Malayalam Christian song Index

Sunday, 29 September 2019

Aarumilla neeyozhike( ആരുമില്ല നീയൊഴികെ ) Song no3

ആരുമില്ല നീയൊഴികെ
ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
 നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്ന മാനസം
നിന്തിരു മാറില്‍ ചാരുമ്പോഴെല്ലാ
താശ്വസിക്കുമോ ? ആശ്വസിക്കുമോ ?  (ആരുമില്ല)

1. എളിയവർ തന്മക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ
വലിയവനാം നീയനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍      (ആരുമില്ല)

2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനേ നിന്‍ സ്നേഹം കുറയാതെന്നില്‍
നിയതം തുടരുന്നൂ മന്നില്‍       ( ആരുമില്ല )

3. ഗിരികളില്‍ കണ്‍കളുയര്‍ത്തി
എവിടെയാണെന്‍റെ സഹായം
വരുമെന്‍ സഹായമൂലമാകാശ
മിവയുളവാക്കിയ നിന്നാല്‍          (ആരുമില്ല



Aarumilla neeyozhike
chaaruvaanoraal‍ paarilen‍ priyaa
 neeri neeri khedangal‍ moolam eriyunna maanasam
ninthiru maaril‍ chaarumpozhellaa
thaashvasikkumo ? Aashvasikkumo ? ( Aarumilla )

1. Eliyavar thanmakkalkkee lokamethum
anukoolamallallo
valiyavanaam neeyanukoolamaanen‍
balavum mahimayum nee thaan‍        (Aarumilla )

2 priyarennu karuthunna sahajarennaalum
priyaleshamillaatheyaakum
priyane nin‍ sneham kurayaathennil‍
niyatham thutarunnoo mannil‍           (Aarumilla 

3. Girikalil‍ kan‍kaluyar‍tthi
eviteyaanen‍re sahaayam
varumen‍ sahaayamoolamaakaasha
mivayulavaakkiya ninnaal‍       (Aarumilla )


No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...