Malayalam Christian song Index

Thursday, 23 January 2020

Nee yogrun athivishuddhan നീ യോഗൃൻ അതിവിശുദ്ധൻ Song No 210


 നീ യോഗൃൻ അതിവിശുദ്ധൻ
കെരൂബിൻ മേൽ വസിക്കുന്നോനെ
താഴ്മയോടെ യാഗമായി
തിരുമുമ്പിൽ വണങ്ങിടുബോൾ
ആത്മ സൗഖൃം ഏകി  ഇന്നി
അടിയാരെ പോഷിപ്പിക്ക

യഹോവറഫാ യഹോവശമ്മാ
ഉന്നതൻ നീയെ കൂടിരിക്കുന്നോൻ
യഹോവറഫാ യഹോവ ശാലോം
യാഹെ നീ മാത്രം സൗഖൃമേകുന്നോൻ
യഹോവറഫാ യഹോവശമ്മാ
യഹോവ നിസ്സി യഹോവയീരെ

നിൻ  മുഖം അടിയാർ  തേടിടുമ്പോൾ
അകൃതം നീ പെറുക്കേണമേ
ദേശമെങ്ങും സൗഖൃംതോടി
പ്രണനാഥനെ ഉയർത്തിടുമേ
സ്വർഗ്ഗകനൻ  ചേരുവാളം
അങ്ങേ ചുമലിലായ്  വഹിക്കേണമേ

നിൻ വിൺ വരവിൽ  മഹത്വം നാളിൽ
പൊൻ മുഖം വിടുതൽ നേടി
മറയും നിൻ സാന്നിധ്യത്തിൽ
ഭഗൃനാട്ടിൽ ശുദ്ധർകാൺകെ
മൽപ്രിയനെ ചുംബിക്കുന്നേ


നല്ലാലിവായ് ചെത്തി വെടിപ്പാക്കി
സൽഫലം കായ്ച്ചു വളർന്നിടുമ്പോൾ
കൂരിശെടുത്തും നിന്ദയോറ്റും
നിൻ വഴി നടന്നിട്ട് ടെ
സ്വർഗ്ഗകനാൻ ചേരും വരെ
കാവലായ് നീ മാത്രമോ


Nee yogrun athivishuddhan
Keroobin mel vasikkunnone
Thaazhmayote yaagamaayi
Thirumumpil vanangitubol
Aathma saukhrum eki  inni
Atiyaare poshippikka

Yahovaraphaa yahovashammaa
Unnathan neeye kootirikkunnon
Yahovaraphaa yahova shaalom
Yaahe nee maathram saukhrumekunnon
Yahovaraphaa yahovashammaa
Yahova nisi yahovayeere

Nin  mukham atiyaar  thetitumpol
Akrutham nee perukkename
Deshamengum saukhrumthoti
Prananaathane uyartthitume
Svarggakanan  cheruvaalam
Ange chumalilaayu  vahikkename

Nin vin varavil  mahathvam naalil
Pon mukham vituthal neti 
Marayum nin saannidhyatthil
Bhagrunaattil shuddharkaanke
Malpriyane chumbikkunne

Nallaalivaayu chetthi vetippaakki
Salphalam kaaycchu valarnnitumpol
Koorishetutthum nindayottum
Nin vazhi natannittu te
Svarggakanaan cherum vare
Kaavalaayu nee maathramo


Lyrics by: Joice Thonniamala





Sunday, 5 January 2020

Maalaakhamaarute bhaashayarinjaalumമാലാഖമാരുടെ ഭാഷയറിഞ്ഞാലും Song No 208

മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരോത്തു ജീവിച്ചാലും
വാനവ രാജ്യത്തെ വാരോളി കണ്ടാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം

പാരിലെനിക്കുള്ള സമ്പത്ത് സർവവും
പങ്കിട്ടു പാവങ്ങൾകേകിയാലും
തീക്കുണ്ടിൽ ദേഹം ദഹിക്കാനെറിഞ്ഞാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം

സ്നേഹത്തിൽ ഇന്നു നാം ചെയ്യുന്നതൊക്കെയും
നിത്യ സമ്മാനം പകർന്നു നല്കും
മർത്യർക്ക് ചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദൈവം കുറിച്ചു വയ്ക്കും


Maalaakhamaarute bhaashayarinjaalum
Maalaakhamaarotthu jeevicchaalum
Vaanava raajyatthe vaaroli kandaalum
Snehamillenkil athokke shoonyam

Paarilenikkulla sampatthu sarvavum
Pankittu paavangalkekiyaalum
Theekkundil deham dahikkaanerinjaalum
Snehamillenkil athokke shoonyam

Snehatthil innu naam cheyyunnathokkeyum
Nithya sammaanam pakarnnu nalkum
Marthyarkku cheyyunna sevanamoronnum
Kruthyamaayu dyvam kuricchu vaykkum


Thursday, 2 January 2020

Inneyolam aarum kelkkaatthaഇന്നേയോളം ആരും കേൾക്കാത്ത Song No 206

ഇന്നേയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു.........


