Malayalam Christian song Index

Wednesday, 16 December 2020

Ennodulla nin sarva nanmakalഎന്നോടുള്ള നിൻ സർവ്വനന്മകൾ Song no 354

 1 എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ

എന്തു ചെയ്യേണ്ടുനിനക്കേശുപരാ! - ഇപ്പോൾ


2 നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ

സന്നാഹമോടെ സ്തുതി പാടിടുന്നേൻ - ദേവാ


3 പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്

ശാപ ശിക്ഷകളേറ്റ ദേവാത്മജാ - മഹാ


4 എന്നെയൻപോടു ദിനംതോറും നടത്തുന്ന

പൊന്നിടയന്നനന്തം വന്ദനമേ - എന്റെ


5 അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ

അന്തികേയുള്ള മഹൽശക്തി നീയേ - നാഥാ


6 താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ

വാദം ചെയ്യുന്ന മമ ജീവനാഥാ - പക്ഷ


7 കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ

മുറ്റും നിറുത്താൻ കഴിവുള്ളവനേ - എന്നെ


8 മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും

വന്ദനം ചെയ്യും തിരുനാമത്തിന്നു - ദേവാ


1 Ennodulla nin sarva nanmakalkkai njan

   Enthu cheyendu ninakesupara-ippol


2 Nandi kondenteyullam nanne nirayunne

  Sannahamode sthuthi padidunnen-Deva


3 Papathil ninnu enne koriyeduppanai

   Shapa sikshakaletta devalmaja-maha


4 Enneyanpodu dhinam thorum nadathunna

    Ponnidayan anandam vandhaname-ente


6 Thathan sannidhiyilen perkku sada paksha

   Vadam cheyunna mama jeevanatha-paksha


7 Mannidayathil adiyan jeevikkum naalennum

    Vandhanam cheyyum thirunaamathinu – Deva




Hindi translation Available |Saari bhalaaithaa se bharne baal prabhu|

Use link|   Saari bhalaaithaa se bharne baal prabhuसारी भलाईथा..

No comments:

Post a Comment

Doothar Padum Aattin Theereദൂതർ പാടും ആറ്റിൻ തീരെ Song No 530

ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുവോം കൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദ...