Malayalam Christian song Index

Tuesday, 8 September 2026

Padum Njaan Parameshanu പാടും ഞാൻ പരമേശനു സതതം-Song no 539

പാടും ഞാൻ പരമേശനു സതതം-എന്‍റെ

പാപമെല്ലാം പോക്കിയതാൽ…


അത്രയുമല്ലാശിർവാദം

 ഒക്കെയും ലഭിച്ചിടുവാൻ

ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ

ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ

ആർത്തിയറിഞ്ഞവൻ തന്‍റെ-വാർത്തയെനിക്കേകിയതാൽ;-


പാനം ചെയ്വാൻ കഷ്ടതയിൻ

 പാനപാത്രമവൻകൂടെ

സ്നാനമേല്പാൻ കൃപനൽകി

 പ്രീതിയായവൻ

മരിച്ചു ഞാൻ കല്ലറയിൽ

 അടക്കപ്പെട്ടവൻ കൂടെ

മഹത്വമായ് ജീവിച്ചീടാൻ

 മഹിമയിൻ ആവിയാലെ;-


ആർക്കുമേകാൻ സാദ്ധ്യ

മല്ലാത്താത്മശക്തി ലഭ്യമാകാൻ

പാർത്ഥിവൻ മുൻ ആർത്തി-

യോടെ കാത്തിരുന്നു ഞാൻ

പാർത്തവനെൻ ദുരിതങ്ങൾ

 ഓർത്തവനെൻ പ്രാർത്ഥനകൾ

തീർത്തവനെൻ ദുരിതങ്ങൾ

 വാഗ്ദത്തത്തിൻ ആവിയാലെ;-


ദൂതർക്കും കൂടവകാശം

 ലഭ്യമാകാതുള്ള രക്ഷ

ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്

ദൂതഗണം കാവലായ്തന്നനുദിനം എനിക്കവൻ

നൂതനമാം ദൂതുകളും 

ഊനമെന്യേ നൽകീടുന്നു;-


കഷ്ടതയോ പട്ടിണിയു

പദ്രവമോ നഗ്നതയോ

കഷ്ടമേറ്റെന്റേശുവേപ്പോലാക്കീടുന്നെന്നെ

ഒട്ടനേകം സിദ്ധന്മാരോടൊത്തു

 ചേർന്നുനിന്നു സ്തുതി-

ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു;-


കാത്തിരിക്കുന്നവനെ

 ഞാൻ കണ്ടിടുവാനെന്‍റെ

കൺകൾ കൊതിച്ചിടുന്നധികമായ്

 കുതുകമോടെ

കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ

കാതുകളും കൊതിക്കുന്നേ 

കാരുണ്യവാരിധേ ദേവാ;-


വാട്ടവും മാലിന്യവുമേ

 ഒട്ടുമേശിടാതെയുള്ളോ-

രുത്തമമാമവകാശം ലഭ്യമാക്കുവാൻ

തിട്ടമായിട്ടവനെന്നെ 

ചേർത്തീടും മണിയറയിൽ

പാട്ടുപാടും കൂട്ടരുമായ് കോടി-കോടി യുഗംവാഴാൻ;-


Padum Njaan Parameshanu Sathatham-Ante

Paapamellam Pokkiyathaal…


Athrayumallashirvaadam Okkeyum Labhichituvaan

Aarthi Poondu Kaathirunna Kaalamathingal

Aarthiye Theerthavane Njaan Aarthughoshicheeduvaanen

Aarthiyarinjavan Thante-Vaartthayenikkekiyathaal;-


Paanam Cheyvaan Kashtathayin Paanapaathramavankoode

Snaanamelpaan Kripanalki Preethiyaayavan

Marichu Njaan Kallarayil Adakkappettavan Koode

Mahathwamaay Jeevicheedaan Mahimayin Aaviyaale;-


Aarkkumekaan Saadhyamallathaathmashakthi Labhyamaakan

Parthivan Mun Aarthiyode Kaathirunnu Njaan

Parthavanen Durithangal Orthavanen Praarthanakal

Theerthavanen Durithangal Vaagdatthathin Aaviyaale;-


Dootharkkum Koodavakaasham Labhyamaakaathulla Raksha

Doothariyicheedaan Bhagyam Labhichenikku

Doothaganam Kaavalaaythannanudinam Enikkavan

Noothanamaam Doothukalum Oonamenye Nalkiidunnu;-


Kashtathayo Pattiniyupadravamo Nagnathayo

Kashtamettenteshuveppolaakkeedunnenne

Ottanekam Sidhanmaarodothu Chernnuninnu Sthuthi-

Chaarthiduvaanavanenne Yogyanaakkittheertthathorthu;-


Kaathirikkunnavane Njaan Kandiduvaanente

Kankal Kothichitunnadhikamaay Kuthukamode

Kaalamere Chellummunbe Kaahalanaadam Kelkkuvaan

Kaathukalum Kothikkunne Kaarunyavaaridhe Devaa;-


Vaattavum Maalinyavume Ottumesidaatheyullo-

Ruthamamaamavakaasham Labhyamaakkuvaan

Thittamaayittavanenne Chertheedum Maniyarayil

Paattupadum Koottarumaay Kodi-Kodi Yugamvaazhaan;

 This video is from AJ Media 
 Lyrics & Music: K. M. Zacharia.
This video is for study purposes only
                                                        


