Malayalam Christian song Index

Sunday, 29 September 2019

Anugrahatthinadhipathiye അനുഗ്രഹത്തിനധിപതിയേ Song No 47

അനുഗ്രഹത്തിനധിപതിയേ!
അനന്തകൃപ പെരുംനദിയേ!
അനുദിനം നിന്‍ പാദം ഗതിയേ!
അടിയാനു നിന്‍ കൃപ മതിയേ!

വന്‍വിനകള്‍ വന്നിടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയം 
വന്നിടുമോ പിന്നെ ഭയം

തന്നുയിരെ പാപികള്‍ക്കായി
തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നെ
തീരുമോ നിന്‍ സ്നേഹമെന്നില്‍ 

തിരുക്കരങ്ങള്‍ തരുന്ന നല്ല 
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍ 
സ്നേഹത്തിന്‍ പ്രകാശനങ്ങള്‍

പാരിടമാം പാഴ്മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍ 
മറഞ്ഞിടും നിന്‍ മാര്‍വ്വിടത്തില്‍



Anugrahatthinadhipathiye!
Ananthakrupa perumnadiye!
Anudinam nin‍ paadam gathiye!
Atiyaanu nin‍ krupa mathiye!

Van‍vinakal‍ vannitukil‍
Valayukayillen‍ hrudayam
Vallabhan‍ neeyennabhayam
Vannitumo pinne bhayam

Thannuyire paapikal‍kkaayi 
Thannavanaam neeyiniyum
Thallitumo ezhayenne
Theerumo nin‍ snehamennil‍ 

Thirukkarangal‍ tharunna nalla 
Shikshayil‍ njaan‍ patharukilla
Makkalenkil‍ shaasanakal‍
Snehatthin‍ prakaashanangal‍

Paaritamaam paazhmanalil‍
Paar‍tthitum njaan‍ nin‍ thanalil‍
Maranadinam varumalavil‍ 
Maranjitum nin‍ maar‍vvitatthil‍



                          Chiku Kuriakos is the owner of a voice that can't be forgotten in memory.

Adavi tharukkalinnitayil‍ അടവി തരുക്കളിന്നിടയില്‍ Song No 46

1. അടവി തരുക്കളിന്നിടയില്‍
ഒരു നാരകമെന്നവണ്ണം
വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ
അതിശ്രേഷ്ഠനാമേശുവിനെ

വാഴ്ത്തുമേ എന്‍റെ പ്രിയനേ
ജീവകാലമെല്ലാം
ഈ മരുയാത്രയില്‍
നന്ദിയോടെ ഞാന്‍ പാടിടുമേ (2)

2. പനിനീര്‍ പുഷ്പം ശാരോനിലവന്‍
താമരയുമെ താഴ്വരയില്‍
വിശുദ്ധരിൽ അതി വിശുദ്ധനവന്‍
മാ- സൗന്ദര്യ സമ്പൂര്‍ണ്ണനേ വാഴ്ത്തു

3. പകര്‍ന്ന തൈലം പോല്‍ നിന്‍ നാമം
പാരില്‍ സൗരഭ്യം വീശുന്നതാല്‍
പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ് മാറ്റിടണേ വാഴ്ത്തു

4. മനഃക്ലേശ തരംഗങ്ങളാല്‍
ദുഃഖസാഗരത്തില്‍ മുങ്ങുമ്പോള്‍
തിരുക്കരം നീട്ടി എടുത്തണച്ചു
ഭയപ്പെടേണ്ടാ എന്നുരച്ചവനേ വാഴ്ത്തു

5. തിരുഹിതം ഇഹെ തികച്ചിടുവാന്‍
ഇതാ ഞാനിപ്പോള്‍ വന്നീടുന്നേ
എന്റെ വേലയെ തികച്ചും കൊണ്ട്
നിന്റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍



1.  Adavi tharukkalinnitayil‍
oru naarakamennavannam
vishuddharin‍ natuvil‍ kaanunne
athishreshdtanaameshuvine

vaazhtthume en‍te priyane
jeevakaalamellaam
ee maruyaathrayil‍
nandiyode njaan‍ paatitume (2)

2.  panineer‍ pushpam shaaronilavan‍
thaamarayume thaazhvarayil‍
vishuddharilathi vishuddhanavan‍
maa saundarya sampoor‍nnane  (vaazhtthu)

