Malayalam Christian song Index

Tuesday, 1 October 2019

En‍ sankatangal‍ sakalavum t(എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി)Song No 18

       എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സംഹാരദൂതനെന്നെ കടന്നു പോയി

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍

 ഫറവോനു ഞാനിനി അടിമയല്ല
 പരമ സീയോനില്‍ ഞാനന്യനല്ല

    മാറായെ മധുരമാക്കിതീര്‍ക്കുമവന്‍
    പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍

 മരുവിലെന്‍ ദൈവമെനിക്കധിപതിയെ
തരുമവന്‍ പുതുമന്നാ അതുമതിയെ

    മനോഹരമായ കനാന്‍ദേശമെ
    അതെ എനിക്കഴിയാത്തൊരവകാശമേ

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമെ

   എന്‍റെ ബലവും എന്‍റെ സങ്കേതവും
   എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ.


  En‍ sankatangal‍ sakalavum theer‍nnu poyi
  samhaaradoothanenne katannu poyi

  kunjaatin‍re vilayeriya ninatthil‍
  maranju njaan‍ rakshikkappettaa kshanatthil‍

  pharavonu njaanini atimayalla
  parama seeyonil‍ njaananyanalla

  maaraaye madhuramaakkitheer‍kkumavan‍
  paaraye pilar‍nnu daaham pokkumavan‍

  maruvilen‍ dyvamenikkadhipathiye
  tharumavan‍ puthumannaa athumathiye

  manoharamaaya kanaan‍deshame
  athe enikkazhiyaatthoravakaashame

  aanandame paramaanandame
  kanaan‍ jeevithamenikkaanandame

  en‍te balavum en‍re sankethavum
  en‍ rakshayum yeshuvathre halleluyyaa.

Uttavar‍ maariyaalumutayavar‍ (ഉറ്റവര്‍ മാറിയാലും,ഉടയവര്‍ നീങ്ങിയാലും)Song No 17

ഉറ്റവര്‍ മാറിയാലും
ഉടയവര്‍ നീങ്ങിയാലും (2)
യേശുവിന്‍ സ്നേഹമോ
മാറില്ലൊരുനാളിലും (2)
മാറും മാറും മനുജരെല്ലാം മണ്‍മറഞ്ഞിടും
മധുരവാക്ക് പറഞ്ഞവരോ മറന്നു പോയീടും (2)

എനിക്കിനി ഭാരമില്ല എനിക്കിനി ശോകമില്ല (2)
യേശുവിന്‍ നാമമെന്‍ ജീവന്‍റെ ജീവനായ് (2)
എന്നും നീയെന്‍ കാലുകള്‍ക്ക് ദീപമാകണേ
എന്നും നീയെന്‍ വഴികളില്‍ വെളിച്ചമേകണേ (2)

എന്നെ നീ സ്നേഹിച്ചപോല്‍ ഒന്നുമില്ലേകിടുവാന്‍ (2)
എന്നെ അല്ലാതെ ഒന്നും നല്‍കുവാന്‍ ഇല്ല വേറെ (2)
ഏകും ഏകും ജീവിതത്തില്‍ നാളുകളെല്ലാം
എനിക്കുവേണ്ടി മരിച്ചുയര്‍ത്ത രക്ഷകനായി (2)

എനിക്കാശ്വാസമായി എനിക്കാശ്രയവുമായി (2)
ആരുമില്ലേശുവേപോല്‍ മാറിപോകാത്തവനായി (2)
മാറും മാറും ലോകത്തിന്‍റെ ആശ്രയമെല്ലാം
മനസ്സിനുള്ളില്‍ കൊടുത്തുവെച്ച മോഹങ്ങളെല്ലാം (2)





Uttavar‍ maariyaalum
utayavar‍ neengiyaalum (2)
yeshuvin‍ snehamo
maarillorunaalilum (2)
maarum maarum manujarellaam man‍maranjitum
madhuravaakku paranjavaro  marannu poyeetum (2)

enikkini bhaaramilla enikkini shokamilla (2)
yeshuvin‍ naamamen‍ jeevan‍re jeevanaayu (2)
ennum neeyen‍ kaalukal‍kku deepamaakane
ennum neeyen‍ vazhikalil‍ velicchamekane (2)

enne nee snehicchapol‍ onnumillekituvaan‍ (2)
enne allaathe onnum nal‍kuvaan‍ illa vere (2)
ekum ekum jeevithatthil‍ naalukalellaam
enikkuvendi maricchuyar‍ttha rakshakanaayi (2)

enikkaashvaasamaayi enikkaashrayavumaayi (2)
aarumilleshuvepol‍ maaripokaatthavanaayi (2)
maarum maarum lokatthin‍re aashrayamellaam
manasinullil‍ kotutthuveccha mohangalellaam (2)