Monday, 7 September 2026

Prathifalam Thanneeduvaan-പ്രതിഫലം തന്നീടുവാൻ Song No 538

പ്രതിഫലം തന്നീടുവാൻ-

യേശുരാജൻ വന്നിടുവാൻ

അധികമില്ലിനിയും നാളുകൾ

നമ്മുടെയാധികൾ തീർന്നിടുവാൻ


ദൈവീക ഭവനമതിൽ-

പുതു വീടുകളൊരുക്കിയവൻ-

വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ

നടുവാനതിൽ ദൂതരുമായ്;-


തൻ തിരുനാമത്തിനായ് 

മന്നിൽ നിന്ദകൾ സഹിച്ചവരെ

തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ

കണ്ണുനീർ തുടച്ചീടുവാൻ;-


സ്വന്തജനത്തിനെല്ലാം പല

 പീഡകൾ ചെയ്തവരെ

വന്നു ബന്ധിതരാക്കിയധർമ്മികളാമ-

വർക്കന്തം വരുത്തീടുവാൻ;-


വിണ്ണിലുള്ളതുപോലെ-യിനി

മണ്ണിലും ദൈവഹിതം

പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും

സ്ഥാപിതമാക്കിടുവാൻ;-


കാലമെല്ലാം കഴിയും 

ഇന്നു കാണ്മതെല്ലാമഴിയും

പിന്നെ പ്പുതുയുഗം വിരിയും

 തിരികെ വരാതെ നാം

നിത്യതയിൽ മറയും;-


Prathifalam Thanneeduvaan-

Yeshurajan Vanniduvaan

Adhikamilliniyum Naalukal

Nammudeyaadhikal Theernniduvaan


Daiveeka Bhavanamathil-

Puthu Veedukalorukkiyavan-

Varum Mekhamathil Namme Cherthiduvaan

Naduvaanathil Dootharumaay;-


Than Thirunaamathinai 

Mannil Nindakal Sahichavare

Thirusannidhaw Cherthu Than Kaikalaalavarude

Kannuneer Thudacheeduvaan;-


Svanthajanathinellam Pala

 Peedakal Cheythavare

Vannu Bandhitharaakkiyadharmmikalaama-

Varkkantham Varutheeduvaan;-


Vinnilullathupole-Ini

Mannilum Daivahitham

Paripoornnamaay Daiveeka Rajyamippaarilum

Sthaapithamaakkiduvaan;-


Kaalamellam Kazhiyum 

Innu Kaanmathellamazhiyum

Pinne Pputhuyugam Viriyum

 Thirike Varaathe Naam

Nithyathayil Marayum;- 

This video is for study purposes only 






Sthuthikalinmel Vasikkunnavaneസ്തുതികളിൻമേൽ വസിക്കുന്നവനെ Song No 537

 സ്തുതികളിൻമേൽ വസിക്കുന്നവനെ

സർവ്വ മഹത്വത്തിൻ യഹോവയെ

പാടുമെ നിൻ ദയയെ ദിനവും

പാരിടത്തിൽ എൻ യാത്രയതിൽ


പരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽ

നിന്‍റെ മൊഴികൾ എനിക്കെന്നും കീർത്തനം

എന്‍റെ ആശ്രയം നിന്നിലെന്നുമുള്ളതാൽ

ക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;-


കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്ന

കരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേ

എന്‍റെ ദൈവവും ശാശ്വത പാറയുമേ

നിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;-


പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളും

വിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾ

വിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻ

വിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-


Sthuthikalinmel Vasikkunnavane

