwavum Pukazhchayum 

Sthothravum Nandiyum

Ellaam Ellaam Angeykku. (2)


Hallelujah, Hallelujah (2)


Daivathe Avante Vishuddha Mandirathil

Eppozhum Yeshuve Paadi Sthuthikkaam. (2)


Avante Pravarthikalkkothavannam Naam

Sathyathilum Aathmaavilum Sthuthikkaam. (2)


Mahathwavum Pukazhchayum 

Sthothravum Nandiyum

Ellaam Ellaam Angeykku. (2)


Avante Mahimaykkothavannam Naam

Kaahalathode Paadi Sthuthicheedaam. (2)


Veenayum Kinnaravum Meetti Naam

Nrithathode Vaazhthi Sthuthicheedaam. (2)


Mahathwavum Pukazhchayum

 Sthothravum Nandiyum

Ellaam Ellaam Angeykku. (2)


Uchathode Karam Thatti Avane Naam

Athyuchathil Paadi Sthuthicheedaam. (2)


Bhoovaasikale, Raajaadhiraajane

Onnaayi Chernnu Sthuthicheedaam. (2)


Mahathwavum Pukazhchayum

 Sthothravum Nandiyum

Ellaam Ellaam Angeykku. (4) 

This video is from Vijay 
Producer, Tune, Lyrics: V Baisil
(This video is for study purposes only)




Enikkaayi Marichavaneഎനിക്കായി മരിച്ചവനെ Song N0 540

1 എനിക്കായി മരിച്ചവനെ

മരണത്തെ ജയിച്ചവനെ

ഇന്നും ജീവിക്കുന്നവനെ(2)


യേശുവേ എൻ യേശുവേ (2)


നിൻ കൃപകളെ ഞാൻ പാടിടും

നിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടും

ചെയ്ത നന്മകൾ ഞാൻ ഓർത്തിടും

യേശുവേ (2)


2 എല്ലാ നാമത്തിനും മീതെ

ഉയർന്ന നാമമിത്

ദൂതന്മാർ രാപ്പകലിന്നും

വാഴ്ത്തുന്ന നാമമിത്


എല്ലാ നാവും പാടീടും

മുഴങ്ങാലും മടങ്ങിടുമേ

സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ...


3 അത്ഭുത മന്ത്രിയവൻ

വീരനാം ദൈവം അവൻ

നിത്യ പിതാവും അവൻ

സമാധാനത്തിൻ പ്രഭു


ആരാധിപ്പാൻ യോഗ്യൻ

ആശ്രയിപ്പാൻ യോഗ്യൻ

സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ.


..1 Enikkaayi Marichavane

Maranathe Jayichavane

Innum Jeevikkunnavane(2)


Yeshuve En Yeshuve (2)


Nin Kripakale Njaan Padidum

Nin Snehathe Njaan Vaazhthidum

Cheytha Nanmakal Njaan Orthidum

Yeshuve (2)


2 Alla Naamathinum Meethe

Uyarnna Naamamithu

Doothanmaar Rappakalinnum

Vaazhthunna Naamamithu


Alla Naavum Paateedum

Muzhangaalum Madangidume

Sarvathin Yogyan Neeye(2);- Nin Kripa...


3 Athbutha Manthriyavan

Veeranaam Daivam Avan

Nithya Pithaavum Avan

Samaadhaanathin Prabhu


Aaraadhippaan Yogyan

Aasrayippaan Yogyan

Sarvathin Yogyan Neeye(2);- Nin Kripa...

This video is from Ahavah Christian Fellowship Canada
This video is for study purpose  only

 

