Malayalam Christian song Index

Wednesday, 23 December 2020

Lokamam gambhira varidhiyilലോകമാം ഗംഭീരവാരിധിയിൽ Song no 356

1 ലോകമാം ഗംഭീരവാരിധിയിൽ

വിശ്വാസക്കപ്പലിലോടിയിട്ട്

നിത്യവീടൊന്നുണ്ടവിടെയെത്തി

കർത്തനോടുകൂടെ വിശ്രമിക്കും


 യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി

യൂദ്ധം ചെയ്യും ഞാനേശുവിന്നായ്

ജീവൻ വച്ചിടും രക്ഷകനായ്

അന്ത്യശ്വാസം വരെയും


2 കാലം കഴിയുന്നു നാൾകൾ പോയി

കർത്താവിൻ വരവു സമീപമായ്

മഹത്വനാമത്തെകീർത്തിപ്പാനായ്

ശക്തീകരിക്ക നിൻ ആത്മാവിനാൽ


3പൂര്‍വ്വപിതാക്കളാം അപ്പൊസ്തലര്‍

ദൂരവെ ദര്‍ശിച്ചീഭാഗ്യദേശം

ആകയാല്‍ ചേതമെന്നെണ്ണിലാഭം

അന്യരന്നെണ്ണിയീലോകമതില്‍ -യാത്ര…


4 ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും

കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും

ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും

എല്ലാം പ്രതികൂലമായെന്നാലും


5ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്

അക്കരരെനാട്ടില്‍ ഞാനെത്തീടുമ്പോള്‍

ശുദ്ധപളുങ്കില്‍ കടല്‍ത്തീരത്തില്‍

യേശുവില്‍ പൊന്മുഖം മുത്തിടും ഞാന്‍ -യാത്ര


6  ലോകത്തിൻ ബാലതാ കോമളത്വം 

വസ്തുവകകൾ പൊൻനാണയങ്ങൾ

സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം 

മേലുള്ളറുശലേം  നിത്യഗൃഹം


7  ലഭ്യമായിത്തരും  സമസ്തവും ഞാൻ 

കാഴ്ചയായ്  വയ്ക്കുന്നു തൃപ്പാദത്തിൽ 

അംഗ പ്രത്യംഗമായ്  ഇന്ദ്രിയങ്ങൾ

ദൈവനാമത്തിൻ  പുകഴ്ച്ചയ്ക്കായി 


8  ലോകം ത്യജിച്ചതാം സിദ്ധൻമാരും

നിർമ്മല ജ്യോതിസ്സാം ദൂതൻമാരും

രക്തസാക്ഷികളാം സ്നേഹിതരും

സ്വാഗതം ചെയ്യും മഹൽസദസ്സിൽ


 9 വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി

രക്ഷകനേശുവെ കുമ്പിടും ഞാൻ

കഷ്ടത തുഷ്ടിയായ് ആസ്വദിക്കും

സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം.


1 Lokamaam gambheeravaaridhiyil

VishvaasakkappaliloTiyiTTu

NithyaveeTonnundaviTeyetthi

KartthanoTukooTe vishramikkum


Yaathra cheyyum njaan krooshe nokki

Yooddham cheyyum njaaneshuvinnaayu

Jeevan vacchiTum rakshakanaayu

Anthyashvaasam vareyum


Kaalam kazhiyunnu naalkal poyi

Kartthaavin varavu sameepamaayu

Mahathvanaamatthekeertthippaanaayu

Shaktheekarikka nin aathmaavinaal


3 Poor‍vvapithaakkalaam apposthalar‍

Doorave dar‍shiccheebhaagyadesham

Aakayaal‍ chethamennennilaabham

Anyarannenniyeelokamathil‍ -yaathra…


4 Njerukkatthin appam njaan thinnennaalum

KashTatthin kannuneer kudicchennaalum

Dehiduakhatthaal kshayicchennaalum

Ellaam prathikoolamaayennaalum


5Jeevanenneshuvil‍ ar‍ppicchiddu

Akkararenaattil‍ njaanetthee dumpol‍

Shuddhapalunkil‍ kaTal‍ttheeratthil‍

Yeshuvil‍ ponmukham mutthiTum njaan‍ -yaathra


6  Lokatthin baalathaa komalathvam 

Vasthuvakakal ponnaanayangal

Sthaanangal maanangal nashvaramaam 

Melullarushalem  nithyagruham


7  Labhyamaayittharum  samasthavum njaan 

Kaazhchayaayu  vaykkunnu thruppaadatthil 

Amga prathyamgamaayu  indriyangal

Dyvanaamatthin  pukazhcchaykkaayi 


8  Lokam thyajicchathaam siddhanmaarum

Nirmmala jyothisaam doothanmaarum

Rakthasaakshikalaam snehitharum

Svaagatham cheyyum mahalsadasil


 9 VeendeTuppin gaanam paaTi vaazhtthi

Rakshakaneshuve kumpiTum njaan

KashTatha thushtiyaayu aasvadikkum

Saadhukkal makkalkkee bhaagyam labhyam.


     

 



 Lyrics & Music: Annamma Mammen

Hindi translation Available |


No comments:

Post a Comment

Yeshu Vannidum, Naadhan യേശു വന്നീടും നാഥൻ വേഗം Song No 559

യേശു വന്നീടും നാഥൻ വേഗം വന്നീടും (2) യേശുരാജൻ മേഘതേരിൽ വീണ്ടും വന്നീടും (2) 1.നിത്യതയിൻ ഘനം ഓർത്തിടുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ സാരമാക്കേണ്ട(2) ...