Malayalam Christian song Index

Tuesday, 1 October 2019

Aaraalum asaaddhyam ennu paranju (ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്)Song No 11

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ്
പ്രീയരെല്ലാവരും മാറിപ്പോയീടും

ഭയപ്പെടേണ്ട ദൈവ പൈതലേ
അബ്രഹാമിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവ പൈതലേ
ഇസഹാക്കിന്‍ ദൈവം നിന്‍റെകൂടെയുണ്ട്
  വാക്കുപറഞ്ഞവന്‍ വിശ്വസ്തനായവന്‍
  മാറാതെപ്പോഴും നിന്‍ ചാരെയുണ്ട്  (2)
അബ്രഹാം ഇസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവന്‍ കൂടെയുണ്ട് (2)      ഭയപ്പെടേണ്ട

മാറായില്‍ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലോ      (2)
മരുഭൂമിയില്‍ മന്ന ദാനമായ് നല്കി
മക്കളെപ്പോറ്റിയ ദൈവമല്ലോ (2)      ഭയപ്പെടേണ്ട

  മോറിയാമലയിലെ യാഗഭൂമിയതില്‍
  കുഞ്ഞാടിനെ തന്ന ദൈവമവന്‍ (2)
ഇസഹാക്കിന്‍ ദൈവം കരുതീടും ദൈവം
ഇന്നെലെയും ഇന്നും മാറാത്തവന്‍(2)  ആരാലും



Aaraalum asaaddhyam ennu paranju
snehithar evarum maarippoyeetum
prathyaashayillaattha vaakku paranju
preeyarellaavarum maarippoyeetum

bhayappetenda diyva pythale
abrahaamin‍ diyvam nin‍re kooteyundu
bhramicchitendaa diyva pythale
isahaakkin‍ diyvam nint ekooteyundu
  vaakkuparanjavan‍ vishvasthanaayavan‍
  maaraatheppozhum nin‍ chaareyundu  (2)
abrahaam isahaakku yaakkobennivare
anugrahicchavan‍ kooteyundu (2)       bhayappetenda

maaraayil‍ kyppine maadhuryamaakkiya
maattamillaatthoru diyvamallo      (2)
marubhoomiyil‍ manna daanamaayu nalki
makkaleppottiya diyvamallo (2)       bhayappetenda

  moriyaamalayile yaagabhoomiyathil‍
  kunjaatine thanna dyvamavan‍ (2) 
isahaakkin‍ dyvam karutheetum dyvam  
inneleyum innum maaraatthavan‍(2)  aaraalum

Sunday, 29 September 2019

Ithrattholam yahova sahaayicchu (ഇത്രത്തോളം യഹോവ സഹായിച്ചു)Song No 10

  ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി
ഒന്നുമില്ലായ്കയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു

2 ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
 യാക്കോബിനെപ്പോലെ ഞാന്‍ വലഞ്ഞപ്പോള്‍
 മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
 ഇത്രത്തോളം യഹോവ സഹായിച്ചു

3 ഏകനായ് അന്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍
സ്വന്തവീട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ച നാഥനെ-
ഇത്രത്തോളം യഹോവ സഹായിച്ചു

4 കണ്ണുനീരും ദുഃഖവും നിരാശയും
പൂര്‍ണ്ണമായ് മാറിടും ദിനം വരും
  അന്നുപാടും ദൂതര്‍ മദ്ധ്യേ
ആര്‍ത്തു പാടും ശുദ്ധരും
  ഇത്രത്തോളം യഹോവ സഹായിച്ചു



 Ithrattholam yahova sahaayicchu
ithrattholam dyvam enne natatthi
onnumillaaykayil‍ ninnenne uyar‍tthi
ithrattholam yahova sahaayicchu

2 haagaarineppole njaan‍ karanjappol‍
 yaakkobineppole njaan‍ valanjappol‍
 marubhoomiyilenikku jeevajalam thannenne
 ithrattholam yahova sahaayicchu

3 ekanaayu anyanaayu paradeshiyaayu
naatum veetum vittu njaanalanjappol‍
svanthaveettil‍ cher‍tthukollaamennuraccha naathane-
ithrattholam yahova sahaayicchu

4 kannuneerum duakhavum niraashayum
   poor‍nnamaayu maaritum dinam varum
  annupaatum doothar‍ maddhye
  aar‍tthu paatum shuddharum
  ithrattholam yahova sahaayicchu





Ithrattholamenne konduvanneetu(ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാന്‍)Song No 9