Sarva Mahathwathin Yahovaye

Padume Nin Dayaye Dinavum

Paaridathil En Yaathrayathil


Paradeshiyaay Njaan Parkkunna Veettil

Ninte Mozhikal Enikkennum Keerthanam

Ante Aasrayam Ninnilennumullathaal

Cleshangal Marannu Njaan Viruthinai Oodunnu;-


Kannuneer Kaanumbol Manasaliyunna

Karunayin Kannulla Kaarunya Vaaridhe

Ante Daivavum Shaaswatha Paarayume

Ninnil Njaan Marayunnu Shaaswatha Rakshaykkaay;-


Pralobhanangalum Prathikoola Kaattukalum

Viswasa Jeevithathil Aanjadicheedumbol

Viswasa Naayakaa Ninnil Maathram Nokki Njaan

Visramamillathe Viruthinai Oodunnu;-

This video is for study purposes only)


Saturday, 5 September 2026

Sthothram Padum Njaan സ്തോത്രം പാടും ഞാൻ നന്ദിയാൽ Song No 536

 സ്തോത്രം പാടും ഞാൻ നന്ദിയാൽ ദിനവും

എന്നെ വീണ്ടെടുത്ത കൃപയോർത്ത്


കാൽവരിയിൽ യാഗമായി

കാൽകരങ്ങൾ ആണികൾക്കായ്

ഏല്പിചൊരു ഗുരുനാഥ സ്തുതിക്കുന്നിതാ..

പാപത്തിൽ മരിച്ചവർക്കായ്

ജീവനേകി  ജീവിക്കുവാൻ

സ്വന്ത ജീവൻ യാഗമാക്കി 

തീർത്ത നിൻ കൃപയെയോർത്തു 

                                                ( സ്തോത്രം)

അന്ധകാര ജീവിതത്തിൽ 

അന്ധനായ് ഞാൻ ജീവിച്ചപ്പോൾ

അന്തമില്ല സ്നേഹമെന്നിൽ പകർന്നവനെ

അന്ത്യത്തോളം പരിപാലിച്ചന്ധകാര പ്രഭുവിന്റെ

ബന്ധനങ്ങൾ അഴിച്ചെന്നെ

സ്വന്തമാക്കി തീർത്തതിനാൽ

                                                    (സ്തോത്രം)

ഇത്രമാത്രം സ്നേഹിക്കുവാൻ

 ഇത്രമാത്രം കരുതുവാൻ

എന്നെ നിന്റെ മാത്രമാക്കി തീർത്തിട്ടുവാനായ്

എന്നിലെന്തു കണ്ടുനാഥ

എന്നെ നിന്നിൽ പൂർണ്ണനാക്കാൻ

എന്നിൽ നീ കനിഞ്ഞ കൃപ

യല്ലാതൊന്നും ഇല്ലാ പ്രിയ  

                                            (സ്തോത്രം)


Sthothram Padum Njaan Nandiyaal Dinavum

Enne Veendedutha Kripayorthu


Kaalvariyil Yaagamaayi

Kaalkarangal Aanikalkkaay

Elpichoru Gurunatha Sthuthikkunnithaa..

Paapathil Marichavarkkaay

Jeevaneki  Jeevikkuvaan

Svantha Jeevan Yaagamaakki 

Theertha Nin Kripayeyorthu 

                                                ( Sthothram)

Andhakaara Jeevithathil 

Andhanaay Njaan Jeevichappol

Anthamilla Snehamennil Pakarnnavane

Anthyatholam Paripaalichandhakaara Prabhuvinte

Bandhanangal Azhichenne

Svanthamaakki Theertthinal

                                                    (Sthothram)

Ithramaathram Snehikkuvaan

 Ithramaathram Karuthuvaan

Enne Ninte Maathramaakki Theerthittuvaanaay

Ennilenthu Kandunatha

Enne Ninnil Poornnanaakkan

Ennil Nee Kaninja Kripa

Yallathonnum Illa Priya  

                                                      (Sthothram)

