Malayalam Christian song Index

Wednesday, 16 September 2026

Oaa Daivame Rajaadhirഓ ദൈവമേ രാജാധിരാജദേവാ song No556

ഓ ദൈവമേ രാജാധിരാജദേവാ

ആദിയന്തം ഇല്ല മഹേശനേ

സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ

സാധു ഞാനും വീണു വണങ്ങുന്നേ


അത്യുച്ചത്തിൽ പാടും ഞാൻ കർത്താവേ

അങ്ങെത്രയോ മഹോന്നതൻ


സൈന്യങ്ങളിൽ നായകനങ്ങല്ലയോ

ധന്യനായ ഏകാധിപതിയും

ഇമ്മാനുവേൽ വീരനാം ദൈവവും നീ

അന്യമില്ലേതും തവ നാമംപോൽ


അത്യഗാധം ആഴിയനന്തവാനം

താരാജാലം കാനന പർവ്വതം

മാരിവില്ലും താരും തളിരുമെല്ലാം

നിൻമഹത്വം ഘോഷിക്കും സന്തതം 


ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻ

എൻ ദൈവമേ എന്തുള്ളു നീചൻ ഞാൻ

നിൻരുധിരം തന്നെന്നെ വീണ്ടെടുപ്പാൻ

ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ


Oaa Daivame Rajaadhirajadevaa

Aadiyantham Illa Maheshane

Sarvvalokam Angaye Vandikkunne

Saadhu Njanum Veenu Vanangunne


Athyuchathil Padum Njaan Karthaave

Angethrayo Mahonnathan


Sainyangalil Naayakanangallayo

Dhanyanaaya Ekaadhipathiyum

Immaanuvel Veeranaam Daivavum Nee

Anyamilleethum Thava Naamampol


Athyagaadham Aazhiyananthavaanam

Thaarajaalam Kaanana Parvatham

Maarivillum Thaarum Thalirumellam

Ninmahathwam Ghoshikkum Santhatham 


Ezhayenne Ithramel Snehikkuvaan

En Daivame Enthullu Neechan Njaan

Ninerudhiram Thannenne Veendeduppaan

Crushiloolam Nee Ninne Thaazhthiyo



English


Verse 1

O Lord my God

When I in awesome wonder

Consider all the works

Thy hands have made,

I see the stars,

I hear the rolling thunder,

Thy pow'r throughout

The universe displayed!


Chorus

Then sings my soul,

My Savior God, to Thee;

How great Thou art,

How great Thou art!

Then sings my soul,

My Savior God, to Thee;

How great Thou art,

How great Thou art!


Verse 2

When thru the woods

And forest glades I wander

And hear the birds

Sing sweetly in the trees,

When I look down

From lofty mountain grandeur

And hear the brook

And feel the gentle breeze,

(Then sings my soul,)


Verse 3

And when I think

That God, His Son not sparing,

Sent Him to die,

I scarce can take it in -

That on the cross,

My burden gladly bearing,

He bled and died

To take away my sin!

(Then sings my soul,)


Verse 4

When Christ shall come

With shout of acclamation

And take me home,

What joy shall fill my heart!

Then I shall bow

In humble adoration

And there proclaim,

My God, how great Thou art!

(Then sings my soul,)

This video is from POWERVISION TV
This video is for study  purposes only


t! 

