തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല
ഈശാനമൂലൻ അടിച്ചിടുമ്പോൾ
ആശാവിഹീനൻ ഞാനയിടമ്പോൾ
ഞാനകുന്നവൻ ഞാനകുന്നെന്നു
ഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും
ജീവകിരീടം തൻ കയ്യിലുള്ളോൻ
ജീവപുസ്തകം തുറന്നീടുമേ
ജീവിതശുദ്ധി പാലിച്ചവൻ തൻ
ചാരത്തണഞ്ഞു മോദിച്ചീടുമേ;- ത
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരുമെൻ പാരിൻ ദുരിതം
Thanneeduka Nin Krupavarangngal
Porattathil Njan Thalarnnidathe
Shathru Thannude Theeyambukale
Thodutheedunnu Thakartheeduvan
Bharam Prayasam Yerum Nerathum
Dukithanayi Njan Theerum Nerathum
Manam Ariyum Aruma Nadhan
Arikilunde Thalarukilla
Eeshanamulen Adicheedumpol
Aashaviheenan Njanayeedumpol
Njanakunnavan Njanakunnennu
Impamam Shabdam Pinpil Kettidum
Jeevakireedam Than Kayilullon
Jeevapusthakam Thuraneedume
Jeevitaha Shudhi Palichavan Than
Charathananju Modicheedume
Thammil Thammil Kandanadikum Nal
Nammal Kannuneer Thudacheedum Nal
Ennu Kanumo Ennu Sadhyamo
Annu Theerumen Parin Duritham.
No comments:
Post a Comment