Tuesday, 8 September 2026

Padum Njaan Parameshanu പാടും ഞാൻ പരമേശനു സതതം-Song no 539

പാടും ഞാൻ പരമേശനു സതതം-എന്‍റെ

പാപമെല്ലാം പോക്കിയതാൽ…


അത്രയുമല്ലാശിർവാദം

 ഒക്കെയും ലഭിച്ചിടുവാൻ

ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ

ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ

ആർത്തിയറിഞ്ഞവൻ തന്‍റെ-വാർത്തയെനിക്കേകിയതാൽ;-


പാനം ചെയ്വാൻ കഷ്ടതയിൻ

 പാനപാത്രമവൻകൂടെ

സ്നാനമേല്പാൻ കൃപനൽകി

 പ്രീതിയായവൻ

മരിച്ചു ഞാൻ കല്ലറയിൽ

 അടക്കപ്പെട്ടവൻ കൂടെ

മഹത്വമായ് ജീവിച്ചീടാൻ

 മഹിമയിൻ ആവിയാലെ;-


ആർക്കുമേകാൻ സാദ്ധ്യ

മല്ലാത്താത്മശക്തി ലഭ്യമാകാൻ

പാർത്ഥിവൻ മുൻ ആർത്തി-

യോടെ കാത്തിരുന്നു ഞാൻ

പാർത്തവനെൻ ദുരിതങ്ങൾ

 ഓർത്തവനെൻ പ്രാർത്ഥനകൾ

തീർത്തവനെൻ ദുരിതങ്ങൾ

 വാഗ്ദത്തത്തിൻ ആവിയാലെ;-


ദൂതർക്കും കൂടവകാശം

 ലഭ്യമാകാതുള്ള രക്ഷ

ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്

ദൂതഗണം കാവലായ്തന്നനുദിനം എനിക്കവൻ

നൂതനമാം ദൂതുകളും 

ഊനമെന്യേ നൽകീടുന്നു;-


കഷ്ടതയോ പട്ടിണിയു

പദ്രവമോ നഗ്നതയോ

കഷ്ടമേറ്റെന്റേശുവേപ്പോലാക്കീടുന്നെന്നെ

ഒട്ടനേകം സിദ്ധന്മാരോടൊത്തു

 ചേർന്നുനിന്നു സ്തുതി-

ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു;-


കാത്തിരിക്കുന്നവനെ

 ഞാൻ കണ്ടിടുവാനെന്‍റെ

കൺകൾ കൊതിച്ചിടുന്നധികമായ്

 കുതുകമോടെ

കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ

കാതുകളും കൊതിക്കുന്നേ 

കാരുണ്യവാരിധേ ദേവാ;-


വാട്ടവും മാലിന്യവുമേ

 ഒട്ടുമേശിടാതെയുള്ളോ-

രുത്തമമാമവകാശം ലഭ്യമാക്കുവാൻ

തിട്ടമായിട്ടവനെന്നെ 

ചേർത്തീടും മണിയറയിൽ

പാട്ടുപാടും കൂട്ടരുമായ് കോടി-കോടി യുഗംവാഴാൻ;-


Padum Njaan Parameshanu Sathatham-Ante

Paapamellam Pokkiyathaal…


Athrayumallashirvaadam Okkeyum Labhichituvaan

Aarthi Poondu Kaathirunna Kaalamathingal

Aarthiye Theerthavane Njaan Aarthughoshicheeduvaanen

Aarthiyarinjavan Thante-Vaartthayenikkekiyathaal;-


Paanam Cheyvaan Kashtathayin Paanapaathramavankoode

Snaanamelpaan Kripanalki Preethiyaayavan

Marichu Njaan Kallarayil Adakkappettavan Koode

Mahathwamaay Jeevicheedaan Mahimayin Aaviyaale;-


Aarkkumekaan Saadhyamallathaathmashakthi Labhyamaakan

Parthivan Mun Aarthiyode Kaathirunnu Njaan

Parthavanen Durithangal Orthavanen Praarthanakal

Theerthavanen Durithangal Vaagdatthathin Aaviyaale;-


Dootharkkum Koodavakaasham Labhyamaakaathulla Raksha

Doothariyicheedaan Bhagyam Labhichenikku

Doothaganam Kaavalaaythannanudinam Enikkavan

Noothanamaam Doothukalum Oonamenye Nalkiidunnu;-


Kashtathayo Pattiniyupadravamo Nagnathayo

Kashtamettenteshuveppolaakkeedunnenne

Ottanekam Sidhanmaarodothu Chernnuninnu Sthuthi-

Chaarthiduvaanavanenne Yogyanaakkittheertthathorthu;-


Kaathirikkunnavane Njaan Kandiduvaanente

Kankal Kothichitunnadhikamaay Kuthukamode

Kaalamere Chellummunbe Kaahalanaadam Kelkkuvaan

Kaathukalum Kothikkunne Kaarunyavaaridhe Devaa;-


Vaattavum Maalinyavume Ottumesidaatheyullo-

Ruthamamaamavakaasham Labhyamaakkuvaan

Thittamaayittavanenne Chertheedum Maniyarayil

Paattupadum Koottarumaay Kodi-Kodi Yugamvaazhaan;

 This video is from AJ Media 
 Lyrics & Music: K. M. Zacharia.
This video is for study purposes only
                                                        


Daweede Polennum Nrithamദാവീദേ പോലെന്നും നൃത്തം Song No 553

 ദാവീദേ പോലെന്നും നൃത്തം  ഞാൻ ചെയ്തീടും ഹല്ലേലുയ്യാ മഹത്വം കൈത്താളത്താലെന്നും  വർണ്ണിച്ചീടും ഞാൻ ഹല്ലേലുയ്യാ മഹത്വം സ്വർഗ്ഗീയ തീയാൽ  എന്നെ മ...