Malayalam Christian song Index

Monday, 16 March 2020

En daivam nallavan ennennumeeഎന്‍ ദൈവം നല്ലവന്‍ എന്നെന്നുമേ .. Song No 273

എന്‍  ദൈവം നല്ലവന്‍  എന്നെന്നുമേ ....
എന്‍ നാഥന്‍ വല്ലഭന്‍ എന്നാളുമേ....
എന്നെ സ്നേഹിച്ചവന്‍ എന്നെ രക്ഷിപ്പാന്‍ 
തന്‍ ജീവന്‍ തന്നവന്‍ എന്‍ രക്ഷകന്‍ 

ആ നല്ല ദേശത്തില്‍ 
നിത്യമാം പ്രകാശത്തില്‍ 
അംശിയായിടെന്നെ ചേര്‍ത്താല്‍ 
കീര്‍ത്തിക്കും ഞാന്‍ അവന്‍ ത്യാഗത്തെ 
വര്‍ണിക്കും ഞാന്‍ എന്‍ 
അന്ത്യനാള്‍ വരെ 

വന്ദനം നാഥനെ എന്‍ രക്ഷക 
നിന്നിച്ചു നിന്നെ ഞാന്‍ എന്‍ ദോഷത്താല്‍ 
എന്‍ പേര്‍ക്കീ കഷ്ടത ക്രുരതയും
വഹിച്ചു എന്‍ പേര്‍കായ് എന്‍ രക്ഷകാ              ആ നല്ല 

ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
 സ്വന്തമായ് എന്നെ നീ സ്വീകരിച്ചു 
വീഴാതെ താങ്ങണേ അന്ത്യനാള്‍ വരെ 
 നടത്തി പോറ്റുക എന്‍റെ ദൈവമേ                         ആ നല്ല 
   
 
En daivam nallavan ennennumee
En daivam nallavan ennennumee...
en nadhan vallabhan enaalumee..
enne snehichavan enne rakshippaan 
than jeevan  thannavan en rakshakan(aa nalla desathil)
 
 Nithyamaam prakaasathil
 Amsiyayittenne cherthathaal
 Keerthikkum njaan avan thyagathe
 varnikkum njaan enn  (Anthyanaal vare)
 
 Vandhanam nathane enn rekshaka
 Ninnichu ninne njaan
 Enn dhoshathaal
 Enn perkee kashtatha krurathayum
 Vahichu enn perkai enn rekshakaa (Aa nalla)

 Njan cheitha paathakom kshemichu nee
 Swanthamai enne nee sweekarichu
 Veezhaathe thangane anthya naal vare
 Nadathi pottuka ente daivame...(Aa nal

Ennum nallavan yeshu Ennum nallavanഎന്നും നല്ലവൻ,യേശു എന്നും നല്ലവൻ Song No 272

എന്നും നല്ലവൻ,യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ-


ഭാരമുള്ളിൽ നേരിടും
നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും
തൻ മാറിനോടു ചേർത്തിടും

സംഭവങ്ങൾ കേൾക്കവേ
കമ്പമുള്ളിൽ ചേർക്കവേ
തമ്പുരാൻ തിരുവചന-
മോർക്കവേ പോമാകവേ

ഉലകവെയിൽ കൊണ്ടു ഞാൻ
വാടിവീഴാതോടുവാൻ
തണലെനിക്കു തന്നിടുവാൻ
വലഭാഗത്തായുണ്ടുതാൻ

വിശ്വസിക്കുവാനുമെ
ന്നാശവച്ചിടാനുമീ
വിശ്വമതിലാശ്വസിക്കാ-
നാശ്രയവുമേശു താൻ

രാവിലും പകലിലും
ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ
മാലിനില്ല കാരണം.

Ennum nallavan yeshu Ennum nallavan 
Innaleyum innum ennum annianallavan 

Bharamullil neridum neramellam thangidum 
Saramillennothidum than marvilenne cherthidum

Sambavangal kelkave kampamullil cherkave 
Thampurante thiruvachanam orppikumpolakave 

Ulakaveyil kondu njan vadi veezhathoduvan 
Thanaleniku nalkiduvan valabhagathaundu than

Viswasikuvanum ennasa vechidanumee 
Viswam athil aswasikan asrayavum yesuvam

Ravilum pakalilum chelodu than palanam 
Bhuvil enikullathinal malinilla karanam

Enikaay karuthunavvanഎനിക്കായി കരുതുന്നവന്‍ Song No 271

എനിക്കായി കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍
എന്നെ കൈവിടത്തവന്‍
യേശു എന്‍ കൂടെയുണ്ട്

പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതിട്ടുണ്ട് 
എന്തിനെന്നു ചോദിക്കില്ല  ഞാന്‍
എന്റെ നന്മാക്കായെന്നറിയുന്നു  ഞാന്‍