ഇന്നേയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു
വിശ്വാസ... കണ്ണാൽ ഞാൻ കണ്ടിടുന്നു
യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ...

എന്നെക്കാൾ എൻ നിനവുകൾ
നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ
മനമേ ഭയമെന്തിന്
വാഗ്ദത്തം പാലിച്ചീടുന്ന
വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ
ചഞ്ചലം ഇനി എന്തിനു
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ
ഇനി നീ മതി
േശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ..
.
തളരാതെ കഷ്ട്ടങ്ങളിലും
കൃപയാൽ നിന്നീടുവാൻ
ബലം തരിക നാഥനെ
നയിക്കുക എൻ യേശുവേ
ക്രൂശിലായി സഹിച്ചതോർത്താൽ
എന്നെ വീണ്ടെടുത്തീടുവാൻ
അല്പമിയെൻ വേദനകളെ
സാരമില്ലെന്നോർത്തീടും ഞാൻ
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ
ഇനി നീ മതി

ഇന്നേയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു
വിശ്വാസ... കണ്ണാൽ ഞാൻ കണ്ടിടുന്നു
യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ...
േശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം

യേശുവേ...


Inneyolam aarum kelkkaattha
Innolam kannukandittillaattha
Athbhutha nanmakal enikkaayi
Yeshu orukkunnu.........

Inneyolam aarum kelkkaattha
innolam kannukandittillaattha
Athbhutha nanmakal enikkaayi
Yeshu orukkunnu
Vishvaasa... Kannaal njaan kanditunnu
Yeshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...

Ennekkaal en ninavukal
Nannaayi arinjeetunna yeshuvullappol
Maname bhayamenthinu
Vaagdattham paaliccheetunna
Vaakku maaraatthavan yeshuvullappol
Chanchalam ini enthinu
Njaanum enikkullathellaam nin
Daanamallo priyaa
Ini nee mathi
Eshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...

thalaraathe kashttangalilum
krupayaal ninneetuvaan
balam tharika naathane
nayikkuka en yeshuve
krooshilaayi sahicchathortthaal
enne veendetuttheetuvaan
alpamiyen vedanakale
saaramillennorttheetum njaan
njaanum enikkullathellaam nin
daanamallo priyaa
ini nee mathi

Inneyolam aarum kelkkaattha
Innolam kannukandittillaattha
Athbhutha nanmakal enikkaayi
Yeshu orukkunnu
Vishvaasa... Kannaal njaan kanditunnu
Yeshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...
Eshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...

Tuesday, 31 December 2019

Pokunne njanum en greham thediപോകുന്നേ ഞാനും എന്‍ ഗൃഹം തേടി Song No 205

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍

കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്ത ദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ (പോകുന്നേ ഞാനും..)

ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും
മാറി മാറിപ്പുണര്‍ന്നുപോയ്‌
ആധിവ്യാധികള്‍ അന്യമായ്‌
കര്‍ത്താവേ ജന്മം ധന്യമായ്‌ (പോകുന്നേ ഞാനും..)

സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍
കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ
ഇത്ര നാള്‍ കാത്ത സന്നിധേ (പോകുന്നേ ഞാനും..)


Pokunne njanum en greham thedi
Daivathodothurangidan
Ethunne njanum Nadhante chare
Pittennoppam unarnnidan
Karayunno ningal enthinay njanen
Swantha deshathu pokumbol
Kazhiyunnu yathra ithranaal kaatha
Bhavanathil njanum chennitha

Dheham ennora vasthram oori njan
Aaradi mannil aazhthave
Bhoomi ennora koodu vittu njan
Swargamam veettil chellave
Malakhamarum dhootharum
Maari maari punarnnu poi
Aadhi vyadhikal anyamay
Karthave janmam dhanyamay

Swarga raajyathu chenna nerathu
Karthavennodu chpdhichu
Swantha bandhangal vittu ponnappol
Nonthu neeriyo nin manam
Shanka koodathe cholli njan
Karthave illa thellume
Ethi njan ethi sannidhe
Ithra naal kaatha sannidhe


Saturday, 21 December 2019

Ella navum padi vazhthumഎല്ലാ നാവും പാടി വാഴ്ത്തും Song No 204

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്ര യാഗം അര്‍പ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)

യോഗ്യന്‍ നീ.. യേശുവേ
സ്തുതികള്‍ക്ക് യോഗ്യന്‍ നീ..
യോഗ്യന്‍ നീ.. യോഗ്യന്‍ നീ..
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ (2)
                   
നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
ഉയിര്‍ത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ (2) 
(യോഗ്യന്‍ ..)
                   