Unaruka thithirusabhaye( ഉണരുക തിതിരുസഭയേ) Song No 16

         ഉണരുക തിതിരുസഭയേ
         ഉണരുവിന്‍ ദൈവജനമേ
         മഹോന്നതനേശു മദ്ധ്യവാനിൽ  വരുമേ
        മണവാട്ടിയാം തിരുസഭയേ
ഒരുങ്ങീടുവിന്‍ എതിരേല്‍ക്കുവിന്‍
ഉണര്‍ന്നിരിപ്പിന്‍

1. അശുദ്ധതയഖിലവും വെടിഞ്ഞീടുവിന്‍
വിശുദ്ധി സമ്പൂര്‍ണ്ണരായ് വളര്‍ന്നീടുവിന്‍
വിശുദ്ധരെ ചേര്‍പ്പാൻ ഭൂവിൽ വീണ്ടും വരുമേ
ഒരുങ്ങീടുവിന്‍ എതിരേല്‍ക്കുവിന്‍
ഉണര്‍ന്നിരിപ്പിന്‍ നാഥന്‍ വരുമേ (2) (ഉണരുക..)

2. അന്ത്യകാല സംഭവങ്ങള്‍ നിറവേറുന്നേ
അന്ത്യവിധിനാള്‍ വരുന്നൂ മറന്നീടല്ലേ
കാന്തന്‍ സ്വര്‍ഗ്ഗീയ മണിയറയില്‍
കാന്തയുമായ് വാഴും കാലം ആസന്നമായ്
ഒരിങ്ങീടുവിന്‍ എതിരേല്‍ക്കുവിന്‍
ഒരുങ്ങീടുവിന്‍ എതിരേല്‍ക്കുവിന്‍
ഉണര്‍ന്നിരിപ്പിന്‍ നാഥന്‍ വരുമേ (2) (ഉണരുക..)

3. കൃപയുടെ വാതില്‍ വേഗം അടഞ്ഞീടുമേ
കൃപയുടെ നാഥന്‍ വിളി ശ്രവിച്ചീടുവിന്‍
പാപജീവിത യാത്ര വെടിയാം
വിശ്വാസത്തിന്‍ പാത തന്നില്‍ തുടരാം
ഒരുങ്ങീടുവിന്‍ എതിരേല്‍ക്കുവിന്‍
ഉണര്‍ന്നിരിപ്പിന്‍ നാഥന്‍ വരുമേ (2) (ഉണരുക..)



  Unaruka thithirusabhaye
  unaruvin‍ daivajaname
  mahonnathaneshu maddhyavaanil  varume
  manavaattiyaam thirusabhaye
  orungeetuvin‍ ethirel‍kkuvin‍
  unar‍nnirippin‍

1. Ashuddhathayakhilavum vetinjeetuvin‍
vishuddhi sampoor‍nnaraayu valar‍nneetuvin‍
vishuddhare cher‍ppaan bhoovil veendum varume
orungeetuvin‍ ethirel‍kkuvin‍
unar‍nnirippin‍ naathan‍ varume (2) (unaruka..)

2. Anthyakaala sambhavangal‍ niraverunne
anthyavidhinaal‍ varunnoo maranneetalle
kaanthan‍ svar‍ggeeya maniyarayil‍
kaanthayumaayu vaazhum kaalam aasannamaayu
oringeetuvin‍ ethirel‍kkuvin‍
orungeetuvin‍ ethirel‍kkuvin‍
unar‍nnirippin‍ naathan‍ varume (2) (unaruka..)

3. Krupayute vaathil‍ vegam atanjeetume
krupayute naathan‍ vili shraviccheetuvin‍
paapajeevitha yaathra vetiyaam
vishvaasatthin‍ paatha thannil‍ thutaraam
orungeetuvin‍ ethirel‍kkuvin‍
unar‍nnirippin‍ naathan‍ varume (2) (unaruka..)


