ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാത്യാഗത്തെ..............(2)
പകരം... എന്തു... നല്‍കും... ഞാനിനി
ഹൃദയം... പൂര്‍ണ്ണമായ് നല്‍കുന്നു നാഥന്...(2)
സൃഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും...(2)
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാലെന്നും വാഴ്ത്തീടും സൃഷ്ടാവേ....(2)
അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൌഖ്യമാക്കും യേശുവിന്‍ ശക്തിയേ.......(2)
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു താതനായ്.....(2)
മൊഴിയില്‍ കേട്ടൂ രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ...(2)
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്...(2)
നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്........(2)
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളോം ഓര്‍മ്മിക്കും യാഗത്തെ....(2)
Crushil Kandu Njaan Nin Snehathe
Aazhamaarnna Nin Mahaathyaagathe..............(2)
Pakaram... Enthu... Nalkum... Njanini
Hrdayam... Poornnamaay Nalkunnu Naathanu...(2)
Srishtikalil Njaan Kandu Nin Karaviruthu
Athbuthamaam Nin Njanathin Poornnathayum...(2)
Pakaram Enthu Nalkum Njanini
Nandiyaalennum Vaazhtheedum Srishtaave....(2)
Adippinaril Kandu Njaan Snehathe
Sekhyamākkuṁ Yeshuvin Shakthiye.......(2)
Pakaram Enthu Nalkum Njanini
Ennaarogyam Nalkunnu Thaathanaay.....(2)
Mozhiyil Kettoo Rakshayin Sabdathe
Viduthal Nalkum Nin Imba Vachanathe...(2)
Pakaram Enthu Nalkum Njanini
Deshathengum Pokum Suvisheshavumaay...(2)
Nin Shareeram Thakarthu Nee Njangalkkaay
Sudha Raktham Chinthi Nee Njangalkkaay........(2)
This video is from R Sebastian
Lyrics & Music: Samuel Wilson
കൊല്ലം ജില്ലയിൽ അടൂർ ഏനാത്ത് എന്ന സ്ഥലത്ത് റ്റി.എം. വിൽസന്റെയും തങ്കമ്മ വിൽസന്റെയും അഞ്ചുമക്കളിൽ ഇളയവനായി ജനിച്ചു ശാമുവേൽ വിൽസൻ.
പാസ്റർ ശാമുവേൽ വിൽസൻറെ മാറ്റരു ഗാനം ആണ്
"ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ"
2007 മാർച്ച് 11-ാം തീയതി സഭായോഗത്തിന് നേതൃത്വം കൊടുത്തുകൊണ്ട് സ്തോത്രം ചെയ്‌തു പ്രാർത്ഥിച്ചു. കൊണ്ടയിരിക്കുബോൾ ദൈവസ്നേഹത്തിന്റെ ക്രൂശിലെ സ്നേഹത്തെ ഓർത്ത് നന്ദിപറയാൻ ജനത്തെ ആഹ്വാനം ചെയ്തു. പെട്ടെന്ന് യെശ. 53-ാം അദ്ധ്യായത്തിലെ തിരുവചന ങ്ങൾ സ്‌മൃതിപഥത്തിൽ ആത്മാവ് തന്നു പാപിയായ എനിക്കുവേണ്ടി, നമുക്കുവേണ്ടി ചൊരിഞ്ഞ രക്തത്തിന് സഹിച്ച ത്യാഗത്തയും, അനുഭവിച്ച വേദനയ്ക്ക് പകരം ഞാൻ എന്തുകൊടുക്കും. ഈ വാക്കുകൾ മാത്രം ഏതാണ്ട് ഒരു മണി ക്കൂർ നേരം പറഞ്ഞുകൊണ്ടിരുന്നു. ആ വാക്കുകൾക്ക് ട്യൂണും ആ സമയം ലഭിച്ചു.ആ സമയം ഭാര്യയെ വിളിച്ചു പറഞ്ഞു ഇത് എഴുതി എടുക്കാൻ . സഹോദരി എഴുതാൻ തുടങ്ങി ആത്മാവ് പാടിക്കാൻ തുടങ്ങി "സൃഷ്ട്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്, "മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ" കണ്ട സ്നേഹം, മൊഴിയിൽ കേട്ട രക്ഷ... അങ്ങനെ ഈ അനു ഗ്രഹമായ ഗാനം ദൈവജനത്തിന് ലഭിച്ചു.
കർത്തൃദാസൻ ഭാര്യ സ്‌മിതാ ശമുവേലിനോടും സാനി, ശാലോം എന്നീ മക്കളോടും കൂടി ക്രൂശിൻ സ്നേഹത്തിൻ്റെ സാക്ഷ്യം വഹിച്ചുകൊണ്ട് കർത്തൃശുശ്രൂഷ ചെയ്യുന്നു.
No comments:
Post a Comment