Tuesday, 15 September 2026

Yeshuvin Naamam Madurimaയേശുവിൻ നാമം മധുരിമ നാമം Song No555

യേശുവിൻ നാമം മധുരിമ നാമം

ഇണയില്ലാ നാമം ഇമ്പനാമം


പാപത്തിൽ ഭാരം ശാപവും നീക്കും

പരമ സന്തോഷം ഏകിടും നാമം


പരിമളതൈലം പോൽ യേശുവിൻ നാമം

പാരെങ്ങും വാസന വീശിടും നാമം


വാനിലും ഭൂവിലും മേലായ നാമം

വാനാധി വാനവനേശുവിൻ നാമം


വാഗ്ദത്തമഖിലവും നൽകിടും നാമം

ആശ്രിതർക്കാലംബദായക നാമം


മുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമം

ഏവരുമൊരുപോൽ വണങ്ങീടും നാമം


എത്ര മഹാത്ഭുതം യേശുവിൻ നാമം

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം


Yeshuvin Naamam Madurima Naamam

Inayilla Naamam Imbanaamam


Paapathil Bhaaram Shaapavum Neekkum

Parama Sandosham Ekidum Naamam


Parimalathailam Pol Yeshuvin Naamam

Paarengum Vaasana Veeshidum Naamam


Vaanilum Bhoovilum Melaaya Naamam

Vaanaadhi Vaanavaneshuvin Naamam


Vaagdathamaqilavum Nalkidum Naamam

Aashritharkkaalambadaayaka Naamam


Muzhankaalukal Allam Madangeedum Naamam

Evarumorupol Vanangeedum Naamam


Ethra Mahaathbutham Yeshuvin Naamam

Parisudhan Parisudhan Parisudha Naamam

This video is from Brilliant Production
Lyrics: Stephen Grand




Swargeeyapithaave Nin സ്വർഗ്ഗീയപിതാവേ നിൻ Song No554

 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം

സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ

നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ

ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ


എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ

വന്നീടുന്നെ ഞാനിന്നു മോദമായ്

എന്‍റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ

അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ


നന്മയും പൂർണ്ണപ്രസാദവുമുള്ള

നിൻഹിതമെന്തെന്നു ഞാനറിയുവാൻ

എൻ മനം പുതുക്കി മാറിടുന്നു നിത്യം

നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-


ഞാനവനുള്ളം കയ്യിലിരിക്കയാൽ

ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ

ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം

തൻ ഹിതമാണെന്നു ഞാനറിയുന്നു;-


എൻ തലയിലെ മുടികളുമെല്ലാം

നിർണ്ണയമവനെണ്ണിയറിയുന്നു

ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ

ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-


യേശുക്രിസ്തുവിൻ ശരീരയാഗത്താൽ

ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു

ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ

പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-


ആരുമറിയാത്ത ശ്രേഷ്ഠഭോജനം

ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു

എന്‍റെ രക്ഷകന്‍റെ ഇഷ്ടമെല്ലാം ചെയ്തു

വേല തികയ്ക്കുന്നതെന്‍റെ ആഹാരം;-


Swargeeyapithaave Nin Thiruhitham

Svarggathileppole Bhoovilaakkane

Ninhitham Cheythonam Nin Suthaneppole

Innu Njaan Varunne Ninhitham Cheyvan


En Daivame Ninnishtam Cheyyuvaan

Vanneedunne Njaninnu Modamaay

Ante Ishtamonnum Venda Priyane

Ange Ishtam Ennil Poornnamaakkane


Nanmayum Poornnaprasaadavumulla

Ninhithamenthennu Njanariyuvaan

En Manam Puthukki Maaridunnu Nithyam

Nindyamaanenikkee Loka Laavanyam;-


Njanavanullam Kayyilirikkayaal

Aarumillenikku Dosham Cheyyuvaan

Innenikku Vannu Neridunnathellam

Than Hithamaanennu Njanariyunnu;-


En Thalayile Mudikalumellam

Nirnnayamavanenniyariyunnu

Onnathil Nilathu Veenidenamengil

Unnathanarinje Saadhyamaayito;-


Yeshukristhuvin Shareerayaagathaal

Ullayishtathil Njaan Sudhanaayttheernnu

Daiveeshtam Cheythu Vaagdatham Praapippaan

Poornna Sahishnatha Ekane Priyaa;-


Aarumariyaatha Shreshtabojanam

