Malayalam Christian song Index

Saturday, 26 June 2021

Bhaagyavashaal ഭാഗ്യവശാൽ Song No 378

 ഭാഗ്യവശാൽ ബോവസിൻറെ.  (2). നല്ല

വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ .. (2)

വിദൂരമാം മോവാബിൽ  നിന്നൂ വേർതിരിച്ചെന്നെ

സമൃദ്ധിയായനുഗ്രഹിച്ചു (2)

                                       ( ഭാഗ്യവശാൽ )

1ആത്മാവാം നവോമി യോടു . (2)... ചേർന്നൂ

നിന്നുകൊണ്ടു വേല ചെയ്തീടൂകിൽ..  (2).നൽ

കതിരുകൾ കറ്റയിൽ  നിന്നു വലിച്ചിടും 

ലോഭമെന്യെ ദിനവും  (2)

                                         (ഭാഗ്യവശാൽ 

2 ഒരു നാൾ നമ്മൾ ഈ വയലിൽ  (2)

കാലാ പെറുക്കുകിലോ ക്ഷണനേരമുഉള്ളിൽ...(2)

അളവ് കൂടാതുള്ള യവക്കൂമ്പാരങ്ങളിൽ

ഉടമസ്ഥരായിടുമെ  (2)


3 ഉപദേശമാം  പുതപ്പിനുള്ളിൽ----(2) ലോക

ഇരുൾ മറഞ്ഞിടുവോളം വിശ്രമിച്ചാൽ ....(2)

സമ്പന്നനാം ബോവസിൻ  പത്നിയായ് തീരും നാം..

ആനന്ദ  പ്രത്യുഷസിൽ...(2)

                                     ( ഭാഗ്യവശാൽ )

4 മാറാത്ത നൽ വീണ്ടെടുപ്പു.. (2)...സ്വർഗ്ഗ

വ്യവസ്ഥയിൽ പട്ടണവാതിൽക്കൽ  നാം  (2)

അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യ...

മൂപ്പന്മാർ നടുവിൽ നിന്നും  (2)

                                                (ഭാഗ്യവശാൽ )

5 അനന്തപുരെ ചേർത്തുകൊള്ളും.  (2).ധനം

മോടികളാൽ പ്രഭാപൂർണ്ണരായ നാം (2)

പരിമളം വീശിക്കൊണ്ട്ല്ലസ്സിക്കും ദിനം

നിത്യ നിത്യായുഗങ്ങൾ (2)

                                   ( ഭാഗ്യവശാൽ 


Bhaagyavashaal bovasinre..   (2) Nalla

Vayal pradeshe vannu chernneeTuvaan ..(2)

Vidooramaam movaabil  ninnoo verthiricchenne

Samruddhiyaayanugrahicchu (2)


1Aathmaavaam navomi yoTu .... chernnoo

Ninnukondu vela cheytheeTookil...nal

Kathirukal kattayil  ninnu valicchiTum 

Lobhamenye dinavum


2 Oru naal nammal ee vayalil

Kaalaa perukkukilo kshananeramuullil...

Alavu kooTaathulla yavakkoompaarangalil

UtamastharaayiTume


3 Upadeshamaam  puthappinullil loka

Irul maranjiTuvolam Vishramicchaal ....

Sampannanaam bovasin  pathniyaayu theerum naam..

Aananda  prathyushasil...


4 Maaraattha nal veendeTuppu.....svarggam

Vyavasthayil pattanavaathilkkal  naam

Athyucchatthil kelkkumasamkhyam bahumaanya...

Mooppanmaar naTuvil ninnum


5 Ananthapure chertthukollum..dhanam

MoTikalaal prabhaapoornnaraaya naam

Parimalam veeshikkondllasikkum dinam

Nithya nithyaayugangal




Lyrics |C.S Mathew| The Pentecostal Mission 

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...