എരിതീയില്‍ വീണാലും
അവിടെ ഞാനെകനല്ല
വീഴുന്നതോ തീയില്‍ അല്ല
യേശുവിന്‍ കരങ്ങളിലായി  ... പരീക്ഷ

ഘോരമാം ശോധനയില്‍
ഭാരങ്ങള്‍ കടന്നിടുമ്പോള്‍
നടത്തുന്നതെശു അത്രേ
ഞാന്‍ അവന്‍ കരങ്ങളിലായ് ... പരീക്ഷ

ദൈവമെനിക്കനുകൂലം
അത് നന്നയറിയുന്നു  ഞാന്‍
ദൈവമാനുകൂലമെങ്കില്‍
ആരെനിക്കെതിരായിടും  ... പരീക്ഷ

Enikaay karuthunavvan
Bharangal vahikunnavan
nne kayvidathavan
Yeshu enn koodeyundu… Pareeksha

Pareeksha ente deyvam anuvadhichal
Pariharam enikayi karutheetundu
Enthinennu chothikilla njan
Ente nanmakayenariyunnu njan

Erithiyil veenalum
Avide njan ekanalla
Vizhunatho theeyil alla
Ente yeshuvin karangila... Pareeksha

Goram aam shodhanayil
Bharangal kadanidumbol
Nadathunnatheshu athre
Njan avan karangalilal... Pareeksha

Deyvam enikanikulam
Athu nannay ariyunu njan
Deyvam anukulam enkil
Aar enikethirayidum... Pareeksha









Attachments area

Seeyon yathrayathil manameസീയോന്‍ യാത്രയതില്‍ മനമേ Song No 270

സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2
)(സീയോന്‍ യാത്രയതില്‍..

1ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2)
(അബ്രഹാമിന്‍ ദൈവം..)

2ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ
അതു ഒന്നെനിക്കാശ്രയമേ (2)
(അബ്രഹാമിന്‍ ദൈവം..)

3ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2)
(അബ്രഹാമിന്‍ ദൈവം..)

 
Seeyon yathrayathil maname
Bhayamonnum vendiniyum (2)
Abrahamin daivam ishakin daivam
Yakobin daivam’ennum kude’ullathal

1 Lokathin drishtiyil njaan
Oru bhoshanay thonniyalum
Daivathin dhrishtiyil njaan
Ennum shreshtanay maridunnu (Abrahamin daivam.)

3Onnine’kurichiniyum 
Enka-kula chinthayilla
Jeeva’manna thannaven
Enne kshemamay palikunnu(Abrahamin daivam)

2 Manushyanil aashrayamo 
Ini venda nishchayamay
Daivathil’aashrayamo 
Athu onna’nelikabhayam(Abrahamin daivam)

Sarva paapakkarakal theerthuസർവ്വപാപക്കറകൾ തീർത്തു SongNo 269

സർവ്വപാപക്കറകൾ തീർത്തു
നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ
ചൊരിഞ്ഞ തിരുരക്തമേ

യേശുവോടീ ലോകർ ചെയ്ത
തോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ
ചൊരിഞ്ഞ തിരുരക്തമേ


കാട്ടുചെന്നായ് കൂട്ടമായോ-
രാടിനെ പിടിച്ചപോൽ
കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ
ചൊരിഞ്ഞ രക്തമേ

മുള്ളുകൊണ്ടുള്ളോർ മുടിയാൽ
മന്നവൻ തിരുതല-
യ്ക്കുള്ളിലും പുറത്തുമായി
പാഞ്ഞ തിരുരക്തമേ

നീണ്ടയിരുമ്പാണികൊണ്ട്
ദുഷ്ടരാ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ
രക്ഷിതാവിൻ രക്തമേ

വഞ്ചകസാത്താനെ ബന്ധി-
ച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ്
പാഞ്ഞ തിരുരക്തമേ

  
Sarva paapakkarakal theerthu
Sarva paapakkarakal theerthu 
Narare rekshicheeduvan
Urvi Nadhan Yeshu devan 
Chorinja thiru rekthame

Yeshuvodee lokar cheythath
Orkka neeyennullame
Vedhanayodeshu devan 
Chorinja thiru rekthame

Mullukondullor mudiyal
Mannavan thiru thala
Yullilum purathumayi 
Paanja thiru rekthame

Neenda irumbani kondu
Dushtara kaikkalkale
Thondiya neram chorinja 
Rekshithavin rekthame

