Malayalam Christian song Index

Tuesday, 8 September 2020

Seeyon manavalanen kanthanaസീയോൻ മണവാളനെൻ കാന്തനായ് Song No334

1സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻ
കാലങ്ങളെത്ര കാത്തീടേണം(2)
ആ നാളും നാഴികയും ഞാൻ നോക്കി(2)
പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2)
ഹാ എന്നു തീർന്നിടുമെന്നാശ;-


2 പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതം
ആകെയും തീർത്തതാമെൻ കാന്തൻ(2)
തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2)
തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2)
പങ്കമകറ്റിയെന്നെ കാക്കും;-

3നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാം
നിൻപേർക്കായ് തന്നീടുവാനാശ(2)
എനിക്കേറുന്നെന്നുള്ളമതിലെന്നും(2)
നിൻ പേർക്കായ് ജീവനെത്തന്നെൻ(2)
പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു;-

4 വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾ
പ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2)
ആ നേരം പറന്നുപോം ഞാൻ വാനിൽ(2)
ഹായെന്റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2)
ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം;-

5 പതിനായിരങ്ങളിലും പാവനനായിടുന്നെൻ
സർവ്വാംഗസുന്ദരനാം കാന്താ(2)
നിൻ പ്രേമം എനിക്കു തന്നിടേണം(2)
നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2)
ഭാഗ്യമെനിക്കു തന്നിടേണം;-



1Seeyon manavalanen kanthanay vanneduvan
Kalangalethra katheedenam
Haa nalum nazhikayum njaan nokki
Param kothichidunnen kankalipparithil
Haa ennu thernnidumennasha

2 Papathilayidunna kalathilen duritham
Aakeyum therthathamen kanthan
Thannathmavalennullam nirachon
Thankoode cherthedumennachaaram thannenikke
Pankamakatiyenne kakkum;-

3 Nin premam kandathil pinnen premamayathellam
Ninperkkay thanneduvanaasha
Enikkerunnennullamathilennum
Nin perkkay jevanethannen
Pranan thrananam cheythenperum prananathaneshu;-


4 Vanathil kelkkume njananandamayorunaal
Praanapriyan dhvanikkum shabdam
Aa neram parannupom njaan vanil
Haayente priyanumay chernnidunnennume njan
Aaral varnnicheedamen bhagyam;-

5Pathinayirangalilum pavananayidunnen
Sarvamgasundaranam kanthaa(2)
Nin premam enikku thannidenam(2)
Nithyavum chumbichidaan thanka thirumukhathe(2)
Bhagyamenikku thannidenam;-






No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...