Malayalam Christian song Index

Tuesday 22 December 2020

Enikkundoru putthan paattu എനിക്കുണ്ടൊരു പുത്തൻ Song N0 355

 എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ

എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻ

എനിക്കുണ്ടൊരു സ്വന്ത നാടു പോകാൻ

എനിക്കൊരു നല്ല വീടു പാർക്കാൻ


അല്ലല്ല ഞാനിന്നനാഥനല്ല

അല്ലലിൽ വലയുന്ന ഗതി അല്ല

വല്ലഭൻ ദൈവം എൻ പിതാവായ്

നല്ലവനായെനിക്കുണ്ട് നിത്യം


മന്നവ മന്നൻ  മനുസുതനായ്

മന്നതിൽ പാപിയെ തേടി വന്നു

ഉന്നത  വിണ്ണിന്നനുഗ്രഹങ്ങൾ

ഒന്നും കുറയാതെനിക്ക് തന്നു


ബുദ്ധിമുട്ടിന്നിനി കാര്യമില്ല

നിത്യ പിതാ താൻ കരുണയിനാൽ

ഉത്തമ സമ്പത്തനിക്കു നൽകി

ക്രിസ്തുവിലെന്നെ ധനികനാക്കി


Enikkundoru putthan paattu paataan

Enikkundoru mithram koottu kootaan

Enikkundoru svantha naatu pokaan

Enikkoru nalla veetu paarkkaan


Allalla njaaninnanaathanalla

Allalil valayunna gathi alla

Vallabhan dyvam en pithaavaayu

Nallavanaayenikkundu nithyam


Mannava mannan  manusuthanaayu

Mannathil paapiye theti vannu

Unnatha  vinninnanugrahangal

Onnum kurayaathenikku thannu


BuddhimuTTinnini kaaryamilla

Nithya pithaa thaan karunayinaal

Utthama sampatthanikku nalki

Kristhuvilenne dhanikanaakki




Lyrics  M E Cheriyan

Vocal: George Madthil

No comments:

Post a Comment

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...