Malayalam Christian song Index

Friday, 19 January 2024

Anpu niranja ponneshuve!അൻപു നിറഞ്ഞ പൊന്നേശുവേ Song No459

അൻപു നിറഞ്ഞ പൊന്നേശുവേ!

 നിൻ പാദസേവയെന്നാശയെ (2)


1 ഉന്നതത്തിൽ നിന്നിറങ്ങി

 മന്നിതിൽ വന്ന നാഥാ! ഞാൻ (2)

നിന്നടിമ നിൻമഹിമ

 ഒന്നുമാത്രമെനിക്കാശയാം (2)

                       (അൻപു നിറഞ്ഞ)

2 ജീവനറ്റ പാപിയെന്നിൽ ജീവൻ

 പകർന്ന യേശുവേ! (2)

 നിന്നിലേറെ മന്നിൽ വേറെ 

 സ്നേഹിക്കുന്നില്ല ഞാനാരെയും (2)

                (അൻപു നിറഞ്ഞ)


3 അർദ്ധപ്രാണനായ്‌ 

കിടന്നോരെന്നെ നീ രക്ഷചെയ്തതാൽ (2)

എന്നിലുള്ള നന്ദിയുള്ളം

 താങ്ങുവതെങ്ങനെ എൻ പ്രിയാ! (2)

                        (അൻപു നിറഞ്ഞ)

4 ഇന്നു പാരിൽ കണ്ണുനീരിൽ നിൻ

വചനം വിതയ്ക്കും ഞാൻ (2)

അന്നു നേരിൽ നിന്നരികിൽ വന്നു (2)

കതിരുകൾ കാണും ഞാൻ

                      (അൻപു നിറഞ്ഞ)

5 എൻ മനസ്സിൽ വന്നുവാഴും നിൻ

 മഹത്വപ്രത്യാശയേ

നീ വളർന്നും ഞാൻ കുറഞ്ഞും

 നിന്നിൽ മറഞ്ഞു ഞാൻ മായണം

                     (അൻപു നിറഞ്ഞ)


Anpu niranja ponneshuve!

Nin paadasevayennaashaye (2)


1 Unnathatthil ninnirangi mannithil

  Vanna naathaa! njaan (2)

  Niinnadima ninmahima

 Onnu maathram enik kaashayaam (2)

                (Anpu niranja)

2 jeevanatta paapiyennil jeevan

 Pakarnna yeshuve! (2)

 Ninnilere mannil vere 

 Snehikkunnilla njaanaareyum (2)

                (Anpu niranja)

3 Arddhapraananaay‌ kidannorenne

 Nee rakshacheythathaal (2)

 Ennilulla nandiyullam 

Thaanguvathengane en priyaa!(2)


4 innu paaril kannuneeril nin

 Vachanam vithaykkum njaan(2)

 Annu neril ninnarikil vannu

 Kathirukal kaanum njaan (2)


5 En manasil vannuvaazhum nin

   Mahathvaprathyaashaye (2)

Nee valarnnum njaan kuranjum

                             Ninnil maranju njaan maayanam (2)

This Video is from Endedhaivam  (study purpose only)
  

                                          

Lyrics|  M.E.Cherian





No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...