Malayalam Christian song Index

Wednesday, 13 November 2024

Yeshuveppole Aakuvaanയേശുവേപ്പോലെ ആകുവാന്‍ Song No 491

യേശുവേപ്പോലെ ആകുവാൻ

 യേശുവിൻ വാക്കു കാക്കുവാൻ

യേശുവേനോക്കി ജീവിപ്പാൻ-

ഇവയെ കാംക്ഷിക്കുന്നു ഞാൻ


ഉറപ്പിക്കെന്നെ എൻ നാഥാ 

നിറയ്ക്കയെന്നെ ശുദ്ധാത്മാ

ക്രിസ്തൻ മഹത്വത്താലെ ഞാൻ 

മുറ്റും നിറഞ്ഞു ശോഭിപ്പാൻ


ശൈശവ പ്രായ വീഴ്ചകൾ-

മോശയാലുള്ള താഴ്ചകൾ

നീക്കുക എല്ലാം നായകാ

 ഏകുക നിൻ സമ്പൂർണ്ണത

              (ഉറപ്പിക്കെന്നെ)


പ്രാർത്ഥനയാൽ എപ്പോഴും

 ഞാൻ-ജാഗരിച്ചുപോരാടുവാൻ

നിന്‍റെ സഹായം നൽകുക-

എന്‍റെ മഹാപുരോഹിതാ

  (ഉറപ്പിക്കെന്നെ)


വാഗദത്തമാം നിക്ഷേപം ഞാൻ

 ആകയെൻ സ്വന്തമാക്കുവാൻ

പൂർണ്ണപ്രകാശം രക്ഷകാ-

പൂർണ്ണവിശ്വാസത്തെയും താ

      (ഉറപ്പിക്കെന്നെ)


ഭീരുത്വത്താൽ അനേകരും-

തീരെ പിന്മാറി ഖേദിക്കും

ധീരത നല്കുകേശുവേ 

വീരനാം സാക്ഷി ആക്കുക

(ഉറപ്പിക്കെന്നെ)


വാങ്ങുകയല്ല ഉത്തമം

താങ്ങുകയേറെ ശുദ്ധമാം

എന്നു നിന്നോടുകൂടെ ഞാൻ

എണ്ണുവാൻ ജ്ഞാനം നൽകണം

(ഉറപ്പിക്കെന്നെ)


തേടുവാൻ നഷ്ടമായതും

 നേടുവാൻ ഭൃഷ്ടമായതും

കണ്ണുനീർവാർക്കും സ്നേഹം താ-

വന്നനിൻ അഗ്നികത്തിക്ക


കഷ്ടതയിലും പാടുവാൻ-

നഷ്ടമതിൽ കൊണ്ടാടുവാൻ

ശക്തിയരുൾക നാഥനേ-

ഭക്തിയിൽ പൂർണ്ണനാക്കുക

(ഉറപ്പിക്കെന്നെ)


യേശുവിൻകൂടെ താഴുവാൻ 

യേശുവിൻകൂടെ വാഴുവാൻ

യേശുവിൽ നിത്യം ചേരുവാൻ-

ഇവയെ കാംക്ഷിക്കുന്നു ഞാൻ

(ഉറപ്പിക്കെന്നെ)


YeshuveppoleAakuvaan

 Yeshuvin vaakkuKaakkuvaan

Yeshuvenokki Jeevippaan-

Evaye kaamkshikkunnu njaan


Urappikkenne en Naatha 

Niraykkayenne Suddhaathmaa

Cristhan mahathwathaale njaan 

Muttum niranju Shobhippaan


Shaishava praaya veezchakal-

Moshayaalulla thaazchakal

Neekkuka allam naayakaa

Ekuka nin samboornnatha

           (Urappikkenne)


praarthanayaal appozhum

 njaan-jaagarichuporaaduvaan

ninte sahaayam nalkuka-

ante mahaapurohithaa

 (Urappikkenne)


Vaagadathamaam nikshepam njaan

Aakayen svanthamaakkuvaan

Poornnaprakaasham rakshakaa-

Poornnaviswasatheyum thaa

 (Urappikkenne)


Bheeruthwathaal anekarum-

Theere pinmaari khedikkum

Dheeratha nalkukeshuve 

Veeranaam saakshi aakkuka

 (Urappikkenne)


Vaangukayalla Uthamam

Thaangukayere sudhamaam

Ennu ninnodukoode njaan

Yennuvaan njanam nalkanam

 (Urappikkenne)


Theduvaan nashtamaayathum

Neduvaan bhrishtamaayathum

Kannuneervaarkkum sneham thaa-

Vannanin agnikathikka

 (Urappikkenne)


Kashtathayilum paduvaan-

Nashtamathil kondaaduvaan

Shakthiyarulka naathane-

Bhakthiyil poornnanaakkuka

 (Urappikkenne)


Yeshuvinkoode thaazhuvaan 

Yeshuvinkoode vaazhuvaan

Yeshuvil nithyam cheruvaan-

Evaye kaamkshikkunnu njaan

 (Urappikkenne)

This video is from Beulah Vision media  
(study  purpose only)
Lyrics  and  Music |V. Nagel
Singer | Blessy Benson 




No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...