ഇത്രത്തോളമെന്നെ
കൊണ്ടുവന്നീടുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളൂ
ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ
എന്തുള്ളൂ യോഗ്യത നിന്‍ മുമ്പില്‍

ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളൂ
ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യതാ നിന്‍ മുമ്പില്‍

ഇത്രത്തോളമെന്‍റെ ഭാവിയെ കരുതുവാന്‍
ഞാനും എന്‍കുടുംബവും എന്തുള്ളൂ
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാന്‍
എന്തുള്ളു യോഗ്യതാ നിന്‍ മുന്നില്‍

 ഇത്രത്തോളമെന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനും എന്‍കുടുംബവും എന്തുള്ളൂ
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്നില്‍





Ithrattholamenne
konduvanneetuvaan‍
njaanumen‍ kutumbavum enthulloo
ithra nanmakal njangalanubhavippaan
enthulloo yogyatha nin‍ mumpil‍

ithrattholamenne aazhamaayu snehippaan‍
njaanum en‍ kutumbavum enthulloo
ithra shreshtamaayathellaam thanneetuvaan‍
enthullu yogyathaa nin‍ mumpil‍

ithrattholamen‍re bhaaviye karuthuvaan‍
njaanum en‍kutumbavum enthulloo
ithrattholamenne athbhuthamaakkuvaan‍
enthullu yogyathaa nin‍ munnil‍


 ithrattholamenne dhanyanaayu theer‍kkuvaan‍
njaanum en‍kutumbavum enthulloo
ithrattholamenne   kaatthu sookshikkuvaan‍
enthullu yogyatha nin‍ munnil‍


Ithranal‍ rakshakaa yeshuve (ഇത്രനല്‍ രക്ഷകാ യേശുവേ )Song No 8

ഇത്രനല്‍ രക്ഷകാ യേശുവേ
ഇത്രമാം സ്നേഹം നീ തന്നതാല്‍
എന്തു ഞാന്‍ നല്കിടും തുല്യമായ്
ഏഴയെ നിന്‍മുമ്പില്‍ യാഗമായ്

ഈ ലോകത്തില്‍ നിന്ദകള്‍ ഏറിവന്നാലും
മാറല്ലേ മാറയിന്‍ നാഥനെ (2)
എന്നു നീ വന്നിടും മേഘത്തില്‍
അന്നു ഞാന്‍ ധന്യനായ്  തീര്‍ന്നിടും - ഇത്ര. .

രോഗങ്ങള്‍ ദുഃഖങ്ങള്‍ പീഢകളെല്ലാം
ഈ ജീവിതേ വന്നിടും വേളയില്‍ (2)
ദൂതന്‍മാര്‍ കാവലായ് വന്നപ്പോള്‍
കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹമേ - ഇത്ര.  




Ithranal‍ rakshakaa yeshuve
ithramaam sneham nee thannathaal‍
enthu njaan‍ nalkitum thulyamaayu
ezhaye nin‍mumpil‍ yaagamaayu

ee lokatthil‍ nindakal‍ erivannaalum
maaralle maarayin‍ naathane (2)
ennu nee vannitum meghatthil‍
annu njaan‍ dhanyanaayu  theer‍nnitum -  ithra. .

rogangal‍ duakhangal‍ peeddakalellaam
ee jeevithe vannitum velayil‍ (2)
doothan‍maar‍ kaavalaayu vannappol‍
kandu njaan‍ krooshile snehame -  ithra

Ithrattholam jayam thannaഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രംSong No 7

  ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു  സ്തോത്രം
ഇനിയും കൃപ തോന്നി കരുതീടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍

1. നിന്നതല്ല ഞാന്‍ ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലോ (2)
നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥനു സ്തുതി പാടിടാം

2. സാദ്ധ്യതകളോ അസ്തമിച്ചു പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങു മാറിടുമ്പോള്‍ (2)
സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍
സകലത്തിലും ജയം നല്കുമല്ലോ...
.
3. ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന ഭീതിയും മുഴക്കീടുമ്പോള്‍
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശുനാഥന്‍
കൃപ നല്‍കും ജയഘോഷമുയര്‍ത്തീടു


 Ithratholam jayam thanna daivathinu sthothram
 Ithuvare karuthiya rakshakanu sthothram
 Eniyum kripa thonni karutheedane
Eniyum nadathane thiruhitham pol

