Malayalam Christian song Index

Thursday, 2 January 2020

Edharayilenne Ithramel Snehippaan ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ Song No 206

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളൂ ഞാനപ്പനെ നിന്‍റെ
ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനമ്പൂതി
സന്തോഷിക്കുന്നത്യന്തം

പുത്രന്‍റെ സ്നേഹത്തെ കൂശ്ശിന്മേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു എന്നെ
മിത്രമാക്കീടുവാൻ കാണിച്ച നിൻ കൃപ
എത്ര മനോഹരമെ

ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ
പുത്രനെ തന്നല്ലോ നീ ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു
മർത്യനുമില്ല ദൃഢം

നീചനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു യേശു
നീച മരണം മരിപ്പതിന്നായ് തന്നെ
നീചന്മാർക്കേല്പിച്ചല്ലോ

കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
കൂട്ടുകാരും വെറുത്തു എന്നാൽ
കൂട്ടായിത്തീർന്നെന്‍റെ സ്വർഗ്ഗീയസ്നേഹിതൻ
സ്നേഹിതൻ കഷ്ടകാലത്തും വിടാ

മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു എന്‍റെ
മാതാപിതാവേക്കാൾ അൻപുതിങ്ങിടുന്നോ
രേശുവുണ്ട് എനിക്കു

മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
മുമ്പിൽ നടക്കേണമേ നിന്‍റെ
ഇമ്പമുള്ള രാജ്യ വന്നു ചേരും വരെ
അൻപോടു കാക്കേണമെ

Edharayilenne Ithramel Snehippaan
Enthullu Njanappane Ninte
Uddhaaranathe Njaan Orthu Dinamboothi
Sandoshikkunnathyantham

Puthrante Snehathe Koosshinmel Kaanumbol
Shathrubhayam Theerunnu Enne
Mithramaakkeeduvaan Kaanicha Nin Kripa
Ethra Manoharame

Shathruvaamenne Nin Puthranaakkiduvaan
Puthrane Thannallo Nee Devaa
Ithra Mahaasneham Edharayiloru
Marthyanumilla Drudam

Neechanaameeyezhaye Snehichee
Neechalokathil Vannu Yeshu
Neecha Maranam Marippathinnaay Thanne
Neechanmaarkkelpicchallo

Koottam Veruthu Kulavum Verutthenne
Koottukaarum Veruthu Ennaal
Koottaayittheernnente Svargeeyasnehithan
Snehithan Kashtakaalathum Vidaa

Maathaapithaakkanmaarenne Vedinjaalum
Santhaapamillenikku Ante
Maathaapithaavekkal Anputhingidunno
Reshuvundu Enikku

Munbilum Pinbilum Kaavalaay Ninnu Nee
Munbil Nadakkename Ninte
Imbamulla Rajya Vannu Cherum Vare
Anpodu Kaakkename

This video is  from Match Point Faith
Lyrics & Music : K. V. Cheru
Singer : Dr. Akhila Alexander



No comments:

Post a Comment

Ante Chankaane എന്റെ ചങ്കാണെ Song No 515

  എന്റെ ചങ്കാണെ  എന്റെ ഉയിരാണെ എന്റെ അഴകാണെ  അമൃതാണേ  യേശു (2) രാവിലും പകളിലും നീ മാത്രമേ  ഉയിരിലും ഉണർവിലും നീ മാത്രമേ (2)  (എന്റെ ചങ്കാണെ ...