This video is from Favourite Melody
Lyrics Evg: T. V. Simon
Singers: Jaison K Job
This video  is for study purposes only



Sunday, 30 August 2026

Vaazhtheedumeവാഴ്ത്തീടുമേ വാഴ്ത്തീടുമേ Song No 535

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ

എൻ ജീവകാലേ ഈ ക്ഷോണിതലെ


ദൂതർ സ്തുതിക്കും നാകവല്ലഭൻ

 പിറന്നു ഗോശാലയിൽ

ബന്ധമഴിച്ചു അന്ധനെന്നെയും

 ബന്ധുവാക്കിയതാൽ

ഇന്നുമെന്നും നന്നായ് സ്തുതിക്കും

നാഥൻ യേശുവേ ഞാൻ ഈ ധരയിൽ;-


പാപക്കടലിൽ ശാപക്കുഴിയിൽ

 പിടഞ്ഞു നീന്തീടവേ

പാപമകറ്റി ശാപം നീക്കി

 മാർവ്വിലണച്ചവനെ

കഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻ

പിൻപേ നിൻ ദാസർ നടന്നീടാമേ;-


ശത്രു തന്നുടെ അഗ്നിശരങ്ങൾ

 തൊടുത്തുവിട്ടീടുകിൽ

നിന്നായുധങ്ങൾ കാത്തിടുമെന്നെ

 പൊന്നുനായകനെ

രക്ഷ സത്യം നീതി ചാർത്തി നീ

ശക്തനാക്കിടും സേനാനായകാ;-


വാനമുകളിൽ ദൂതസംഘമായ്

 നാഥൻ വരുമളവിൽ

ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും

 ഞാനന്നാർത്തീടുമേ

നോക്കി നോക്കി കൺകൾ മങ്ങുന്നേ

എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ;-


Vaazhtheedume Vaazhtheedume Immaanuvele

En Jeevakaale Ee Kshonithale


Doothar Sthuthikkum Naakavallabhan

 Pirannu Goshaalayil

Bandhamazhichu Andhanenneyum 

Bandhuvaakkiyathaal

Innumennum Nannaay Sthuthikkum

Naathan Yeshuve Njaan Ee Dharayil;-


Paapakkadalil Shaapakkuzhiyil 

Pidanju Neentheedave

Paapamakatti Shaapam Neekki

 Maarvvilanachavane

Kashtam Nashtam Sarvam Ettu Nin

Pinpe Nin Dasar Nadanneedaame;-


Shathru Thannude Agnisharangal

 Thoduthuvitteedukil

Ninnaayudhangal Kaathidumenne 

Ponnunaayakane

Raksha Sathyam Neethi Chaarthi Nee

Shakthanaakkidum Senaanaayakaa;-


Vaanamukalil Doothasanghamaay 

Naathan Varumalavil

Lokam Viraykkum Lokar Bhramikkum

 Njanannaartheedume

Nokki Nokki Kankal Mangunne

Appol Vanneedum En Praanapriyaa;-

This video is for study purposes only


Friday, 28 August 2026

Sworgeeya Pithaave Nin Thiru Hitamസ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം Song No 534