Uyar‍tthitum njaan ente kan‍kal‍ (ഉയര്‍ത്തിടും ഞാൻ എന്റെ കണ്‍കള്‍)Song No 15

ഉയര്‍ത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വന്‍ ഗിരിയില്‍
എന്‍ സഹായം വാനം ഭൂമി
അഖിലം വാഴും യഹോവയില്‍

1. ഇസ്രായേലിന്‍ കാവല്‍ക്കാരന്‍
       നിദ്രാഭാരം തൂങ്ങുന്നില്ല
       യഹോവയെന്‍ പാലകന്‍ താന്‍
       ഇല്ലെനിക്കു ഖേദമൊട്ടും-  (ഉയ)

2. ശത്രുഭയം നീക്കിയെന്നെ
മാത്രതോറും കാത്തിടുന്നു
നീതിയിന്‍ സല്‍പ്പാതകളില്‍
നിത്യവും നടത്തിടുന്നു-   (ഉയ)

3. ശോഭയേറും സ്വര്‍പ്പൂരിയില്‍
തീരമതില്‍ ചേര്‍ന്നിടുന്നു
ശോഭിതപുരത്തിന്‍ വാതില്‍
എന്‍ മുമ്പില്‍ ഞാന്‍ കണ്ടിടുന്നു-(ഉയ)

4. വാനസേന ഗാനം പാടി
വാണിടുന്നു സ്വര്‍ഗ്ഗസിയോന്‍
ധ്യാനിച്ചീടും നേരമെന്‍റെ
മാനസം മോദിച്ചിടുന്നു-       (ഉയ)

5. ഹല്ലേലുയ്യാ ഹല്ലേലുയ്യാ
     ചേര്‍ന്നീടും ഞാന്‍  സ്വര്‍ഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സര്‍വ്വ
കാലവും ഞാന്‍ വാണീടുവാന്‍- (ഉയ



Uyar‍tthitum njaan ente kan‍kal‍
thunayarulum van‍ giriyil‍
en‍ sahaayam vaanam bhoomi
akhilam vaazhum yahovayil‍

1. Israayelin‍ kaaval‍kkaaran‍  
    nidraabhaaram thoongunnilla
    yahovayen‍ paalakan‍ thaan‍  
    illenikku khedamottum- (uya)

2. Shathrubhayam neekkiyenne
    maathrathorum kaatthitunnu
    neethiyin‍ sal‍ppaathakalil‍
     nithyavum natatthitunnu-   (uya)

3. Shobhayerum svar‍ppooriyil‍
    theeramathil‍ cher‍nnitunnu
    shobhithapuratthin‍ vaathil‍
    en‍ mumpil‍ njaan‍ kanditunnu-(uya)

4. Vaanasena gaanam paati
    vaanitunnu svar‍ggasiyon‍
    dhyaaniccheetum neramen‍re
    maanasam modicchitunnu-      ((uya)

5. Halleluyyaa halleluyyaa  
    cher‍nneetum njaan‍  svar‍ggadeshe
    halleluyyaa paati sar‍vva
    kaalavum njaan‍ vaaneetuvaan‍- (uya)

Ithrattholam snehiccheetaan‍ (ഇത്രത്തോളം സ്നേഹിച്ചീടാന്‍ )Song No 14

    ഇത്രത്തോളം സ്നേഹിച്ചീടാന്‍
 ഞാന്‍ ഏതുമില്ല (2)
എന്നെ അറിയുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
പ്രാണതുല്യം സ്നേഹം നല്‍കി
എന്നും കൂടെയുണ്ട് -ഇത്രത്തോളം..

കണ്ണുനീര്‍ മായ്ക്കുന്ന ദൈവം
മാര്‍വ്വോടണയ്ക്കുന്ന  സ്നേഹം  (2)
സന്താപമെല്ലാം സന്തോഷമാക്കി
ജീവന്‍ നല്കും സ്നേഹം (2)   -ഇത്രത്തോളം

   കൂരിരുളാകെയകറ്റി
  ആനന്ദപാതയൊരുക്കി    (2)
ഓരോരോ നാളും ആശ്വാസമോടെ
നാഥന്‍ കാത്തീടുന്നു    (2)-    ഇത്രത്തോളം




 Ithrattholam snehiccheetaan‍
 njaan‍ ethumilla (2)
enne ariyunna dyvam
enne natatthunna dyvam
praanathulyam sneham nal‍ki
ennum kooteyundu -ithrattholam..

kannuneer‍ maaykkunna dyvam
maar‍vvotanaykkunna  sneham  (2)
santhaapamellaam santhoshamaakki
jeevan‍ nalkum sneham (2)   -ithrattholam

 koorirulaakeyakatti
aanandapaathayorukki    (2)
ororo naalum aashvaasamote
naathan‍ kaattheetunnu    (2)-    ithrattholam

