ഇന്നയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു (2)
വിശ്വാസ കണ്ണാൽ ഞാൻ കണ്ടിടുന്നു
യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ...
1 എന്നെക്കാൾ എൻ നിനവുകൾ
നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ
മനമേ ഭയമെന്തിന്
വാഗ്ദത്തം പാലിച്ചീടുന്ന
വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ
ചഞ്ചലം ഇനി എന്തിനു
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ, ഇനി നീ മതി;- യേശുവിൻ...
2 തളരാതെ കഷ്ട്ടങ്ങളിലും
കൃപയാൽ നിന്നീടുവാൻ
ബലം തരിക നാഥനെ
നയിക്കുക എൻ യേശുവേ
ക്രൂശിലായി സഹിച്ചതോർത്താൽ
എന്നെ വീണ്ടെടുത്തീടുവാൻ
അല്പമിയെൻ വേദനകളെ
സാരമില്ലെന്നോർത്തീടും ഞാൻ
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ ഇനി നീ മതി;- ഇന്നേയോളം.
..
Innayolam Aarum Kelkkatha
Innolam Kannukandittillatha
Athbhutha Nanmakal Enikkaayi
Yeshu Orukkunnu (2)
Vishvasa... Kannaal Njaan Kandidunnu
Yeshuvin Namathil Viduthal
Yeshuvin Namathil Saukhyam
Yeshuvin Namathil Abhishekam
Yeshuve...
1 Ennekkal En Ninavukal
Nannay Arinjeedunna Yeshuvullappol
Maname Bhayamenthine
Vagdatham Palichedunna
Vaakku Marathavan Yeshu Ullappol
Chanjchalam Ini Enthinu
Njanum Enikkullathellam Nin
Danamallo Priya, Ini Nee Mathi;- Yeshuvin...
2 Thalarathe Kashtangalilum
Krupayal Ninneduvan
Balam Tharika Nathane
Nayikkuka En Yeshuve
Krooshilaayi Sahichathorthal
Enne Veendedutheeduvan
Alpamiyen Vedanakale
Saaramillennortheedum Njaan
Njaanum Enikkullathellam Nin
Danamallo Priya Ini Nee Mathi;- Inneyolam.
No comments:
Post a Comment