 1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം

സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ

നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ

ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ


എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ

വന്നീടുന്നെ ഞാനിന്നു മോദമായ്

എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ

അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ


2 നന്മയും പൂർണ്ണപ്രസാദവുമുള്ള

നിൻഹിതമെന്തെന്നു ഞാനറിയുവാൻ

എൻ മനം പുതുക്കി മാറിടുന്നു നിത്യം

നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-


3 ഞാനവനുള്ളം കയ്യിലിരിക്കയാൽ

ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ

ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം

തൻ ഹിതമാണെന്നു ഞാനറിയുന്നു;-


4 എൻ തലയിലെ മുടികളുമെല്ലാം

നിർണ്ണയമവനെണ്ണിയറിയുന്നു

ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ

ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-


5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ 

ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു

ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ

പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-


6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം

ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു

എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു

വേല തികയ്ക്കുന്നതെന്റെ ആഹാരം;-


7 എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം 

എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു

എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ 

തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ;-



Sworgeeya Pithaave Nin Thiru Hitam

Sworgahile Pole Bhoovil Aakkane

Nin Hitham Cheithonam Nin Suthane Poley

Innu Njan Varunne Nin Hitham Cheivaan


1 En Deivame Ninnishtam Cheyyuvaan

Vaneedunne Njaninnu Mothammai

Ente Eshtam Onnum Venda Priyane

Ange Eshtam Ennil Poornamaakane


2 Nanmayum Poorna Prasathavumulla

Than Hithamenthennu Njanariyuvaan

En Manam Pudukki Marridunne Nithyam

Ninnyamanekki Loga Lavanyam


3 Njanavanullam Kayyilirikkayaal

Aarumilenikku Dhosham Cheyyuvan

Ennenikkuvannu Neridunnathellam

Nin Hitham Aanennu Njanariyunnu


4 En Thalyile Mudigalumellam

Nirnayamavannenni Yariyunnu

Onnathil Nilathu Veenidanamengil

Unnathanarinje Sadhyamayidu


5 Yesu Christhuvin Sareera Yagathil

Ulla Eshtathil Njan Suthanaai Theernnu

Deiva Eshtam Cheithu Vakdhatham Prbhippan

Purna Sahishnatha Egane Priya


6 Aarumariyatha Sreshtta Bhojanam

Njan Bhujichu Nithyam Jeevichidunnu

Ente Rakshakante Eshttamellam Cheithu

Vela Thigaikkunnathente Aaharam


7 Ente Kashtangal Daivam Tharunnathal

Ente Pranane Than Yaga Makkunnu

Enne Thakarthidan Thathanishtamengkil

Than Hithamennil Sampurnna Maakatte;-

This video is from Jesus Is Alive
Lyrics  Pr. P.P Mathew (TPM)

 ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളിയിൽ പാണ്ഡ്യാലയ്ക്കൽ പി.സി. ഫിലിപ്പോസിന്റെയും, പായിപ്പാട് ഉള്ളുവിരിപ്പിൽ പുത്തൻപറമ്പിൽ ചേച്ചമ്മ യുടെയും അഞ്ചാമത്തെ മകനായി 1916 മാർച്ച് മാസം 23-ന് ജനിച്ചു. ജ്യേഷ്ഠ സഹോദരനെ കാണുവാൻ പോകുമ്പോൾ ന്ന് പാസ്റ്റർ പി.എം ഫിലിപ്പ് അവറുകളുടെ പ്രസംഗം കേൾക്കുകയും, രക്ഷിക്കപ്പെട്ട് പിറ്റേ ദിവസം സ്നാന പ്പെടുകയും ചെയ്തു. 1938 ഏപ്രിൽ 12-ാം തീയതി 22-ാം വയസ്സിൽ നടന്ന ഈ അനുഭവങ്ങളെ തുടർ പോർക്കളത്തിൽ പോരാടാൻ വലിയ ആഗ്രഹം ഉണ്ടായി. ആ കാലയളവിൽ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിരുന്നെ ങ്കിലും ലോക ജോലികൾ സ്വീകരിപ്പാൻ തയ്യാറാകാതെ സുവിശേഷ ദൂതു മായി മുന്നേറിയ അത്ഭുത മനുഷ്യൻ തന്നെയാണ് കർത്തൃദാസൻ പി.പി മാത്യു.

പെന്തെക്കോസ്തു പ്രസ്ഥാനത്തിലെ ആദിമ പ്രവർത്തകന്മാരിൽ ഒരാളായ അദ്ദേഹത്തെ പി.പി.അച്ചായൻ എന്നും പ്രായമുള്ളവർ കുഞ്ഞുഞ്ഞ് എന്നും വിളിച്ചിരുന്നു. തന്റെ അയൽവാസിയും സമപ്രായക്കാരനും, തന്റെ സ്നേഹി തനുമായ കുഞ്ഞൂഞ്ഞ് എന്നു പേരായ ആൾ ചില ദിവസങ്ങൾ രോഗിയായി കിടന്നു പെട്ടെന്ന് മരിച്ചു. മരണസമയത്ത് താൻ ഇപ്രകാരം പറഞ്ഞത് കേട്ടു. "കറുത്ത രണ്ടാളുകൾ എന്നെ കയറുകൊണ്ട് ബന്ധിച്ചു താഴോട്ടു വലിക്കു ന്നു. അടിവശം കാണാൻ കഴിയാതെ ഒരു വലിയ കുഴി തുറന്നു കിടക്കുന്നു. യേശുവിനെ കാണുവാൻ എനിക്ക് കഴിയുന്നില്ല. ഇരുട്ട് എന്നെ മൂടുന്നു.എനിക്ക് വലിയ ഭയം തോന്നു. ഇത്രയും പറഞ്ഞ് താൻ മരിച്ചു

