Malayalam Christian song Index

Saturday, 30 August 2025

Thrukkarangal Enne Nadathumതൃക്കരങ്ങൾ എന്നെ നടത്തും Song No 509

തൃക്കരങ്ങൾ എന്നെ നടത്തും

അക്കരെ ഞാൻ ചേരും വരെയും

 

1 ഏതു നേരത്തും കൂടെവരും

എന്റെ ഖേദങ്ങൾ തീർത്തുതരും

ഇത്ര നല്ല മിത്രമേശു

എനിക്കെന്നും മതിയായവൻ;-


2 എന്നെ സ്നേഹിക്കും തൻ കരങ്ങൾ

എല്ലാം നന്മയ്ക്കായ് നൽകീടുന്നു

എല്ലാറ്റിനും സ്തോത്രം ചെയ്യും

എപ്പോഴും സന്തോഷിക്കും ഞാൻ;-


3 വീട്ടിലെത്തുന്ന നാൾവരെയും

വീഴാതൻപോടെ സൂക്ഷിക്കുന്നു

വല്ലഭൻ തൻ വലങ്കയ്യിൽ

വഹിച്ചെന്നെ നടത്തീടുന്നു;-


4 ഏറെ നാളുകളില്ലിഹത്തിൽ

എന്റെ സ്വർഗ്ഗീയ പാർപ്പിടത്തിൽ

എത്തും വേഗം ദുഃഖം തീരും

ഏറിടുന്നു ആശയെന്നിൽ;-


Thrukkarangal Enne Nadathum

Akkare Njaan Cherum Vareyum

 

1 Ethu Nerathum Koodevarum

Ante Khedangal Theertthutharum

Ithra Nalla Mithrameshu

Enikkennum Mathiyaayavan;-


2 Enne Snehikkum Than Karangal

Allam Nanmaykkaay Nalkiidunnu

Allattinum Sthothram Cheyyum

Appozhum Sandoshikkum Njaan;-


3 Veettilethunna Naalvareyum

Veezhaathanpode Sookshikkunnu

Vallabhan Than Valankayyil

Vahichenne Nadatheedunnu;-


4 Ere Naaluka lillihathil

Ante Swargeeya Parppidathil

Athum Vegam Dukham Theerum

Earidunnu Aashayennil;-

This video is from Invisible War 
Lyrics & Music: Charles John Ranni 



No comments:

Post a Comment

Kandu Njaan Mahathwamaaya,കണ്ടു ഞാൻ മഹത്വമായ Song No 511

 കണ്ടു ഞാൻ മഹത്വമായ, മഹിമയെ  അറിഞ്ഞു ഞാൻ അത്യുത്തമായ നാമത്തെ (2) സ്വർഗ്ഗത്തേക്കാൾ വലിയതാം, അത്യുന്നതനെ  തൻകരത്താലെ മെനഞ്ഞല്ലോ എന്നെയും (2) ഇ...