1. Ninnathalla njaan daivam namme nirthiyathaam
Nediyathalla daivamellam thannathallo (2)
Nadathiya vidhangal orthidumbol
 Nandiyode naathanu sthuthi padidaam

2. Saadhyathakalo asthamichu poyidumbol
 sodarangalo akannangu maaridumbol (2)
 snehathaal veendum yeshunathan
 sakalathilum jayam nalkumallo...
.
3. Uyarthillennu shathruganam vaadikkumbol
 Thakarkkumenna bheethiyum muzhakkeedum
Pravarthiyil valiyavan yeshunathan
 Kripa nalkum jayakhoshamuyartheetu

Aaraadhikkumpol‍ vituthal‍( ആരാധിക്കുമ്പോള്‍ വിടുതല്‍)Song No 6

      ആരാധിക്കുമ്പോള്‍ വിടുതല്‍
      ആരാധിക്കുമ്പോള്‍ സൗഖ്യം
      ദേഹം ദേഹി ആത്മാവില്‍
      സമാധാന സന്തോഷം
      ദാനമായി നാഥന്‍ നല്‍കിടും

     പ്രാര്‍ത്ഥിക്കാം ആത്മാവില്‍
     ആരാധിക്കാം കര്‍ത്തനെ
     നല്ലവന്‍ അവന്‍ വല്ലഭന്‍
     വിടുതല്‍ എന്നും പ്രാപിക്കാം 


.     യാചിപ്പിന്‍ എന്നാല്‍ ലഭിക്കും
      അന്വേഷിപ്പിന്‍ കണ്ടെത്തും
      മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ
      പ്രാപിക്കാം എത്രയോ നന്മകള്‍

.     മടുത്തുപോകാതെ പ്രാര്‍ത്ഥിക്കാം
      വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം
      നീതിമാന്‍റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന
      ഫലിക്കും രോഗിക്കു സൗഖ്യമായ്


     Aaaraadhikkumpol‍ vituthal
     aaraadhikkumpol‍ saukhyam
     deham dehi aathmaavi
     samaadhaana santhosham
     daanamaayi naathan‍ nal‍kitum

praar‍ththikkaam aathmaavil‍ 
aaraadhikkaam kar‍tthane
nallavan‍ avan‍ vallabhan‍ 
vituthal‍ ennum praapikkaam

1.    yaachippin‍ ennaal‍ labhikkum
     anveshippin‍ kandetthum
     muttuvin‍ thurakkum svar‍ggatthin‍ kalavara
     praapikkaam ethrayo nanmaka

2.    matutthupokaathe praar‍ththikkaam
   .    vishvaasatthote praar‍ththikkaam
        neethimaan‍re praar‍ththana shraddhayulla praar‍ththana
      phalikkum rogikku saukhyamaayu




     

      

Aaraadhippaan‍ namukku kaaranamundu(ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്) Song No 5

ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടിപ്പാടാനേറെ കാരണമുണ്ട്
ഹല്ലേലൂയ്യാ........ ഹല്ലേല്ലൂയ്യാ........
നമ്മുടേശു ജീവിക്കുന്നു (2)

1. കാലുകളേറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയിരില്ല എന്നു നിനച്ചു
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല (2) ഹല്ലേലൂയ്യാ

2. ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളില്‍ പോലും നിനച്ചതല്ല (2)
ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു (2) ഹല്ലേലൂയ്യാ

3. ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞ് രസിച്ചപ്പോഴും (2)
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാനാരാധിക്കുന്നു (2) ഹല്ലേലൂയ്യാ



Aaraadhippaan‍ namukku kaaranamundu
kykottippaataanere kaaranamundu
hallelooyyaa........ hallellooyyaa........
nammuteshu jeevikkunnu (2)

1.  kaalukalerekkure vazhuthippoyi
orikkalum uyirilla ennu ninacchu
en‍re ninavukal‍ dyvam maattiyezhuthi
pinne kaal‍ vazhuthuvaan‍ ita vannilla (2) hallelooyyaa

2.  unnatha viliyaal‍ vilicchu enne
labhicchatho ullil‍ polum ninacchathalla (2)
daya thonni en‍re mel‍ chorinjathalle
aayusellaam ninakkaayu nal‍kitunnu (2) hallelooyyaa

3.  uttorum utayorum thallikkalanju
kuttam maathram paranju rasicchappozhum (2)
nee maathramaanenne uyar‍tthiyathu
santhoshatthote njaanaaraadhikkunnu (2) hallelooyyaa





Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...