. ആ സമയം അദ്ദേഹത്തിൻ്റെ ഇളയകുട്ടികളും കൂട്ടമായി നിലവിളിച്ചു. ഇതു കണ്ട് ഭയപ്പെട്ട് തന്റെ ആത്മരക്ഷ കൂടി ആഗ്രഹിച്ച് താനും ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചു. ആ ദിവസം മുതൽ ആകസ്മികമായി താനും ഒരുനാൾ മരിക്കുമല്ലോ എന്ന ചിന്താഭാരത്താൽ എന്നെ രക്ഷിക്കേണമേ കർത്താവേ എന്ന് പ്രാർത്ഥിച്ചു. ലോകത്തിലെ ക്ഷണി കമായ ജീവതത്തെ താൻ ഗ്രഹിച്ചു. ഒരു ദിവസം താൻ ഉപവസിച്ചു പ്രാർത്ഥിച്ചു. പകലും രാത്രിയും മുട്ടിന്മേൽ നിന്നു കരഞ്ഞ് പ്രാർത്ഥിച്ചു ഇന്നു രാത്രി ഞാൻ മരിച്ചാൽ നരകത്തിലല്ലേ പോകുകയുള്ളൂ. എന്നോട് കരുണ തോന്നണമേ എന്ന് ബലമില്ലാതാകുവോളം നിലവിളിച്ചു പ്രാർത്ഥിച്ചു. അപ്പോൾ താൻ ആത്മവിവശതയിലായി. ഈ സമയം യേശു എന്നേ കർത്താവ് ത്താവ് തൻ്റെ അടുക്കലേക്കു വരുന്ന കാഴ്‌ച താൻ കണ്ടു. യേശു തന്നോട് 'ഞാൻ നി നിന്നെ എൻ്റെ വേലയ്ക്കായി വിളിച്ചിരിക്കുന്നു. ലോക ജോലിയിൽ ഏർപ്പെടാതെ എൻ്റെ വേലയിൽ മാത്രം മുഴുകിയിരിക്കേണം. ഏലിയാവിനെ പോറ്റിയതുപോലെ ഞാൻ നിന്നെ പുലർത്തും. നീ ഒരു ഏകാന്ത സ്ഥലത്തിരുന്ന പ്രാർത്ഥിക്കണം. അവിടെ ഞാൻ നിനക്കു പ്രത്യക്ഷനാകും എന്നു  പറഞ്ഞു. ആ നിമിഷം പ്രാർത്ഥിപ്പാനുള്ള ഒരു പുതു ശക്തി  തനിക്ക് ലഭിച്ചു. ശൈശവപ്രായം മുതൽ തന്നിലുണ്ടായ ദുഃസ്വ ഭാവങ്ങളെ എല്ലാം ഏറ്റു പറഞ്ഞ് നേരം പുലരും വരെ പ്രാർത്ഥിച്ചു.

കർത്താവിൻ്റെ ദർശ ർശനം ലഭിച്ചശേഷം സകലവും വിട്ട് സുവിശേഷവേലയ്‌ യ്ക്കായി യി ഇറങ്ങി ഏഴ് വർഷക്കാലം ഐ.പി.സിയിലും തുടർന്ന് 22 വർഷക പ്പക്കാലം സി.പിഎം ലും ചേർന്ന് പ്രവർത്തിച്ചു. 1959-1963 വരെ  ലണ്ടനിലും ഫ്രാൻസിലും സി.പി.എം പാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1963-ൽ അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലുള്ള സൺസെറ്റ്സ്‌കൂൾ ഓഫ് പ്രീച്ചിംഗ് എന്ന കോളേജിൽ നിന്നും ബിരുദമെടുത്തു

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊട്ടാരക്കര, ചെങ്ങന്നൂർ, പത്തനംതിട്ട, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ ശുശ്രൂഷകനായിരുന്നു.

