Malayalam Christian song Index

Sunday, 28 August 2022

Swarga bhaagyamസ്വർഗ്ഗഭാഗ്യം എത്രയോഗ്യം Song No 424

 സ്വർഗ്ഗഭാഗ്യം എത്രയോഗ്യം

 ആർക്കുവർണ്ണിക്കാം-അതിൻ

 ഭാഗ്യമോർക്കുന്തോറു

മെനിക്കാശയേറുന്നേ!


1 പാപലോകത്തിൽ കിടന്നു

 പാടുപെടുന്ന എനി-

ക്കെപ്പോഴെന്റെ മോക്ഷ

വീട്ടിൽ ചെന്നുചേർന്നീടാം


2 മുമ്പേ മുമ്പേ പോയിടു ന്നോർ

 ഭാഗ്യമുള്ളവർ മന്നി-

ലുള്ള കഷ്ടതകൾ 

നീങ്ങി സ്വസ്ഥരായവർ


3 ലോകസംബന്ധഭവനം

 വിട്ടുപോയെന്നാൽ മോക്ഷേ

കൈകളാൽ തീർക്കാത്ത-

വീട്ടിൽ പാർത്തിടാമല്ലോ


4 രണ്ടിനാൽ ഞരങ്ങിഞാനും 

വാഞ്ഛിച്ചീടുന്നു ആത്മ-

വീണ്ടെടുപ്പാം പുത്ര-

സന്തോഷത്തിലെത്തുവാൻ


5 ഇങ്ങുപെടും പാടുകൾക്കാശ്വാസം 

പ്രാപിപ്പാൻ എന്റെ

മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?


6 പ്രാവിനെപോൽ രണ്ടു

 ചിറകുണ്ടെന്നാകിൽ ഞാൻ-

ശീഘ്രം എത്തും പറന്നെന്റെ

 മണവാളൻ സന്നിധൗ


  

Swarga bhaagyam 

Ethrayogyam aarkku

Swargga’bhagyam ethrayogyam 

Aarkku-varnnikkaam

Athin-bhaagyam’orkkum

Thorum’enikkaashayerunne!


1 Paapalokathil kidannu

 Padupedunna eni-

Keppozhente mokshaveettil 

chennu-chernnedaam


2 Mumpe mumpe poyidunnor

Bhagyamullavar manni-

Lulla kasdathakal nengki svastha’raayavar


3Loka’sambandha’bhavanam 

Vittupoyennal- moksha

Kaikalal therkkatha-veettil paarthidamello


4 Randinaal njarangi-njaanum

 Vanjichedunnue aathma-

Vendeduppaam puthra’

Santhoshathilethuvaan


5 Ingupedum paadukal’

Kaashvasam prapippaan ente

Magala’moksha purathil

Eppozhethum njaan?


6 Pravinepol randu chirakundennakil njaan

Sheghram ethum parannte

Manavalan sannidhau


                     

Vocals - Rachel Philip


No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...