Malayalam Christian song Index

Wednesday, 30 October 2019

Enthathishayame dyvatthin‍ sneham എന്തതിശയമേ ദൈവത്തിന്‍ സ്നേഹം Song no 133

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ-അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..)

ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം-എനി-
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത് (എന്തതിശയമേ..)

ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ-പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ (എന്തതിശയമേ..)

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌
സന്തതം ചേര്‍ന്നിരുന്ന-ഏക
ജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന

പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്‌-സ്നേഹ
വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു (എന്തതിശയമേ..)

ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ-എന്നെ
കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്യമഹോ (എന്തതിശയമേ..)


Enthathishayame dyvatthin‍ sneham
Ethra manoharame-athu
Chinthayilatangaa sindhu samaanamaay‌
Santhatham kaanunnu njaan‍ (enthathishayame..)

Dyvame nin‍ mahaa snehamathin‍ vidham
Aar‍kku chinthicchariyaam-eni-
Ykkaavathilleyathin‍ aazhamalanneetaan‍
Ethra bahulamathu (enthathishayame..)

Aayiramaayiram naavukalaalathu
Var‍nnippathinnelutho-pathi
Naayiratthinkaloramsham cholleetuvaan‍
Paarilasaaddhyamaho (enthathishayame..)

Modamezhum thiru maar‍vvilullaasamaay‌
Santhatham cher‍nnirunna-eka
Jaathanaameshuve paathakar‍kkaay‌ thanna

Paapatthaal‍ ninne njaan‍ kopippicchulloru
Kaalatthilum dayavaay‌-sneha
Vaapiye neeyenne snehicchathor‍tthennil‍
Aashcharyameritunnu (enthathishayame..)

Jeevithatthil‍ pala veezhchakal‍ vannittum
Ottum nishedhikkaathe-enne
Kevalam snehicchu paaliccheetum thava
Snehamathulyamaho (enthathishayame..)

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...