ക്രൈസ്തവ ലോകത്തിന് വിശിഷ്യാ വിശ്വാസികൾക്ക് ആരാധനകളിലും മാത്രമല്ല ജീവിതത്തിന്റെ ഭാരമേറിയ ഏതവസരങ്ങളിലും ആശ്വാസത്തിന്റെ പുതിയ വെളിച്ചം നല്‌കുന്ന പ്രസിദ്ധമായ അനേക ഗാനങ്ങൾ പാസ്റ്റർ പി മാത്യൂവിന്റെ തൂലികയിൽ കൂടി പുറത്തുവന്നിട്ടുണ്ട്. ആയതിൽ ചിലത് അതിന്റെ പശ്ചാത്തലത്തോടുകൂടി ഇവിടെ കുറിയ്ക്കട്ടെ

പത്തനംതിട്ടയിൽ ശുശ്രൂഷിക്കുന്ന ലത്ത് ദൈവകല്പനകളെ പ്രമാ ണിക്കാതെ കർത്തൃമേശ എടുത്ത ബിസിനസ്സുകാരായ രണ്ടുപേർ രോഗിക ളായി വിശ്വാസഭവനത്തിൽ തന്നെ കിടപ്പിലായി. പ്രാർത്ഥനയാൽ നാലുദിവ സത്തിനു ശേഷം ഒരാൾ സുഖം പ്രാപിച്ചു. അദ്ദേഹത്തെ വീട്ടിൽ കൊണ്ടാ ക്കുവാൻ പോയ വഴിയിൽ ഹൃദയത്തിൽ ദൈവം നല്കിയ വരികളാണ്.

“എനിയ്ക്കായ് ഒരുത്തമ സമ്പത്ത്

സ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ..." എന്ന ഗാനം

കഷ്ടതയുടെ തീച്ചുളയിൽ കൂടെ കടന്നുപോയ കാലയളവായിരുന്നു കോഴ ഞ്ചേരിയിൽ പ്രവർത്തിക്കുന്ന സമയം. അനേക ദിവസങ്ങൾ ഭക്ഷണം കഴി ക്കാതെ അതിസാരം എന്ന രോഗത്തിന് അടിമപ്പെട്ട് അവശനായിത്തീർന്ന പ്പോൾ തന്റെ സമീപത്തേക്ക് ഒരു ദൈവദൂതൻ വരികയും, ആപ്പിൾ പോലെ ഒരു സ്വർഗ്ഗീയ ആഹാരം നല്‌കുകയും ചെയ്തു. അത് അനുഭവിച്ച് ശക്തി പ്രാപിച്ചപ്പോൾ നാവിൽ പരിശുദ്ധാത്മാവ് നല്കിയ വരികളാണ്.

“ആരുമറിയാത്ത ശ്രേഷ്ഠഭോജനം

ഞാൻ ഭുജിച്ചു നിത്യം ജീവിച്ചീടുന്നു..

*സ്വർഗ്ഗീയ പിതാവെ നിൻ തിരുഹിതം..." എന്ന ഗാനം എത്രയോ അനു ഗ്രഹിക്കപ്പെട്ട സമർപ്പണഗീതമാണ്.

"ദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻ സദാ സന്നദ്ധരായ് നിന്നീടുന്നേ"

ഈ ഗാനം സിലോൺ ഗവൺമെന്റ് ഞായറാഴ്ച രാവിലെ തോറും പ്രഭാത കീർത്തനങ്ങളിൽ ഉൾപ്പെടുത്തി. 1957 മുതൽ അനേക വർഷങ്ങളിൽ റേഡിയോയിൽ കൂടി പ്രക്ഷേപണം ചെയ്യുകയുണ്ടായി

1970-ൽ 54-ാമത്തെ വയസ്സിൽ കുന്നംകുളത്തുകാരനായ ചീരൻ ഉക്രൂവിന്റെ മകൾ “കുഞ്ഞായി' യെ വിവാഹം കഴിച്ചു.

ദൈവിക ദർശനത്താൽ അനേക ആത്മീ

കഗീതങ്ങൾ സ്വന്ത അനുഭവ ങ്ങളുടെ വെളിച്ചത്തിൽ രചിച്ചിട്ടുണ്ട്.

