Malayalam Christian song Index

Friday 12 January 2024

Ente bhaavi ellaamenteഎന്റെ ഭാവി എല്ലാമെന്റെ song no 455

എന്റെ ഭാവി എല്ലാമെന്റെ

 ദൈവമറിയുന്നു എന്ന്

പൂര്‍ണ സമാധാനമോടെ

നാള്‍ മുഴുവന്‍ പാടിടും ഞാന്‍


2മുന്നിലൊരു ചോട് വയ്പ്പാന്‍

മാത്രമിട കാണുന്നു ഞാന്‍

ആയതു മതിയെനിക്ക്

ശേഷമെല്ലാം ദൈവ ഹിതം!


3ലോകയിരുള്‍ നീങ്ങിടുമ്പോള്‍

സ്വര്‍ഗമെന്മേല്‍ ശോഭിച്ചിടും

എന്നെ അനുഗമിക്കെന്ന

മൃദു സ്വരം കേട്ടിടും ഞാന്‍


4അടുത്ത ചോടറിയാതെ

 ഇരിപ്പതെന്തനുഗ്രഹം

തനിച്ചെന്നെ നടത്താതെ

വലതു കൈ പിടിക്കും താന്‍…!


5തളര്‍ന്നൊരെന്‍ മനമെന്മേല്‍

 കനിഞ്ഞെന്നെ കടാക്ഷിക്കും

പരമേശ സുതന്‍ തന്നില്‍

 സമാശ്വസിച്ചിരുന്നിടും


6 കാഴ്ചയിൽ നടക്കുവിൽ

 എനിക്കെന്ത് പ്രശംസിപ്പാൻ

വിശ്വാസത്താൽ നടകൊൾവാൻ

കൃപ നൽകുമെൻ രക്ഷകൻ


തനിച്ചു ഞാൻ വെളിച്ചത്തിൽ

 നടപ്പതിലുമനുഗ്രഹം 

ഇരുളിലെൻ മഹശോനോ-

ടൊരുമിച്ച് ചരിപ്പാതം


8ദിനം പ്രതി വരുന്നൊരു 

വിഷമത സഹിച്ചു ഞാന്‍

വിരുതിനായ് ദൈവ സിയോന്‍ 

നഗരിയോടണഞ്ഞിടും



1Ente bhaavi ellaamente

Dyvamariyunnu ennu

Poor‍na samaadhaanamode 

Naal‍ muzhuvan‍ paadidum njaan‍


2Munniloru chodu vayppaan‍

MaathramiTa kaanunnu njaan‍

Aayathu mathiyenikku

sheshamellaam dyva hitham!


3Lokayirul‍ neengidumpol‍ 

Svar‍gamenmel‍ shobhicchidum

Enne anugamikkennu 

Mrudu svaram kedtidum njaan‍


4Aduttha choduariyaathea

Irippathenthanugraham

thanicchenne nadatthaathe

Valathu ky pidikkum thaan‍…!


5Thalar‍nnoren‍ manamenmel‍

Kaninjenne kaTaakshikkum

Paramesha suthan‍ thannil‍

Samaashvasicchirunnidum


Kaazhchayil nadakkuvil

Enikkenthu prashamsippaan

Vishvaasatthaal nadakolvaan

Krupa nalkumen rakshakan


Thanicchu njaan velicchatthil

 Nadappathilumanugraham 

Irulilen mahashono

Orumicchu charippaatham


8 Dinam prathi varunnoru

Vishamatha sahicchu njaan‍

Viruthinaayu dyva siyon‍ 

NagariyoTananjidum



Mahakavi KV Simon 








No comments:

Post a Comment

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...