Ini nashtangal‍ ellaam laabhamaakum (ഇനി നഷ്ടങ്ങള്‍ എല്ലാം ലാഭമാക Song No 13

ഇനി നഷ്ടങ്ങള്‍ എല്ലാം ലാഭമാകും
ഇനി ദുഃഖങ്ങള്‍ സന്തോഷമാകും (2)
എന്നെ കാത്തിടുന്നവനേ
എന്നെ പോറ്റിടുന്നവനേ (2)

1 ഹൃദയം നുറുങ്ങീടുമ്പോള്‍
മനസ്സു തകര്‍ന്നിടുമ്പോള്‍ (2)
എന്‍റെ ചാരവെ ആശ്വാസമായ്
എന്‍റെ യേശു മാത്രമല്ലോ (2) (ഇനി...)

2. പെറ്റമ്മ മറന്നീടിലും
ഉറ്റവര്‍ കൈവെടിഞ്ഞാലും (2)
എന്നെ പൂര്‍ണ്ണമായ് അറിയുന്നവന്‍
എന്‍റെ യേശു മാത്രമല്ലോ (2) (ഇനി ...)

3. കണ്ണുനീരോടെ വിതച്ചാല്‍
ആര്‍പ്പോടെ കൊയ്തെടുക്കാം (2)
എന്നെ പൂര്‍ണ്ണമായ് അറിയുന്നവന്‍
എന്‍റെ യേശു മാത്രമല്ലോ (2) (ഇനി...)

4. തന്‍പ്രീയ സുതരെ ചേര്‍പ്പാന്‍
വാനമേഘേ വേഗം (2)
വീണ്ടും വന്നിടാം എന്നു ചൊന്നവന്‍
എന്‍റെ യേശു മാത്രമല്ലോ (2) (ഇനി....)



Ini nashtangal‍ ellaam laabhamaakum
ini duakhangal‍ santhoshamaakum (2)
enne kaatthitunnavane
enne pottitunnavane (2)

1  hrudayam nurungeetumpol‍
manasu thakar‍nnitumpol‍ (2)
en‍ta chaarave aashvaasamaayu
en‍ta yeshu maathramallo (2)  (ini...)

2.  pettamma maranneetilum
uttavar‍ kyvetinjaalum (2)
enne poor‍nnamaayu ariyunnavan‍
en‍re yeshu maathramallo (2)  (ini ...)

3.  kannuneerote vithacchaal‍
aar‍ppote koythetukkaam (2)
enne poor‍nnamaayu ariyunnavan‍
en‍re yeshu maathramallo (2)  (ini...)

4.  than‍preeya suthare cher‍ppaan‍
vaanameghe vegam (2)
veendum vannitaam ennu chonnavan‍
en‍re yeshu maathramallo (2)  (ini....)


Ee loka jeevithatthil‍ (ഈ ലോക ജീവിതത്തില്‍വന്‍ ശോധന നേരിടുമ്പോള്‍Song No 12

ഈ ലോക ജീവിതത്തില്‍
വന്‍ ശോധന നേരിടുമ്പോള്‍
കരയുകയില്ലിനി തളരുകയില്ല
ജയാളിയാണല്ലോ
ഞാന്‍ ജയാളിയാണല്ലോ

1. രോഗത്തിനെന്മൽ  കാര്യമില്ല
ശാപത്തിനെന്മൽ  ജയവുമില്ല (2)
ക്രൂശിലെന്നേശുയിതെല്ലാം
വഹിച്ചതാല്‍
ജയാളിയാണല്ലോ
ഞാന്‍ ജയാളിയാണല്ലോ

2. എന്‍ മേലോ ഇനി എന്‍
ഭവനത്തിലോ
സാത്താന്യ തന്ത്രങ്ങള്‍ വിജയിക്കില്ല
ക്രൂശിലെന്നേശു ജയാളിയായതാല്‍



Ee loka jeevithatthil‍
van‍ shodhana neritumpol‍
karayukayillini thalarukayilla
jayaaliyaanallo
njaan‍ jayaaliyaanallo


1. Rogatthinenmal  kaaryamilla
shaapatthinenmal  jayavumilla (2)
krooshilenneshuyithellaam
vahicchathaal‍
jayaaliyaanallo
njaan‍ jayaaliyaanallo

2. En‍ melo ini en‍i
bhavanatthilo
saatthaanya thanthrangal‍ vijayikkilla
krooshilenneshu jayaaliyaayathaal‍










Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...