അത്യന്ത ശക്തി ഈ മൺപാത്രങ്ങളിൽ തന്നു
എൻ നാമമല്ല തിരു നാമം ഉയരട്ടെ
യാചിക്കുന്നോർക്കു സകലവും നല്കാൻ ശക്തൻ
കൃപമേൽ കൃപയും പകരാൻ വിശ്വസ്തൻ
എൻ ദൈവം സർവ്വ ശക്തനാം ദൈവം
അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)
രക്ഷിപ്പാൻ കഴിയാതെ തൻ കരം കുറുകീട്ടില്ല
കേൾക്കാതെ കാതും മന്ദമായിട്ടില്ല
വയലിലെ താമര അഴകായ് വളരുന്നെങ്കിൽ
എന്നെ നടത്താൻ താൻ വിശ്വസ്‌തനത്രേ
എൻ ദൈവം സർവ്വ ശക്തനാം ദൈവം
അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)
മുറിവേറ്റു ബലം ഇല്ലാതാകുമ്പോൾ
ബലവാനെൻ കരം പിടിക്കയാൽ
ഇരുളിൻ താഴ്‌വരകൾ വരുമ്പോൾ
തോളിൽ ഏറ്റി എന്നെ വഹിക്കുന്നു താൻ
എൻ ദൈവം സർവ്വ ശക്തനാം ദൈവം
അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)
പാപ നുകമോ വ്യാതിയിൻ ഭീതികളൊ
യേശുവിൻ നാമത്തിനു നിസാരം തന്നേ
ഏതവസ്ഥയിലും വിടുവിപ്പാൻ ശക്തനവൻ
ഇന്നും ജീവിക്കുന്നു മാറാത്തവനായ്
എൻ ദൈവം സർവ്വ ശക്തനാം ദൈവം
അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)
Athyantha Shakthi Ee Manpaathrangalil Thannu
En Naamamalla Thiru Naamam Uyaratte
Yaachikkunnorkku Sakalavum Nalkaan Shakthan
Krupamel Krupayum Pakaraan Vishvasthan
En Dyvam Sarvva Shakthanaam Daivam
Avanaal Kazhiyaattha Kaaryam Illallo (2)
Rakshippaan Kazhiyaathe Than Karam Kurukeettilla
Kelkkaathe Kaathum Mandamaayittilla
Vayalile Thaamara Azhakaayu Valarunnengkil
Enne Natatthaan Thaan Vishvasthanathre
En Dyvam Sarvva Shakthanaam Daivam
Avanaal Kazhiyaattha Kaaryam Illallo (2)
Murivettu Balam Illaathaakumpol
Balavaanen Karam Pitikkayaal
Irulin Thaazhvarakal Varumpol
Tholil Etti Enne Vahikkunnu Thaan
En Dyvam Sarvva Shakthanaam Daivam
Avanaal Kazhiyaattha Kaaryam Illallo (2)
Paapa Nukamo Vyaathiyin Bheethikalo
Yeshuvin Naamatthinu Nisaaram Thanne
Ethavasthayilum Viduvippaan Shakthanavan
Innum Jeevikkunnu Maaraatthavanaayu
En Dyvam Sarvva Shakthanaam Daivam
Avanaal Kazhiyaattha Kaaryam Illallo (2)