Malayalam Christian song Index

Saturday, 30 August 2025

Enikkeshuvundeemaruvilഎനിക്കേശുവുണ്ടീമരുവിൽ Song No 510

എനിക്കേശുവുണ്ടീമരുവിൽ

എല്ലാമായെന്നുമെന്നരികിൽ


ഞാനാകുലനായിടുവാൻ

മനമേയിനി കാര്യമില്ല

ദിനവും നിനക്കവൻ മതിയാം


കടുംശോധന വേളയിലും

പാടിയെന്മനമാശ്വസിക്കും

നേടും ഞാനതിലനുഗ്രഹങ്ങൾ


പാരിലെന്നുടെ നാളുകളീ

പരനേശുവെ സേവിച്ചു ഞാൻ

കരഞ്ഞിന്നു വിതച്ചിടുന്നു


ഒന്നുമാത്രമെന്നാഗ്രഹമേ

എന്നെ വീണ്ടെടുത്ത നാഥനെ

മന്നിൽ എവിടെയും കീർത്തിക്കണം


നീറുമെന്നുടെ വേദനകൾ മാറും

ഞാനങ്ങു ചെന്നിടുമ്പോൾ

മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും


Enikkeshuvundeemaruvil

Ellamaayennumennarikil


Njanaakulanaayiduvaan

Manameyini Kaaryamilla

Dinavum Ninakkavan Mathiyaam


Kadum shodhana Velayilum

Padiyenmanamaaswasikkum

Nedum Njanathilanugrahangal


Paarilennude Naalukali

Paraneshuve Sevichu Njaan

Karanjinnu Vithachitunnu


Onnumaathramennaagrahame

Enne Veendedutha Naathane

Mannil Evideyum Keerthikkanam


Neerumennude Vedanakal Maarum

Njanangu Chennidumbol

Maaril Cherthu Kanneer Thudaykkum

This video is from Manorama Music
(Study purpose only)
Lyrics & Music: Charles John Ranni
Singer: Maria Kolady


 

Thrukkarangal Enne Nadathumതൃക്കരങ്ങൾ എന്നെ നടത്തും Song No 509

തൃക്കരങ്ങൾ എന്നെ നടത്തും

അക്കരെ ഞാൻ ചേരും വരെയും

 

1 ഏതു നേരത്തും കൂടെവരും

എന്റെ ഖേദങ്ങൾ തീർത്തുതരും

ഇത്ര നല്ല മിത്രമേശു

എനിക്കെന്നും മതിയായവൻ;-


2 എന്നെ സ്നേഹിക്കും തൻ കരങ്ങൾ

എല്ലാം നന്മയ്ക്കായ് നൽകീടുന്നു

എല്ലാറ്റിനും സ്തോത്രം ചെയ്യും

എപ്പോഴും സന്തോഷിക്കും ഞാൻ;-


3 വീട്ടിലെത്തുന്ന നാൾവരെയും

വീഴാതൻപോടെ സൂക്ഷിക്കുന്നു

വല്ലഭൻ തൻ വലങ്കയ്യിൽ

വഹിച്ചെന്നെ നടത്തീടുന്നു;-


4 ഏറെ നാളുകളില്ലിഹത്തിൽ

എന്റെ സ്വർഗ്ഗീയ പാർപ്പിടത്തിൽ

എത്തും വേഗം ദുഃഖം തീരും

ഏറിടുന്നു ആശയെന്നിൽ;-


Thrukkarangal Enne Nadathum

Akkare Njaan Cherum Vareyum

 

