Malayalam Christian song Index

Sunday, 26 July 2020

Enikkothasha varum parvathamഎനിക്കൊത്താശ വരും പർവ്വതം Song No 324

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ! നീ മാത്രമെന്നാളുമേ

1 ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ

2 എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും

3 എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്

4 എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞ-
ന്നാനന്ദിച്ചാർത്തിടും ഞാൻ


Enikkothasha varum parvatham
Karthave nee maathramennalume

1 Aakasha bhumikalkellam
Athi hethuvayaven neye
Aasrayam ninnilayathu muthalen
Aadikalakannu para

2 En kankal uyarthi njan nokum
En karthave nin dayakai
Enniyal thera nanmakal thannu
Enne anugrahikum

3 En kalkal vazuthathanisham
Enne kathidunnavan neye
Krupakal thannum thunayay vannum
Nadathunnalbuthamay

4 En deham mannil marangalum
Njan jeevanodirullaum
Nee varum nalil ninnodananja-
nadicharthidum njan


Malayalam Lyrics:GEORGE PETER

https://www.youtube.com/watch?v=KYo6wqOseNg

No comments:

Post a Comment

Ee Paradevanaho Namukkuഈ പരദേവനഹോ നമുക്ക്..Song No 525

68-ാം സങ്കീര്‍ത്തനം 26-29 ശ്രീരാഗം-ആദിതാളം 1 ഈ പരദേവനഹോ നമുക്ക്.. പരിത്രാണനത്തിന്നധിപന്‍  മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാമഖില  ശക്ത നിന്‍ തി...