Malayalam Christian song Index

Monday, 24 February 2020

Aradhichidam kumpittaradhichidamആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം Song No 238

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..)
                       
യേശു നാഥാ ഒരു ശിശുവായ്
എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ
എന്‍ പാപമേതും മായിച്ചു നീ
ദുഃഖ ഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍
കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..)
                       
സ്നേഹ നാഥാ ഒരു ബലിയായ്
ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ
എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു
പ്രിയയായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും
നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)


Aradhichidam kumpittaradhichidam
Aradhikkumpol apadhanam paditam
A pujitamam raksanamam vazhttipadaam
A padamalaril tanu veenu vanichitam
Atmanatha njan ninnil cherenam
En manassil ni ninal vazhenam (aradhichidam..)

Yesu natha oru shisuvayi
Enne ninde munpil nalkitunne
En papamedum mayichu ni
Dukha bharamellam mojichu ni
Atmavil ni vanneramen
Kanniru vegam anandamayi (2) (aradhichidam..)

Sneha natha oru baliyayi
Ini ninnil njanum jivikkunne
Entedayatellam samarppikkunnu
Priyayayi enne svikarikku
Avakashiyum adhinathanum
Ni matramesu misihaye (2) (aradhichidam..)

Innayolam nadathiyalloഇന്നയോളം നടത്തിയല്ലോ song No 237

ഇന്നയോളം നടത്തിയല്ലോ
നന്ദിയോടെ ഞങ്ങള്‍ വരുന്നു
നീ നല്‍കിയ ദാനങ്ങള്‍ എണ്ണുവാന്‍ കഴിയില്ല
നന്ദിയോടെ ഓര്‍ക്കും ഞങ്ങള്‍ എന്നും

ഞങ്ങള്‍ പാടും അന്ത്യത്തോളം
സ്തോത്രഗീതം ഒരുമയോടെ
               
ഭാരങ്ങള്‍ ഏറിയപ്പോള്‍
തിരുക്കരത്താല്‍ താങ്ങിയല്ലോ
അന്നവസ്ത്രാദികള്‍ സര്‍വ്വവും നല്‍കി
കൃപയുടെ മറവില്‍ വഹിച്ചുവല്ലോ
               
ജീവിതവീഥികളില്‍
ഇടറാതെ നടത്തിയല്ലോ
നല്‍വഴികാട്ടി നല്ല ഇടയനായ്
മനസലിവില്‍ നീ പുലര്‍ത്തിയല്ലോ
 

Innayolam nadathiyallo
Naniyode nangal varunnu
Nee nalkiya danangal ennuvan kazhiyilla
Naniyode orkkum nangal ennum

Nangal padum anthyatholam
Sthotragitam orumayode

Bharangal eriyappol
Tirukkarattal thangiyallo
Annavastradikal sarvvavum nalki
Kripayude maravil vahichuvallo

Jeevithavithikalil
Idarathe nadathiyallo
Nalvazhikatti nalla idayanayi
Manasalivil nee pularthiyallo

Saturday, 22 February 2020

Njangal ithu vare etthuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 236

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ........ കഴിവല്ലാ നിൻ കൃപ യാണെ ബലം അല്ല നിൻ ദയ യാണെ (2) ഞങ്ങൾ ഇതുവരെ........ 1.രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ..ഞങ്ങൾ.. 2.എൽഷഡായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ.....ഞങ്ങൾ.... 3. യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ....... സ്നേഹകൊടിയെ....(2)
കഴിവല്ലാ നിൻ....ഞങ്ങൾ......



Njangal ithu vare etthuvaan
nee maathram en dyvame
njangal ithu vare etthuvaan
nee maathram en yeshuve......
.
kazhivallaa nin krupa yaane
balam alla nin daya yaane (2)
njangal ithuvare........

1.Rogiyaayi maariyappol
Yahova raaphaayaayi (2)
Tholvikal vannaneram
Yahova nisiyaayi (2)
Kazhivallaa nin krupa..njangal.. 2

.Elshadaayu koote ullappol
Asaadhyathakal maari poyi(2)
Ebanasar en dyvame
Enne karangalil vahicchavane(2)
Kazhivallaa nin.....Njangal.... 3.

Yahovayeere aayi
En shoonyathakal maattiyallo(2
Eppozhum enne kaanunna elrohiyen.....
Snehakotiye....(2)
kazhivallaa nin....njangal......