1 Ethu Nerathum Koodevarum

Ante Khedangal Theertthutharum

Ithra Nalla Mithrameshu

Enikkennum Mathiyaayavan;-


2 Enne Snehikkum Than Karangal

Allam Nanmaykkaay Nalkiidunnu

Allattinum Sthothram Cheyyum

Appozhum Sandoshikkum Njaan;-


3 Veettilethunna Naalvareyum

Veezhaathanpode Sookshikkunnu

Vallabhan Than Valankayyil

Vahichenne Nadatheedunnu;-


4 Ere Naaluka lillihathil

Ante Swargeeya Parppidathil

Athum Vegam Dukham Theerum

Earidunnu Aashayennil;-

This video is from Invisible War 
Lyrics & Music: Charles John Ranni 



Friday, 25 July 2025

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ

നീ മാത്രം എൻ ദൈവമേ

ഞങ്ങൾ ഇതു വരെ എത്തുവാൻ

നീ മാത്രം എൻ യേശുവേ...


കഴിവല്ലാ നിൻ കൃപയാണെ

ബലമല്ല നിൻ ദയയാണെ(2)

ഞങ്ങൾ ഇതുവരെ...


രോഗിയായി മാറിയപ്പോൾ

യഹോവ റാഫായായി (2)

തോൽവികൾ വന്നനേരം

യഹോവ നിസ്സിയായി (2)

കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..


എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾ

അസാധ്യതകൾ മാറി പോയി(2)

എബനേസർ എൻ ദൈവമേ

എന്നെ കരങ്ങളിൽ വഹിച്ചവനെ(2)

കഴിവല്ലാ നിൻ... ഞങ്ങൾ....


യഹോവയീരെ ആയി

എൻ ശൂന്യതകൾ മാറ്റിയല്ലോ(2)

എപ്പോഴും എന്നെ കാണുന്ന

എൽറോഹിയെൻ... സ്നേഹകൊടിയെ...(2)

കഴിവല്ലാ നിൻ....  ഞങ്ങൾ


Njangal Ithu Vare Athuvaan

Nee Maathram En Daivame

Njangal Ithu Vare Athuvaan

Nee Maathram En Yeshuve...


Kazhivalla Nin Kripayaane

Balamalla Nin Dayayaane(2)

Njangal Ithuvare...


Rogiyaayi Maariyappol

Yahova Rafaayaayi (2)

Tholvikal Vannaneram

Yahova Nissiyaayi (2)

Kazhivalla Nin Kripa.. Njangal..


Elshaddaay Koode Ullappol

Asaadhyathakal Maari Poyi(2)

Eabanesar En Daivame

Enne Karangalil Vahichavane(2)

Kazhivalla Nin... Njangal....


Yahovayire Aayi

En Shoonyathakal Mattiyallo(2)

Appozhum Enne Kaanunna

Elarohiyen... Snehakodiye...(2)

Kazhivalla Nin.... Njangal 

This video is  IPC  Philadelphia Kavalachira

Wednesday, 9 July 2025

Enne Nadathum Aa Ponnu എന്നെ നടത്തും ആ പൊന്നു Song no507

എന്നെ നടത്തും ആ പൊന്നു കരമോ 

ഒരു നാളിലും കുറുകീട്ടില്ല (2) 

എൻ ശബ്ദം കേൾക്കുന്ന ഒരു

കാതെനിക്കുണ്ട് ഒരു നാളും മന്ദമാകില്ല (2)


ഹല്ലെ ഹല്ലെലുയാ പാടിടും

ആ ഭുജബലത്താൽ നടത്തിയതാൽ (2) 

ഹല്ലെ ഹല്ലെലുയാ പാടിടും 

ആ-ഇമ്പ സ്വരത്താൽ നയിച്ചതിനാൽ (2)


എന്നും നിറയ്ക്കും പാനപാത്രമുണ്ടെന്നും

ഇന്നു വരെയും അത് കുറഞ്ഞിട്ടില്ല (2) 

എൻ ദാഹം തീർക്കുന്ന ജീവനദി-ഉണ്ടെന്നും

ഒരു നാളും വറ്റി പോകില്ല


എനിക്കാശ്വാസിപ്പാൻ ഒരു സങ്കേതമുണ്ട് 

ഒരു നാളിലും വാതിൽ അടയുകില്ല (2) 

