Malayalam Christian song Index

Sunday, 13 September 2020

Ennullame sthuthikka neeYahovaye എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ Song No 335

1 എന്നുള്ളമേ സ്തുതിക്ക നീ
 യഹോവയെ നിരന്തരം
നിന്നല്ലലാകെ നീക്കി നിന്നെ
 സ്വന്തമായണച്ചതാൽ
ആനന്ദഗീതമേകിടാം
നന്ദിയാൽ വണങ്ങിടാം-അവൻ പാദം

എന്നന്തരംഗമെ അവന്റെ
 നന്മകൾ മറപ്പതോ
എന്നുള്ളമേ സ്തുതിക്ക നീ
യഹോവയെ നിരന്തരം


2 പാപർണവത്തിലാധിയോ
ടലഞ്ഞുഴന്ന പാപിയെ
കോപാഗ്നിയിൽ പതിക്കുവാന-
ടുക്കലായ ദോഷിയെ
തിരഞ്ഞണഞ്ഞ നാഥനെ
മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;-

3 ശുദ്ധാത്മദാനമേകി
സ്വർഗ്ഗഭാഗ്യമേയിഹത്തിലും
ചിത്തേ നിറഞ്ഞ നീതിയും
സമാനമറ്റ ശാന്തിയും
സമ്മോദവും പകർന്നു താൻ
പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;-

4 കഷ്ടങ്ങളെത്രയേറിലും
 കലങ്ങിടാതെ നിത്യവും
ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ
പതിച്ചിടാതിന്നോളവും
കണ്ണിൻമണിക്കു തുല്യമായ്
എണ്ണുന്നതിനു തക്കതായ്  - സ്തുതിച്ചിടാം;-

5 രോഗത്തിനേറ്റ വൈദ്യനാ-
മവൻ നിനക്കനാരതം
വായ്ക്കുന്ന നന്മകൾക്കൊര-
ന്തമില്ല തൻ ദയാപരം
കാക്കുന്നു വൻകൃപാകരം
ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം


1 Ennullame sthuthikka nee 
Yahovaye nirantharam
Ninnallalaake neekki ninne
Svanthamaayanacchathaal
Aanandageethamekitaam
Nandiyaal vanangitaam-avan paadam

Ennantharamgame avante
Nanmakal marappatho
Ennullame sthuthikka nee
Yahovaye nirantharam


2 paaparnavatthilaadhiyotalan-
Juzhanna paapiye
Kopaagniyil pathikkuvaana-
Tukkalaaya doshiye
Thiranjananja naathane
Manam thelinju modamaay
                -sthuthicchitaam;-

3Shuddhaathmadaanameki
Svarggabhaagyameyihatthilum
Chitthe niranja neethiyum
Samaanamatta shaanthiyum
Sammodavum pakarnnu thaan
Prathyaashayum valartthi
Thaan sthuthicchitaam;-

4 kashtangalethrayerilum
 Kalangitaathe nithyavum
Dushtante ghoradyashtiyil
Pathicchitaathinnolavum
Kanninmanikku thulyamaayu
Ennunnathinu thakkathaayu 
                    sthuthicchitaam;-

5 Rogatthinetta vydyanaamavan 
 Ninakkanaaratham
Vaaykkunna nanmakalkkoranthamilla
Than dayaaparam
Kaakkunnu vankrupaakaram
Cherkkilla thelloraamayam-
                      sthuthicchitaam




11:56 (0 minutes ago)

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...