Malayalam Christian song Index

Friday, 17 April 2020

Geetham geetham jaya geetham ഗീതം ഗീതം ജയ ജയ ഗീതം Song No 296

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിന്‍ സോദരരെ - നമ്മള്‍
യേശുനാഥന്‍ ജീവിക്കുന്നതിനാല്‍
ജയഗീതം പാടിടുവിന്‍ (ഗീതം..)
                    2
പാപം ശാപം സകലവും തീര്‍പ്പാന്‍
അവതരിച്ചിഹെ നരനായ്‌ - ദൈവ
കോപത്തീയില്‍ വെന്തെരിഞ്ഞവനാം
രക്ഷകന്‍ ജീവിക്കുന്നു (ഗീതം..)
                    3
ഉലകമാഹാന്മാരഖിലരുമൊരുപോല്‍
ഉറങ്ങുന്നു കല്ലറയില്‍ - നമ്മള്‍
ഉന്നതന്‍ യേശു മഹേശ്വരന്‍ മാത്രം
ഉയരത്തില്‍ വാണിടുന്നു (ഗീതം..)
                    4
കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പീന്‍
ഉല്‍സുകരായിരിപ്പിന്‍ - നമ്മള്‍
ആത്മനാഥന്‍ ജീവിക്കവെ ഇനി
അലസത ശരിയാമോ? (ഗീതം..)
                    5
വാതിലുകളെ! നിങ്ങള്‍ തലകളെ ഉയര്‍ത്തീന്‍
വരുന്നിതാ ജയരാജന്‍ - നിങ്ങള്‍
ഉയര്‍ന്നിരിപ്പീന്‍ കതകുകളെ ശ്രീ-
യേശുവെ സ്വീകരിപ്പാന്‍ (ഗീതം..)


Geetham geetham jaya jaya geetham
Paatuvin‍ sodarare - nammal‍
Yeshunaathan‍ jeevikkunnathinaal‍
Jayageetham paatituvin‍ (geetham..)
                    2
Paapam shaapam sakalavum theer‍ppaan‍
Avatharicchihe naranaay‌ - dyva
Kopattheeyil‍ ventherinjavanaam
Rakshakan‍ jeevikkunnu (geetham..)
                    3
Ulakamaahaanmaarakhilarumorupol‍
Urangunnu kallarayil‍ - nammal‍
Unnathan‍ yeshu maheshvaran‍ maathram
Uyaratthil‍ vaanitunnu (geetham..)
                    4
Kalushathayakatti kannuneer‍ thutappeen‍
Ul‍sukaraayirippin‍ - nammal‍
Aathmanaathan‍ jeevikkave ini
Alasatha shariyaamo? (geetham..)
                    5
Vaathilukale! ningal‍ thalakale uyar‍ttheen‍
Varunnithaa jayaraajan‍ - ningal‍
Uyar‍nnirippeen‍ kathakukale shree-

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...