എൻ തല ചായിപ്പാൻ ഒരു മാർവിടമുണ്ട്

 ചൂട് നൽകും യേശുവിൻ മാർവ്


Enne Nadathum Aa Ponnu Karamo 

Oru Naalilum Kurukeettilla (2) 

En Sabdam Kelkkunna Oru

Kaathenikkundu Oru Naalum Mandamaakilla (2)


Halle Halleluyaa Padidum

Aa Bhujabalathaal Nadathiyathaal (2) 

Halle Halleluyaa Padidum 

Aa-Imba Svarathaal Nayichathinal (2)


Ennum Niraykkum Paanapaathramundennum

Innu Vareyum Athu Kuranjittilla (2) 

En Daham Theerkkunna Jeevanadi-Undennum

Oru Naalum Vatti Pogilla


Enikkaswasippaan Oru Sangethamundu 

Oru Naalilum Vaathil Adayukilla (2) 

En Thala Chaayippaan Oru Maarvidamundu

 Choot Nalkum Yeshuvin Maarv 

This video is  from Anil Adoor
Lyrics & Music  Anil Adoor 
Vocal Anil Adoor 


Tuesday, 17 June 2025

Ente paarayaakum എൻ്റെ പാറയാകും യേശു നാഥാ Song No 506

എൻ്റെ  പാറയാകും യേശു നാഥാ

എന്നെ കാക്കും ദൈവം നീയേ(2)

മഹിമയും ബലവും നിറഞ്ഞവനെ

എന്നും എന്നും സ്തുതി നിനക്കേ(2)


ആരാധന അങ്ങേയ്ക്ക് (8)


2എൻ്റെ ബലഹീന നേരങ്ങളിൽ

നിന്റെ കൃപയെന്നിൽ തന്നല്ലോ നീ(2)

യേശു നാഥാ നീയെൻ ബലമായതാൽ

ഞാൻ ഒട്ടും ഭയപ്പെടില്ല(2);- 

ആരാധന അങ്ങേയ്ക്ക് (8)


3 നിൻ്റെചികറുകളിൻ നിഴലിൽ  

എന്നും ആനന്ദം പകരുന്നു നീ(2)

വിശ്വസ്തനും നീയെന്നും തുണയായോനും

സ്തുതിക്കു യോഗ്യനും നീ(2);-

ആരാധന അങ്ങേയ്ക്ക് (8)


4 എന്നിൽ ജീവനുള്ള നാൾകളെല്ലാം

അങ്ങേ സ്തുതിച്ചു പാടിടുമേ(2)

നാഥാ നീ ചെയ്ത നന്മകളെ

എന്നാളും സ്തുതിച്ചിടുമേ(2);-

ആരാധന അങ്ങേയ്ക്ക് (8)


Ente  paarayaakum yeshu naatha

Enne kaakkum daivam neeye(2)

Mahimayum balavum niranjavane

Ennum ennum sthuthi ninakke(2)


Aaraadhana angeykku (8)


2 Ente balaheena nerangalil

Ninte kripayennil thannallo nee(2)

Yeshu naatha neeyen balamaayathaal

Njaan ottum bhayappedilla(2);- 

Aaraadhana angeykku (8)


3 Nintechikarukalin nizhalil  

Ennum aanandam pakarunnu nee(2)

Viswasthanum neeyennum thunayaayonum

Sthuthikku yogyanum nee(2);-

Aaraadhana angeykku (8)


4 Ennil jeevanulla naalkalellam

Ange sthuthichu padidume(2)

Naatha nee cheytha nanmakale

Ennaalum sthuthichitume(2);-

Aaraadhana angeykku (8) 

