Malayalam Christian song Index

Saturday, 5 June 2021

Yeshuve Enneshuve യേശുവേ എന്നേശുവേ Song No 376

യേശുവേ ........എന്നേശുവേ .......2

അങ്ങെനിക്കേകിടുന്ന .......

നാളെല്ലാം പാടിടുംഞാൻ 

യേശു എന്നനാമം -2 

യേശു എന്ന നാമം


ലോകത്തിൻ മാനങ്ങൾ ലാഭങ്ങൾ നേട്ടങ്ങൾ 

ഒന്നുമല്ലേ എൻ ഇമ്പം -2 

നിൻ മാധുര്യ ശബ്ദം കേട്ടു ഞാൻ ജീവിക്കും 

എന്നെന്നും പ്രാണപ്രിയാ -2

എന്നെന്നും പ്രാണപ്രിയ -യേശുവേ ....


നിത്യമാം സൗഭാഗ്യം പ്രാപിക്കും അന്നാളിൽ 

യേശുവേ കണ്ടിടും ഞാൻ -2 

എനിക്കൊരുക്കിടും 

പ്രതിഫലമോർക്കുമ്പോൾ   

നന്ദിയാൽ നിറയും മനം -2

നന്ദിയാൽ  നിറയും മനം -യേശുവേ 


മാലിന്യമേശാതെ ഈ ലോകേ ജീവിപ്പാൻ 

ആത്മാവാൽ നയിക്കുകെന്നെ    -2 

നിൻ വരവിൻ ധ്വനി കേൾക്കുമാ നാളിനായ് 

വാഞ്ഛയേറീടുന്നെന്നിൽ  -2 

വാഞ്ഛയേറീടുന്നെന്നിൽ-യേശുവേ


Yeshuve ........enneshuve .......2

AngenikkekiTunna .......

Naalellaam paaTiTumnjaan 

Yeshu ennanaamam -2 

Yeshu enna naamam


Lokatthin maanangal laabhangal neTTangal 

Onnumalle en impam -2 

Nin maadhurya shabdam keTTu njaan jeevikkum 

Ennennum praanapriyaa -2

Ennennum praanapriya -yeshuve ....


Nithyamaam saubhaagyam praapikkum annaalil 

Yeshuve kandiTum njaan -2 

EnikkorukkiTum 

Prathiphalamorkkumpol   

Nandiyaal nirayum manam -2

Nandiyaal  nirayum manam -yeshuve 


Maalinyameshaathe ee loke jeevippaan 

Aathmaavaal nayikkukenne    -2 

Nin varavin dhvani kelkkumaa naalinaayu 

VaanjchhayereeTunnennil  -2 

VaanjchhayereeTunnennil-yeshuve






Lyrics and Music: Dr. Finny Beulah

Singer: Elizabeth Raju


No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...