Kannuneer thazhvarayil njanettamകണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം Song No 235

കണ്ണുനീർ താഴ്‌വരയിൽ
ഞാൻ ഏറ്റം വലഞ്ഞെടുമ്പോൾ
കണ്ണുനീർ വാർത്ത‍വനെൻ
കാര്യം നടത്തി തരും

നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ (2)

കൂരിരുൾ പാതയതോ
ക്രൂരമാം ശോധനയോ
കൂടീടും നേരമതിൽ
ക്രൂശിൻ നിഴൽ നിനക്കായ്

(നിൻ മനം ഇളകാതെ.... )

തീച്ചുള സിംഹകുഴി
പൊട്ടകിണർ മരുഭൂ
ജയിലറ ഈർച്ചവാളോ
മരണമോ വന്നിടട്ടെ

(നിൻ മനം ഇളകാതെ.... )

ദാഹിച്ചു വലന്നു ഞാൻ
ഭാരാത്തൽ വലഞ്ഞിടുമ്പോൾ
ദാഹം ശമിപ്പിപ്പവൻ
ദാഹജലം തരുമേ

(നിൻ മനം ഇളകാതെ.... )

ചെങ്കടൽ തീരമത്തിൽ
തൻ ദാസർ കേണീടുമ്പോൾ
ചങ്കിനു നെരേവരും
വൻ ഭാരം മാറിപോകും

(നിൻ മനം ഇളകാതെ.... )


Kannuneer Thazhvarayil
Nyan Ettam Valanjedumpol
Kannuneer Parthavanen
Karyam Nadathi Tharum

Koorirul Paathayatho
Krooramam Shodhanayo
Koodeedum Neramathil

Krushin Nizhal Ninakkai


Theechula Simhakuzhi
Pottekinar Marubhoomi
Jailara Erchevaalo
Maranamo Vanidatte

Dhahichu Valannyu Nyan
Bharaathal Valanjeedumpol
Dhaaham Samippichavan
Dhahajelam Tharume


Chenkadal Theeramathil
Than Dhaasar Kenathupol
Chankinu Nerevarum
Van Bhaaram Maarippokghum




 Hindi Translation available 
Aansu ki taraai men
Aansu ki taraai men आंसू की तराई में Song No 416...
https://www.youtube.com/watch?v=FvnAJlBCr5M

Kodumkaattadichu ala uyarumകൊടും കാറ്റടിച്ചു അല ഉയരും Song no234

കൊടും കാറ്റടിച്ചു അല ഉയരും
വന്‍ സാഗരത്തിന്‍ അലകളിന്‍മേല്‍
വരും ജീവിതത്തിന്‍ പടകിലവന്‍
തരും ശാന്തി തന്ന വചനങ്ങളാല്‍

ആഹാ ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ
എന്‍ ജീവിതത്തിന്‍ നൌകയില്‍
താന്‍ വന്ന നാള്‍ മുതല്‍

പോക നിങ്ങള്‍ മറുകരയില്‍
എന്ന് മോദമായ് അരുളിയവന്‍
മറന്നിടുമോ തന്‍ ശിഷ്യഗണത്തെ
സ്വന്ത ജനനിയും മറന്നിടുകില്‍

വെറും വാക്ക് കൊണ്ട് സകലത്തെയും
നറും ശോഭയെകി മെനഞ്ഞവന്‍ താന്‍
ചുടു ചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു

വരും വേഗമെന്നു അരുളിയവന്‍
വരും മേഘമതില്‍ അടുത്തൊരു നാള്‍
തരും ശോഭയേറും കിരീടങ്ങളെ
തിരു സേവ നന്നായ് തികച്ചവര്‍ക്കായ്

Kodumkaattadichu ala uyarum
Van saagarathin alakalinmel
Varum jeevithathin padakil avan
Tharum shanthi thanna vachanangalay

Aaha imbam imbam imabam 
Ini ennum imbame
En jeevithathin naukayil
Than vanna naal muthal

Verum vaakku kondu sakalatheyum
Narum shobhayeri menanjavan than
Chudu chora chorinjallao rekshichu
Thiru dehamayi namme srushtichu

Varum vegamennu aruliyavan
Varum vegamathil aduthoru naa
Tharum shobhayerum kireedangale
Thiru vela nannay thikachavarkkay

Karthaavu njangalkku sankethamaanennumകർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും 233

കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും
ശാശ്വതദൈവമെന്നും എന്നാൽ
ശോഭിക്കും രാവിലെ വാടും 
പൂവെന്നപോൽ മായുന്നു മന്നിൽ നരൻ

മണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ
മന്നിൽ മോദേന വാഴാൻഎന്നാൽ
മന്നിൽ പാപംമൂലം മർത്യനായ് തീർന്നവൻ
മണ്ണിൽ ലയിച്ചിടുന്നു

ശക്തനെന്നാകിലും ഭക്തനെന്നാകിലും
മന്നനെന്നായിടിലും പാരം
കണ്ണീരോടെ വന്നു വേഗേന തീരുന്നു
നിത്യലോകം ചേരുന്നു