"വന്ദനമേ യേശു രക്ഷകനെൻ"

“സ്തോത്രമേ, സ്തോത്രമേ പ്രിയ യേശു"

“മൽപ്രിയനെ ഇദ്ധരയിൽ നിന്നും"

"അൻപിതോ യേശു നായക"

“പ്രിൻ വരുമ്പോൾ അവൻ്റെ കൂടെ"

“എൻ പേർക്കായി ജീവൻ വെടിഞ്ഞ"

അങ്ങനെ 250 പരംഗാനങ്ങൾ  ക്രൈസ്തവലോകത്ത് തന്ന

 വ്യക്തിത്വമാണ് പാസ്റ്റർ പി പി മാത്യു

(കടപ്പാട് )
 ക്രൈസ്തവ ഗാന പശ്ചാത്തലം



Thursday, 27 August 2026

Thu Chirakadichu Uyarum Kaalam ഇത് ചിറകടിച്ച് ഉയരും കാലം Song no 533

ഇത് ചിറകടിച്ച് ഉയരും കാലം

ഉയരങ്ങളിൽ പറക്കും കാലം

ദൈവത്തിൻ്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ

ഉയരങ്ങളിൽ പറന്നീടുമെ (2)


മേലെ ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും 

ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും


1. മരുഭൂമിയിൽ ചുറ്റും കാലം തീർന്നു പോയല്ലോ

മതിലുകളെ മറികടക്കും നേരം വന്നല്ലോ


2. കരാഗ്രഹ ദിനങ്ങൾ തീർന്നു പോയല്ലോ

അടയ്ക്കപെട്ട നാളുകൾ ഇനിമേൽ ഇല്ലല്ലോ


3. ഇസബേല്യ അധരങ്ങൾ അടഞ്ഞ് പോയല്ലോ

ചൂരച്ചെടിയിൻ അവസ്ഥകൾ ഇനിമേൽ ഇല്ലല്ലോ

വനാന്തരത്തിൽ സുട്രം നാൾകൾ മുടിന്തു വിട്ടത്

   മതിൽകളെ നാൻ താട്രും നേരം വന്ത് വിട്ടത് (2)

   ഉന്നതരിൻ മഗിമൈ എൻ മേൽ ഉദിത്തതാൽ

   സിറകടിത്തു പറന്തീടുവേൻ (2)


മേലെ ഉയരെ ഉയരെ

ഉയരേ നാൻ പറപ്പേൻ (2)

ഉന്നതരിൻ മഗിമൈ എൻ മേൽ ഉദിത്തതാൽ

സിറകടിത്തു പറന്തീടുവേൻ (2)



Thu Chirakadichu Uyarum Kaalam

Uyarangalil Parakkum Kaalam

Daivathinte Thejas Enmel Udichathaal

Uyarangalil Paranneedume (2)


Mele Uyare Uyare Uyare Njaan Parakkum 

Uyare Uyare Uyare Njaan Parakkum


1. Marubhoomiyil Chuttum Kaalam Theernnu Poyallo

Mathilukale Marikadakkum Neram Vannallo


2. Karaagraha Dinangal Theernnu Poyallo

Adaykkapetta Naalukal Enimel Illallo


3. Isbelya Adharangal Adanju Poyallo

Choorachediyin Avasthakal Enimel Illallo 

Vanaantharatthil sudram naalkal mudinthu vitttu 

Mathilkale naan thaadrum neram vanth vitttu (2) 

Unnatharin magimai en mel uditthathaal 

 irakaditthu parantheeduven (2) 


Mele uyare uyare 

Uyare naan parappen (2) 

Unnatharin magimai en mel uditthathaal 

Sirakaditthu parantheeduven

This video is from  EXCEL VBS


Nin Mukham Kaanuvaanനിൻ മുഖം കാണുവാൻ Song No 547

നിൻ മുഖം കാണുവാൻ നിന്നോട് ചേരുവാൻ നിൻ മാർവ്വിൽ ചാരുവാൻ  നിൻ ശബ്ദം കേൾക്കുവാൻ ആശയുണ്ട് പ്രിയനേ, ആശയുണ്ട് പ്രിയനേ  യേശുവേ നിൻ സാന്നിധ്യം എൻ ജീ...