Malayalam Christian song Index

Tuesday, 30 January 2024

Eriyunna thee samamaam divya jeevanഎരിയുന്ന തീ സമമാം ദിവ്യ ജീവൻ Song no 463

എരിയുന്ന തീ സമമാം ദിവ്യ ജീവൻ

തരിക നീ പരനെ നിരന്തരവും

എരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽ

ചൊരിക നിൻ വരങ്ങൾ നിറപടിയായ്


1 സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ

ദാഹമാത്മാക്കളൊടേകണമെ

സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർ

വേഗം മരണപാത വിട്ടീടട്ടെ;-


2 ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ

മലിനമധരങ്ങളിൽ നിന്നകറ്റി

പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ

ചേലോടരുളേണം നിൻ കൃപയെ;-


3 നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻ

തന്നിഷ്ടമാകെ വെടിയുന്നു ഞാൻ

മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ

വഹ്നിയാൽ നിർമ്മലമാക്കീടുക;-


4 ദേശമാകെ ജ്വലിച്ചാളീടുവാൻ

നിൻ ദാസരിൽ തീക്കനൽ വിതറണമെ

നാശലോകെ തീ ക്കഷണങ്ങളായവർ

വീശണം പരമ സുവാർത്തകളെ;-


5 തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോ

തിന്മ പെരുകുന്നു കാണണമെ

തീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മ

തീയാൽ നീ അഭിഷേകം ചെയ്യണമെ;-



Eriyunna thee samamaam divya jeevan

Tharika nee parane nirantharavum

Eriyunnamozhikal uraccheeTuvaan-naavil

Chorika nin varangal nirapaTiyaayu


Snehatthee ennullil jvalicchuyarnnu-py

Daahamaathmaakkalodekaname

Snehanaavurukadde kadtinahrudayangale-avar

Vegam maranapaatha viddeedadde;-


Balipeedtamathil ninneduttha kanalaal-en

Malinamadharangalil ninnakatti

Palavidha vismayavachanamuraccheeduvaan-ennil

Chelodarulenam nin krupaye;-


Ninnileeyadiyan jvaliccheeduvaan-en

Thannishdamaake vediyunnu njaan

Mannavanennil vannavatharicchu-svargga

Vahniyaal nirmmalamaakkeeTuka;-


Deshamaake jvalicchaaleeduvaan

Nin daasaril theekkanal vitharaname

Naashaloke thee kkashanangalaayavar

Veeshanam parama suvaartthakale;-


Theeyidaan bhoomiyil vanna paraa-ayyo

Thinma perukunnu …

Thee kondu nin bhruthyar jvaliccheeTuvaan-aathma

Theeyaal nee abhishekam cheyyaname;-

Jesus Generation Channel





No comments:

Post a Comment

Ange Pole Aarundu Nanmeykaan അങ്ങേ പോലെ ആരുണ്ട് നന്മയേകാൻ

 അങ്ങേ പോലെ ആരുണ്ട് നന്മയേകാൻ നീയുണ്ട്  അങ്ങിലാണെൻ ആശ്രയം എൻ യേശുവേ (2) എന്നുമെൻ ജീവിതത്തിൽ അങ്ങാണെൻ അടിസ്ഥാനം  അങ്ങില്ലായെൻ ജീവിതം പാഴായിപോ...