Malayalam Christian song Index

Wednesday, 12 August 2020

Asrayam Yesuvil ennathinalആശ്രയം യേശുവിലെന്നതിനാൽ Song No 326

ആശ്രയം യേശുവിലെന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ

1 കൂരിരുൾ  മൂടും വേളകളിൽ
കർത്താവിൻപാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ

2 തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻനാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം

3 കാൽവറി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ

4 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളു- മന്നിലുള്ളു


Asrayam Yesuvil ennathinal
Asrayam Yesuvil ennathinal
Bhagyavan njaan Bhagyavaan njaan
Aaswaasam ennil than thannathinaal
Bhagyavaan njaan Bhagyavaan njaan

1 Koorirul moodum velakalil
   Karthaavin paadham chernidum njaan
   Karirumpaniyel padulla paniyaal
   Karuna niranjavan kaakumennae- kaakumennae


2 Thannuyir thanna jeevanathan
   Ennabhayam en naal muzhuvan
   Onninum thannidam-enniye verengum
   Odenda thanguvan than mathiyaam, than mathiyaam

3 Kaalvari nathan enn rekshakan
   Kallarakkullothungiyilla
   Mruthuve vennavan athyunnathan vinnil
   Karthathi-karthavai vazhunnavan, vazhunnavan

4 Ethra soubhagyam ikshithiyil
   Illamattengum nizchayamaai
   Theeraatha santhosham kristhuvil-undennaal
   Thoraatha kanneere mannilullu-mannilullu


Malayalam song
https://www.youtube.com/watch?v=tnkjUfJxmUE

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...