സൌഖ്യദായകന്‍ എന്നേശു
അടിപ്പിണരാല്‍ സൌഖ്യം നല്‍കി
ആശ്രയം നീ എന്‍റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍ (2) 
(യോഗ്യന്‍) .

Ealla naavum padi vaazhthum
Aaraadhyanaam yeshuve
Sthothra yaagam arppichennum
Ange vaazhthi sthuthichitunnu (2)

Yogyan nee.. yeshuve
Sthuthikalkku yogyan nee..
Yogyan nee.. yogyan nee..
Daiva kunjaade, nee yogyan (2)
                   
Nithyamaayi snehichenne
Thiru ninathaal veendeduthu
Uyirtthennum jeevikkunnu
Maranathe jayichavane (2) 
(yogyan ..)
                   
Sekhyadāyakan enneshu
Adippinaraal sekhyaṁ nalki
Aasrayam nee ante naatha
Ethra maaduryam jeevithathil (2)
 (yogyan ).

This video  is Creation to Creator


En priya rakshakan neethiyin suryanayഎന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ് Song No 203

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്
തേജസ്സില്‍ വെളിപ്പെടുമേ (2)
താമസമെന്നിയെ മേഘത്തില്‍ വരും താന്‍
 കാന്തയാം എന്നെയും 
ചേര്‍ത്തിടും നിശ്ചയമായ് 
(എന്‍ പ്രിയ..)
                               
യെരുശലെമിന്‍ തെരുവിലൂടെ
 ക്രൂശു മരം ചുമന്നു
കാല്‍വരിയില്‍ നടന്നു പോയവന്‍ (2)
ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള 
വീടുകള്‍ തീര്‍ത്തിട്ടു
 വേഗത്തില്‍ വരുമവന്‍
 (എന്‍ പ്രിയ..)
                               
ആനന്ദ പുരത്തിലെ വാസം
 ഞാന്‍ ഓര്‍ക്കുമ്പോള്‍
ഇഹത്തിലെ കഷ്ടം സാരമോ (2)
പ്രത്യാശ ഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും
സ്വര്‍ഗീയ സന്തോഷ
 മിഹത്തിലുണ്ടിന്നലെക്കാള്‍ 
(എന്‍ പ്രിയ..)
                               
നീതി സൂര്യന്‍ വരുമ്പോള്‍
 തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍ നിറം മാറിടുമേ(2)
രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവേ ഇരുത്തുന്ന
 രാജാവ്‌ വേഗം വരും
 (എന്‍ പ്രിയ..)
                               
സന്താപം തീര്‍ന്നിട്ട് അന്തമില്ല യുഗം
കാന്തനുമായ് വാഴുവാന്‍(2)
ഉള്ളം കൊതിക്കുന്നെ പാദങ്ങള്‍ പൊങ്ങുന്നേ
എന്നിങ്ങു വന്നെന്നെ 
ചേര്‍ത്തിടും പ്രേമ കാന്തന്‍
 (എന്‍ പ്രിയ..)

En priya rakshakan neethiyin suryanaay
Thejasil velippedume (2)
Thaamasamenniye mekhathil varum thaan
Kaanthayaam enneyum 
Cherthidum nishchayamaay 
(En priya..)
                               
Yerushalemin theruviloode
Crushu maram chumannu
Kaalvariyil nadannu poyavan (2)
Shobhitha pattanathil muthukalaalulla 
Veedukal theerthittu
Vegathil varumavan
 (En priya..)
                               
Aananda purathile vaasam
Njaan orkkumbol
ihathile kashtam saaramo (2)
Prathyaasha ganangal padi njaan nithyavum
Swargeeya sandosha
Mihathilundnnalekkal 
(En priya..)
                               
Neethi suryan varumbol
Than prabhayin kaanthiyaal
En irul niram maaridume(2)
Raja raja prathimaye dharippichittenne than
Koodave iruthunna
Rajavu vegam varum
 (En priya..)
                               
Santhaapam theernnittu anthamilla yugam
Kaanthanumaay vaazhuvaan(2)
Ullam kothikkunne paadangal pongunne
Enningu vannenne 
Cherthidum prema kaanthan
 (En priya)


This video is from Creation to Creator
Lyrics & Music: Vettamala Philipose Upadeshi
Vocal Finny Cherian

പ്രശസ്തനായ വേട്ടമല ഫിലിപ്പോസ് ഉപദേശിയുടെ മനോഹരമായ ഗാനമാണ് എൻ പ്രിയ രക്ഷകൻ നീതിയും സൂര്യനായി എന്നുള്ള ഗാനം 