This video is from Zion singers
                                                                 



Sunday, 15 June 2025

Aasrayam chilarkku radhathilആശ്രയം ചിലർക്കു രഥത്തിൽ Song No 505

ആശ്രയം ചിലർക്കു രഥത്തിൽ

വിശ്രമം അശ്വബലത്തിൽ

എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ

ആരെ ഞാൻ ഭയപ്പെടും പാരിൽ

ആയുസ്സിൻ നൾകളെല്ലാം


1 ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ

ഹൃദ്യമായെന്നൊടവൻ അരുളിയതാൽ

പ്രത്യാശയിൻ മനമെനിക്കേകിയതാൽ

പുതുഗീതങ്ങൾ പാടിടും ഞാൻ

എന്നും സന്തോഷാൽ പാടിടുമേ


2 സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ

നൊമ്പരം തന്നീടുന്ന വേളകളിൽ(2)

ഇമ്പസ്വരത്താൽ സ്വാന്തനമേകി

അന്തികെ വന്നീടുമേ

ഞാൻ സന്തോഷാൽ പാടീടുമേ


Aasrayam chilarkku radhathil

Visramam aswabalathil

Ennaashrayamennum yeshuvil bhujathil

Aare njaan bhayappedum paaril

Aayussin nalkalellam


1 Divyasnehathaal snehichuvenne

Hrudyamaayennodavan aruliyathaal

Prathyaashayin manamenikkekiyathaal

Puthugeethangal padidum njaan

Ennum sandoshaal padidume


2Svanthamaayi snehicha bandhajanangal

Nombaram thanneedunna velakalil(2)

Imbasvarathaal swaanthanameki

Anthike vanneedume

Njaan sandoshaal paateedume 

This video is from Creation to Creator
Hindi translations available  use the link


Friday, 13 June 2025

Crushin maravil njaan ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ Song No 504

ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെ

ശുദ്ധമാക്കിടുക നീ രക്ഷകാ(2)

പാപക്കറ നീക്കി ഊനമെല്ലാം പോക്കി

ജീവ നദിയെന്നിൽ ഒഴുക്കുക ഇപ്പോൾ(2)


തുറന്ന ചങ്കിലെ ചോരയാലെ എന്നെ

കഴുകുക ഞാനും നിന്നെ നേടുവാൻ(2)

ജീവമന്നയേകി പുതുക്കത്തോടെന്നെ

നടത്തുക നന്നായ് നിന്‍റെ ഹിതം പോലെ(2)


ലോകത്തിൽ ഞാൻ അന്യൻ

നിന്നിൽ സർവ്വ ധന്യൻ കഷ്ടമേതും

നേട്ടം മുന്നിൽ കാണുന്നു(2)

ജീവപാതേ ഓടി വിൺ മഹത്വം നേടി

കുഞ്ഞാടേ ഞാൻ നിന്നിൽ ചേർന്നിടട്ടെ അന്ത്യം(2)


Crushin maravil njaan varunnithaa enne

Sudhamaakkiduka nee rakshakaa(2)

Paapakkara neekki oonamellam pokki

Jeeva nadiyennil ozhukkuka eppol(2)


Thuranna changile chorayaale enne

Kazhukuka njanum ninne neduvaan(2)

Jeevamannayeki puthukkathodenne

Nadathuka nannaay ninte hitham pole(2)


Lokathil njaan anyan

Ninnil sarva dhanyan kashtamethum

Nettam munnil kaanunnu(2)

Jeevapaathe oodi vinn mahathwam nedi

Kunjaade njaan ninnil chernnidatte andiam(2) 

This video is from Beulah Vision Media
(Study purposes Only)

Lyrics and Music: Xavier Cheruvally, Kottayam
Vocal: Shamitha Mariam Thomas



Ante Chankaane എന്റെ ചങ്കാണെ Song No 515

  എന്റെ ചങ്കാണെ  എന്റെ ഉയിരാണെ എന്റെ അഴകാണെ  അമൃതാണേ  യേശു (2) രാവിലും പകളിലും നീ മാത്രമേ  ഉയിരിലും ഉണർവിലും നീ മാത്രമേ (2)  (എന്റെ ചങ്കാണെ ...