അന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ
ഞങ്ങൾക്കറിവില്ലതിൽ പാരം
ജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണം

ബാല്യവും യൗവനകാലവും മായയാം
ഭാഗ്യനാൾ അന്ത്യമാകാം ദേവാ!
ജീവിതം ധന്യമായ് കാത്തിടുവാനെന്നും
കാരുണ്യമേകിടേണം

 തോന്നേണമേ സഹതാപമീയേഴയിൽ
 ഭാരങ്ങളേറുന്നേരം ദേവാ
 തൃപ്തരാക്കിടണം നിൻദയയാൽ
 ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാം

ഇന്നു കാണുന്നവൻ നാളെ കാണാതാകാം
ശാശ്വതമല്ലൊന്നുമേ ഭൂവിൽ
നീ വിളിക്കുന്നേരം ആരറിയും ദേവാ!
സ്വസ്ഥത നിൻ സവിധേ

ഒന്നുമില്ലാതെ നാം വന്നു, ഭൂവിൽനിന്നും
ഒന്നുമില്ലാതെ പോകും എന്നാൽ
കർത്താവിനെന്നപോൽ ചെയ്തതാം നന്മകൾ
പിൻചെല്ലും നിത്യതയിൽ

കാഹളനാദം ധ്വനിക്കുവോളം ലോകം
നീറുന്നു ദീനതയിൽ ദേവാ!
ആശ്വാസമേകുക നിൻവാക്കിനാൽ ഞങ്ങൾ
ആശ്വാസമുൾക്കൊള്ളുവാൻ.


Karthaavu njangalkku sankethamaanennum
Karthaavu njangalkku sankethamaanennum
Shaashwatha-daivamennum - ennaal
Shobhikkum raavile vaadum poovenna pol
Maayunnu mannil naran-

Mannil ninnundaakki daivam manushyane
Mannil modena vaazhaan - ennaal
Mannil paapam moolam marthyanaay
TheernnavanMannil layichidunnu-


Shakthan-ennaakilum bhakthen-ennaakilum
Mannan-ennaayidilum - paaram
Kanneerode vannu vegene 
Theerunnu nithya lokam cherunnu-

Anthya naalinnaayi-ennaan kazhiyane
Njangalkk-arivillathil - paaram
Jnjaanam praapichidaan nin
Paatha kaamkshippaanAavesham-ekidenam

Baalyavum yauvana kaalavum maayayaam
Bhaagya naal anthyam-aakaam - devaa!
Jeevitham dhanyamaay 
Kaathiduvaanennumkaarunyam-ekidenam-

Thonnename sahathaapamee-yezhayil
Bhaarangalerunneram - devaa!
Thruptharaakkidanam nin dayayaal njangal
Khoshippaanaayussellaam--

Innu kaanunnavan naale kaanaathaakaam
Shaashwatham-allonnume - bhoovil
Nee vilikkunneram aarariyum devaa!
Swaasthatha nin savidhe--

Onnumillaathe naam vannu, bhoovil ninnum
Onnumillaathe pokum - ennaal
Karthaavin-ennapol cheythathaam nanmakal
Pinchellum nithyathayil--

Kaahala naadam dhwanikkuvolam lokam
Neerunnu deenathayil - devaa!
Aashwaasam ekuka nin vaakkinaal njangal
Aashwaasam-ulkkolluvaan-

Kaanum vare ini naam thammiകാണും വരെ ഇനി നാം തമ്മിൽ Song no 232

കാണും വരെ ഇനി നാം തമ്മിൽ
കൂടെ വസിക്കട്ടെ ദൈവം
ചേർത്തു തൻചിറകിൻ കീഴിൽ
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ

യേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളം
യേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെ

കാണുംവരെ ഇനി നാം തമ്മിൽ
ദിവ്യ മന്ന തന്നു ദൈവം
ഒന്നും ഒരു കുറവെന്യേ
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ


കാണുംവരെ ഇനി നാം തമ്മിൽ
ദുഃഖം വന്നു നേരിട്ടെന്നാൽ
സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടു
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ.

 
Kaanum vare ini naam thammil
Kaanum vare ini naam thammil
Koode irikkatte daivam
Than divya nadathippaale
Kaathu paalikkatte Ningale

Ini naam ini naam
Yeshu muncherum vare
Ini naam ini naam
Cherum vare paalikkatte thaan

Kaanum vare ini naam thammil
Than thiru chirrakin keezhil
Nalki ennum divya mannaa
Kaathu paalikkatte Ningale

Kaanum vare ini naam thammil
Than thrikkarngalil enthi
Anarrthangalil koodeyum
Kaathu paalikkatte Ningale

Kaanum vare ini naam thammil
Snehakkodiyathin keezhil
Mrithuvinmel jayam nalaki
Kaathu paalikkatte Ningale

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...