വേട്ടമല ഫിലിപ്പോസ് ഉപദേശി  ഭക്തനായ ഗാന രചയിതാവും, നല്ലൊരു  പ്രസംഗിക്കാനും ആയിരുന്നു 

ഒരിക്കൽ തന്റെ സ്ഥലത്ത് പ്രശസ്തനായ സുവിശേഷകൻ വരുന്നു എന്ന് കേൾക്കാൻ ഇടയായി അതനുസരിച്ച് ദൈവവചനം കേൾക്കുവാൻ  കൺവെൻഷന്റെ മുൻപിലുള്ള ഇരിപ്പിടത്തിൽ വോട്ടമല ഉപദേശിയും ഇരിക്കുകയായിരുന്നു 

അന്ന് പ്രസംഗിക്കാൻ വന്ന  ഉപദേശി പ്രസംഗിക്കാൻ എടുത്ത വിഷയം ( യിരെമ്യാവ് 13 : 23 )
കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും.
( jermiah13:23 )
Can the Ethiopian change his skin, or the leopard his spots? then may ye also do good, that are accustomed to do evil.
  
പ്രസംഗകൻ വാചാലനായി ജനത്തോട് ചോദിച്ചു കൂശൃനേ നിങ്ങൾ കണ്ടിട്ടുണ്ടോ, ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ മുമ്പിൽ ഇരുന്ന് വേട്ടമല ഉപദേശിയെ ചൂണ്ടിക്കാട്ടി ഇതുപോലെ ഇരിക്കുമെന്ന് പറഞ്ഞ വാചാലനായി അന്ന് രാത്രിയിൽ വേട്ടമല ഉപദേശിക്കു ഉറക്കം വന്നില്ല, തന്നെ  പൊതുജനത്തിന്റെ  മുമ്പിൽ വച്ച് ആക്ഷേപിച്ചത് തന്റെ തൊലിയുടെ നിറത്തെ ചൊല്ലിയാണ് 

അശ്വസ്ഥനായി ഭക്തൻ കിടന്നുറങ്ങിയപ്പോൾ ദൈവം തൻറെ അരികിൽ വന്ന് ഇങ്ങനെ പറയുകയുണ്ടായി 

നീതി സൂര്യന്‍ വരുമ്പോള്‍
തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍ നിറം മാറിടുമേ
രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവേ ഇരുത്തുന്ന
 രാജാവ്‌ വേഗം വരും
അന്നു നിന്റെ ദുഃഖവും നിരാശയും ഒക്കെ ഞാൻ മാറ്റുമെന്ന് ദൈവം ഉപദേശിയോട് സംസാരിച്ചു

നിങ്ങളെ ആരെങ്കിലും ഇതുപോലെ  ഏതെങ്കിലും ചെറിയ വിഷയം വെച്ച്  പരിഹസിക്കുകയോ , നിന്ദിക്കുകയോ , ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ  ഭക്തൻ പാടിയതുപോലെ പാടുവാൻ കഴിയണം ഇവിടെ ഈ ദുഃഖങ്ങളെല്ലാം തീരുന്ന ദിവസം നിങ്ങൾക്കായി ഒരുക്കി വെച്ചിരിക്കുന്നു ക്രിസ്തുവിൻറെ വലതുഭാഗത്ത് ഇരിക്കുവാൻ ദൈവം നിങ്ങൾക്ക് കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു



En yesu en sangitam en balam akunnuഎന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു Song No202

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്‍റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം
ഹാ, നല്ലോരവകാശം എന്‍റേത് നിശ്ചയം
                             
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു
                             
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം
                             
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവ് സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോട് താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും

En yesu en sangitam en balam akunnu
Tan jeevante kiridam enikku tharunnu
Tan mukhathin prakasam ha ethra madhuram
Ha nalloravakasam entethu nischayam

En yesu en sangitam en balam akunnu
Enikku viparitam aya kaiyyezhuthu
Tan krushin tiru raktam mayichu kalanju
Shatruta thirthu swraggam enikku thurannu

En yesu en sangitam en balam akunnu
En hridayathin khedam okke tan thirkkunnu
En vazhiyil prayasam nerukkam sankadam
Varumpol nallashvasam yesuvin marvidam

En yesu en sangitam en balam akunnu
Tan varav samipam neram pularunnu
Divya mahatvathode tan velippettitum
Ee njanum avanodu koode prakashikkum

Ente paarayaakum എൻ്റെ പാറയാകും യേശു നാഥാ Song No 506

എൻ്റെ  പാറയാകും യേശു നാഥാ എന്നെ കാക്കും ദൈവം നീയേ(2) മഹിമയും ബലവും നിറഞ്ഞവനെ എന്നും എന്നും സ്തുതി നിനക്കേ(2) ആരാധന അങ്ങേയ്ക്ക് (8) 2എൻ്റെ ബല...