Vanchaka saathane bandhicha
Undhakaram neekkuvan
Anchu kaayangal vazhiyay 
Paanja thiru rekthame

sankadathil neeyen sankethamസങ്കടത്തിൽ നീയെൻ സങ്കേതം Song No 268

സങ്കടത്തിൽ നീയെൻ സങ്കേതം
സന്തതമെൻ സ്വർഗ്ഗസംഗീതം
സർവ്വസഹായി നീ സൽഗുരുനാഥൻ നീ
സർവ്വാംഗസുന്ദരനെൻ പ്രിയനും നീ

അടിമ നുകങ്ങളെയരിഞ്ഞു തകർത്തു
അഗതികൾ തന്നുടെയരികിൽ നീ പാർത്തു
അടിയനെ നിന്തിരു കരുണയിലോർത്തു
അരുമയിൽ പിളർന്നൊരു മാറിൽ നീ ചേർത്തു

മരുവിടമാമിവിടെന്തൊരു ക്ഷാമം
വരികിലും നിൻപദമെന്തഭിരാമം
മരണദിനംവരെ നിന്തിരുനാമം
ധരണിയിലടിയനതൊന്നു വിശ്രാമം


ഇരുപുറം പേ നിര നിരന്നു വന്നാലും
നിരവധി ഭീതികൾ നിറഞ്ഞുവെന്നാലും
നിരുപമ സ്നേഹനിധേ!കനിവോലും
തിരുവടി പണിഞ്ഞിടും ഞാനിനിമേലും

വിവിധ സുഖങ്ങളെ വിട്ടു ഞാനോടും
വിമലമനോഹരം നിൻപദം തേടും
വിഷമത വരികിലും പാട്ടുകൾ പാടും
വിജയത്തിൻ വിരുതുകളൊടുവിൽ ഞാൻ നേടും


sankadathil neeyen sanketham
sankadathil neeyen sanketham
santhathamen swargga sangeetham
sarvva sahaayi nee salgurunaadhan nee
sarvvaanga sundaranen priyanum nee

adima nukangale-‘arinju thakarthu
agathikal thannudeyarikil nee paarthu
adiyane ninthiru karunayilorthu
arumayil pilarnnoru maaril nee cherthu

maruvidamaamivid-enthoru kshaamam
varikilum ninpadamenth abhiraamam
maranadinam vare ninthiru naamam
dharaniyil adiyanethonnu vishraamam

irupuram pe nira niranju vannaalum
niravadhi bheethikal niranjuvennaalum
nirupama snehanidhe kanivolum
thiruvadi paninjidum njaanini melum

vividha sukhangale vittu njaanodum
vimala manoharam nin padam thedum
vishamatha varikilum paattukal paadum
vijayathin viruthukal oduvil njaan nedum

Sandhapam theernnallo സന്താപം തീർന്നല്ലോ Song no 267

 സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ തന്നല്ലോ

പാപത്തിൽ ഞാൻ പിറന്നു
ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ
തിരുനിണം ചൊരിഞ്ഞു
പാപിയാമെന്നെയും വീണ്ടെടുത്തു

വഴി വിട്ടു ഞാൻ വലഞ്ഞു
ഗതിമുട്ടി ഞാനലഞ്ഞു
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു

ശോധന നേരിടുമ്പോൾ
സ്നേഹിതർ മാറിടുമ്പോൾ
യമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി
തിരുക്കരത്താലവൻ താങ്ങി നടത്തും

ആരം തരാത്തവിധം
ആനന്ദം തൻസവിധം
അനുദിനമധികമനുഭവിക്കുന്നു ഞാൻ
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ

പാപത്തിൻ ശാപത്തിനാൽ
പാടുപെടുന്നവരേ
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ.


Sandhapam theernnallo sandhosham vannallo
Sandhapam theernnallo sandhosham vannallo
Sandhosham ennil vannallo-Hallelujah
Yeshu paapam mochichu enne muttum rekshichu
Sandhosham ennil thannallo

Paapathil njan pirannu saapathil njan valarnnu
Parama rekshakan than thiruninam chorinju
Paapiyam-enneyum veendeduthu

Vazhi vittu njan valanju gethimutti njan alanju
Vazhi sathyam jeevanam yeshu ennidayan
Vannu kandeduthenne maaril anachu

Sothana neridumpol snehithar maaridumpol
Bhayam endhinarikil njan undennaruli
Thirukarathalenne thangi nadathum

Aarum tharatha vitham aanandham than savitham
Anudhinam athikam anubhavickunnu najan
Apaharikavathallee anugrehangal

Paapathin saapathinal paadupedunnavare
Saujannyam-aanee saubhagyam aakayal
Saukaryam-aanippol manadhiriveen

Rakshithavine Kanka Paapiരക്ഷിതാവിനെ കാണ്കപാപീ Song No 516

രക്ഷിതാവിനെ കാണ്കപാപീ  നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു       കാൽവറി  മലമേൽ നോക്കു നീ    കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു        ...