Malayalam Christian song Index

Monday 28 December 2020

Krupayute vaathil atayaaraayuകൃപയുടെ വാതിൽ അടയാറായ് Song no 360

കൃപയുടെ വാതിൽ അടയാറായ് 

നിത്യമാം ഗേഹം തുറന്നിടാറായ് 

പോകാറായ് നാം യുഗങ്ങൾ വാഴാൻ

യേശു താൻ വാനിൽ വന്നിടാറായ് 


കാഹള ധ്വനി വാനിൽ മുഴങ്ങാറായ്‌

ദൂതരുമായേശു വന്നിടാറായ്

വാനഗോളങ്ങൾ താണ്ടി പറന്നുയരാൻ 

മണിയറ വാസം പൂകിടുവാൻ 


കൃപയാൽ വേഗം നാമൊരുങ്ങിടുകിൽ 

പ്രിയന്റെ കൂടെ നിത്യം വാഴാം നാം  

തേജസിൻ വാസം നിനച്ചീടുകിൽ നീ 

ഈ മൺകൂടാരം ഭൂവിലേതുമല്ല  


നോഹയിൻ കാലം ഓർത്തീടുമോ 

കൈവിടപ്പെട്ട ലോക കൂട്ടരേയും  

കേൾക്കുകിൽ നാമിന്നു പ്രിയന്റെ ശബ്ദം 

വേഗം നാം ചേരും നിത്യ ഭവനേ 


തേരും തേരാളിയുമായെഴുന്നള്ളുമേ 

ഇസ്രായേലിൻ സിംഹം രാജാവായ്‌ 

നീതിയിൻ സൂര്യനായ് വാനിലുദിക്കും 

തന്റെ കാന്തയാം സഭയേ ചേർപ്പാൻ



Krupayute vaathil atayaaraayu 

Nithyamaam geham thurannitaaraayu 

Pokaaraayu naam yugangal vaazhaan

Yeshu thaan vaanil vannitaaraayu 


Kaahala dhvani vaanil muzhangaaraay‌

Dootharumaayeshu vannitaaraayu

Vaanagolangal thaandi parannuyaraan 

Maniyara vaasam pookituvaan 


Krupayaal vegam naamorungitukil 

Priyante koote nithyam vaazhaam naam  

Thejasin vaasam ninaccheetukil nee 

Ee mankootaaram bhoovilethumalla  


Nohayin kaalam orttheetumo 

KyvitappeTTa loka kooTTareyum  

Kelkkukil naaminnu priyante shabdam 

Vegam naam cherum nithya bhavane 


therum theraaliyumaayezhunnallume 

israayelin simham raajaavaay‌ 

neethiyin sooryanaayu vaaniludikkum 

thante kaanthayaam sabhaye cherppaan






Lyrics : Mathew Punalur 




No comments:

Post a Comment

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...