Njaan Bhujichu Nithyam Jeevichitunnu

Ante Rakshakante Ishtamellam Cheythu

Vela Thikaykkunnathente Aahaaram;-

This video is for study  purposes only



Monday, 14 September 2026

Daweede Polennum Nrithamദാവീദേ പോലെന്നും നൃത്തം Song No 553

 ദാവീദേ പോലെന്നും നൃത്തം

 ഞാൻ ചെയ്തീടും

ഹല്ലേലുയ്യാ മഹത്വം

കൈത്താളത്താലെന്നും

 വർണ്ണിച്ചീടും ഞാൻ

ഹല്ലേലുയ്യാ മഹത്വം


സ്വർഗ്ഗീയ തീയാൽ 

എന്നെ മുറ്റും നിറച്ചീടുന്ന

രാജാവിനെന്നും മഹത്വം


ആരാധിപ്പാൻ വേറെ

 യോഗ്യന്മാരില്ലല്ലോ

ഹല്ലേലുയ്യാ മഹത്വം

നീ മാത്രം ആരാധ്യൻ 

എന്നെന്നും കർത്താവ്

ഹല്ലേലുയ്യാ മഹത്വം


അങ്ങെന്‍റെ ഉപനിധി 

എന്നെന്നും കാക്കുന്നോൻ

ഹല്ലേലുയ്യാ മഹത്വം

ആത്മാവിൻ രക്ഷകൻ

 ആനന്ദദായകൻ

ഹല്ലേലുയ്യാ മഹത്വം


അങ്ങെന്‍റെ നന്മയും

 ശാപങ്ങൾ മാറ്റുന്നോൻ

ഹല്ലേലുയ്യാ മഹത്വം

അങ്ങെന്‍റെ കോട്ടയും

 സങ്കേതമാകയാൽ

ഹല്ലേലുയ്യാ മഹത്വം


എല്ലാമുഴങ്കാലും നിൻ

 മുൻപിൽ വണങ്ങീടും

ഹല്ലേലുയ്യാ മഹത്വം

നാവുകൾ ഏവതും

 കർത്താവെ വർണ്ണിക്കും

ഹല്ലേലുയ്യാ മഹത്വം


Daweede Polennum Nritham

 Njaan Cheytheedum

Halleluyyaa Mahathwam

Kaithaalathaalennum

 Varnnicheedum Njaan

Halleluyyaa Mahathwam


Svargeeya Theeyaal 

Enne Muttum Niracheedunna

Rajavinennum Mahathwam


Aaraadhippaan Vere

 Yogyanmaarillallo

Halleluyyaa Mahathwam

Nee Maathram Aaraadhyan 

Ennennum Karthaavu

Halleluyyaa Mahathwam


Angente Upanidhi 

Ennennum Kaakkunnon

Halleluyyaa Mahathwam

Aathmaavin Rakshakan

 Aanandhadaayakan

Halleluyyaa Mahathwam


Angente Nanmayum

 Shaapangal Mattunnon

Halleluyyaa Mahathwam

Angente Kottayum

 Sangethamaakayaal

Halleluyyaa Mahathwam


Allamuzhankaalum Nin

 Munpil Vanangeedum

Halleluyyaa Mahathwam

Naavukal Evathum

 Karthaave Varnnikkum

Halleluyyaa Mahathwam

This video is from Jaison Joshua Isaac
This video is for study purposes Only


Daivam Ezhunnelkkunnuദൈവം എഴുന്നേൽക്കുന്നു Song No 552

ദൈവം എഴുന്നേൽക്കുന്നു

 മക്കൾക്കായ്  ഇറങ്ങീടുന്നു 

പലവിധമാം പ്രതികൂലങ്ങൾ

 പലവഴിയായ് ചിതറീടുന്നു 

തോൽക്കില്ല നമ്മൾ ജയവീരർ നമ്മൾ 

ദൈവത്തിൻ മക്കൾ നമ്മൾ 


സത്യമരക്കച്ചയാക്കുക 

നീതിയെ കവചമാക്കുക 

വിശ്വാസം പരിചയാക്കുക 

രക്ഷയെ ശിരസ് ത്ര മാക്കുക 

        (തോൽക്കില്ല )

വചനമെന്ന വാളെടുക്കുക

 വിശുദ്ധിയെ ധരിച്ചുകൊള്ളുക 

ഭൂമിയിൻ അറ്റത്തോളം 

സുവിശേഷം ഘോഷിക്കുമാക 

        (തോൽക്കില്ല )

വിശ്വാസ പോരാണിത് 

 തളരാതെ മുന്നേറണം

പോരാട്ടം ജയിച്ചിടുമ്പോൾ

 പ്രതിഫലം പ്രാപിക്കും നാം 

        (തോൽക്കില്ല )


Daivam Ezhunnelkkunnu

 Makkalkkaay  Irangeedunnu 

Palavidhamaam Prathikoolangal

 Palavazhiyaay Chithareedunnu 

Tholkkilla Nammal Jayaveerar Nammal 

Daivathin Makkal Nammal 


Sathyamarakkachayaakkuka 

Neethiye Kavachamaakkuka 

Viswasam Parichayaakkuka 

Rakshaye Shiras Thra Maakkuka 

        (Tholkkilla )

Vachanamenna Vaaledukkuka

 Visudhiye Dharichukolluka 

Bhoomiyin Attatholam 

Suvishesham Ghoshikkumaaka 

        (Tholkkilla )

Viswasa Poraanithu 

 Thalaraathe Munneranam

Porattam Jayichitumbol

 Prathifalam Praapikkum Naam 

        (Tholkkilla ) 

This video is from Christian Devotional Manorama Music
Lyrics & Music: R S
 Singer: Kester
This video is for study purposes only



Vaagdatham Cheythavan വാഗ്ദത്തം ചെയ്തവൻ Song No 551

വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ

ഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാ

അവൻ വാക്കു മാറുകില്ലാ


എന്നെ തകർപ്പാൻ ശത്രുവിൻ കരം

എന്‍റെ മേൽ ഉയർന്നെന്നാലും

ഉറ്റവർപോലും ശത്രുക്കൾ പോലെ

എന്‍റെ നേരെ തിരിഞ്ഞെന്നാലും(2)

ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാ

ഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാ

എന്‍റെ യേശു ജീവിക്കുന്നു;- വാഗ്ദത്തം…


പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലും

എന്‍റെ ഉള്ളം കലങ്ങീടിലും

ഒരിക്കലും ഉയരില്ല എന്നു വിധിച്ച്

ഏവരും മാറിടിലും (2)

ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാ

ഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാ

എന്‍റെ യേശു കുടെയുണ്ട്;- വാഗ്ദത്തം…


Vaagdatham Cheythavan Vaakkumaarumo

Illa Illa Illa Orikkalumilla

Avan Vaakku Maarukilla


Enne Thakarppaan Shathruvin Karam

Ante Mel Uyarnnennaalum

Uttavarpolum Shathrukkal Pole

Ante Nere Thirinjennaalum(2)

Illa Illa Njaan Thalarukayilla

Illa Illa Njaan Patharukayilla

Ante Yeshu Jeevikkunnu;- Vaagdatham…


Prathikoolakaattenmel Adicheetilum

Ante Ullam Kalangeetilum

Orikkalum Uyarilla Ennu Vidhichu

Evarum Maaridilum (2)

Illa Illa Njaan Kulungukayilla

Illa Illa Njaan Veezhukayilla

Ante Yeshu Kudeyundu;- Vaagdatham…

This video is from a Malayali Christian Channel
Lyrics & Music: TibyGeorge
This video is for study purposes only


 

Kaanthane Kaanuvaanaarthi കാന്തനെ കാണുവാനാർത്തി Song No 550

കാന്തനെ കാണുവാനാർത്തി വളരുന്നേ

ഇല്ല പ്രത്യാശ മറ്റൊന്നിലും

കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര-

ചെയ്തപ്രിയൻ വരും നിശ്ചയം;-


പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ

നിത്യതുറമുഖത്തെത്തും ഞാൻ

വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗ(നിത്യ)കൊട്ടാരത്തിൽ

നിസ്തുല്യമായ പ്രതാപത്തിൽ;-


വർഗ്ഗവ്യത്യാസങ്ങൾ നാട്ടുകാർ വീട്ടുകാർ

ഭേദംവരാ നാഥൻ വരവിൽ

വീണ്ടും ജനിച്ചവർ ആനന്ദിച്ചീടുമേ

ആ നിമിഷം വാനിൽ പോകുമേ;-


തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ

കോടികോടി ഗണം തേജസ്സിൽ

സർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെ

കാണുമതിൻ മദ്ധ്യേ ഏഴയും;-


ഹിമംപോൽ വെൺമയാം ശിരസ്സും മുടികളും

കണ്ണുകളോ അഗ്നിജ്വാല പോൽ

സൂര്യൻ പ്രതാപത്തിൽ പ്രകാശിക്കും വിധം

പ്രിയൻ മുഖം വിളങ്ങീടുമേ;-


ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ

ഇന്നലെയും ഇന്നുമെന്നേക്കും

കണ്ടാൽ മതിവരാ സുന്ദരരൂപനെ

കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ;-


Kaanthane Kaanuvaanaarthi Valarunne

Illa Prathyaasha Mattonnilum

Kandaalum Vegam Njaan Vanneedaamennura-

Cheythapriyan Varum Nishchayam;-


Paazhmarubhoomiyil Clesham Sahikkukil

Nithyathuramukhathethum Njaan

Visramichitum Njaan Svargga(Nithya)Kottaarathil

Nisthulyamaaya Prathaapathil;-


Varggavyathyaasangal Naattukaar Veettukaar

Bhedamvaraa Naathan Varavil

Veendum Janichavar Aanandicheedume

Au Nimisham Vaanil Pokume;-


Thammil Thammil Kaanum Sudhanmaar Vaanathil

Kodikodi Ganam Thejasil

Sarvvaamga Sundaranaakumen Priyane

Kaanumathin Madhye Ezhayum;-


Himampol Venmayaam Shirassum Mudikalum

Kannukalo Agninjwaala Pol

Suryan Prathaapathil Prakaashikkum Vidham

Priyan Mukham Vilangeedume;-


Njaan Ninakkullaval Neeyenikkullavan

Innaleyum Innumennekkum

Kandaal Mathivaraa Sundararoopane

Koodikkaanmaan Vaanchayerunne;-

This video is from Light House
Lyrics & Music: Rev. C. S. Mathew
This video is for study purposes only



 

Aarppin nadham uyarunnithaആർപ്പിൻ നാദമുയരുന്നിതാ Song no 558

ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു കൊയ്ത്തിന്‍റെ അധിപനവൻ -ആർപ്പിൻ… പോയിടാം വൻ കൊയ്ത്തിനായ് വിളഞ്ഞ...