3.  pakar‍nna thylam pol‍ nin‍ naamam
paaril‍ saurabhyam veeshunnathaal‍
pazhi dushi ninda njerukkangalil‍
enne sugandhamaayu maattitane  (vaazhtthu)

4.  manaklesha tharamgangalaal‍
duakhasaagaratthil‍ mungumpol‍
thirukkaram neetti etutthanacchu
bhayappetendaa ennuracchavane   (vaazhtthu)

5 Thiru hidham ihey thigachiduvaan
Idhaa! njaanippoal vannidunney
Entey veilayey thigachu kondu
Nintey munbil njaan ninniduvaan




Saturday, 28 September 2019

Aayirangal‍ veenaalum (ആയിരങ്ങള്‍ വീണാലും ) Song No 45

ആയിരങ്ങള്‍ വീണാലും
പതിനായിരങ്ങള്‍ വീണാലും
വലയമായ് നിന്നെന്നെ കാത്തീടുവാന്‍
ദൈവദൂതന്മരുണ്ടരികിൽ

അസാദ്ധ്യമായ് എനിക്കൊന്നുമില്ലല്ലോ
സര്‍വ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാക്കുവാന്‍
എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ

ആയുധങ്ങള്‍ ഫലിക്കയില്ല
ഒരു തോല്‍വിയും ഇനി വരികയില്ല
എന്നെ ശക്തനായ് മാറ്റിടുവാന്‍

ആത്മബലമെന്‍റെ ഉള്ളിലുള്ളതാല്‍ അസാ..
തിന്മയതാന്നും വരികയില്ല
എല്ലാം നന്മയായി തീര്‍ന്നീടുമെ
ബാധയതൊന്നും അടുക്കയില്ല
എന്‍റെ ഭവനത്തില്‍ ദൈവമുണ്ടെന്നും അസാ...



Aayirangal‍ veenaalum
pathinaayirangal‍ veenaalum
valayamaayu ninnenne kaattheetuvaan‍
dyvadoothanmarundarikil

asaaddhyamaayu enikkonnumillallo
sar‍vvashakthanaam dyvamen‍re kooteyundallo
sakalavum innenikku saaddhyamaakkuvaan‍
en‍re yeshuvin‍re athbhuthamaam naamamundallo

aayudhangal‍ phalikkayilla
oru thol‍viyum ini varikayilla
enne shakthanaayu maattituvaan‍


aathmabalamen‍re ullilullathaal‍ asaa..
thinmayathaannum varikayilla
ellaam nanmayaayi theer‍nneetume
baadhayathonnum atukkayilla
en‍re bhavanatthil‍ dyvamundennum asaa...


Friday, 27 September 2019

En‍te priyan‍ vaanil‍ varaaraayu (എന്‍റെ പ്രിയന്‍ വാനില്‍ വരാറായ് ) Song No 44

എന്‍റെ പ്രിയന്‍ വാനില്‍ വരാറായ് 
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
മേഘേ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടീടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ്

1 പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിയ്ക്കും
  നിന്‍റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിയ്ക്കും
  ഞാന്‍ സന്തോഷിച്ചിടും എന്നും സ്തുതി പാടീടും
  എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍--- എന്‍റെ

2 പീഡിതനൊരഭയസ്ഥാനം
സങ്കടങ്ങളില്‍ നല്‍ തുണ നീ
ഞാന്‍ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്‍റെ യേശുവെന്‍റെ  കൂടെയുള്ളതാല്‍--- എന്‍റെ

3 തകര്‍ക്കും നീ ദുഷ്ട സൈന്യത്തെ 
ഉടയ്ക്കും നീ നീചപാത്രത്തെ
  സീയോന്‍ പുത്രി ആര്‍ക്കുക
എന്നും സ്തുതി പാടുക
  നിന്‍റെ രാജരാജന്‍ എഴുന്നെള്ളാറായ്-- എന്‍



En‍te priyan‍ vaanil‍ varaaraayu 
kaahalatthin‍ dhvani kel‍kkaaraayu
meghe dhvani muzhangum doothar‍ aar‍tthu paateetum
naamum cher‍nnu paatum doothar‍ thulyaraayu

1 poor‍nna hrudayatthote njaan‍ sthuthiykkum
   nin‍re athbhuthangale njaan‍ var‍nniykkum
   njaan‍ santhoshicchitum ennum sthuthi paateetum
   enne saukhyamaakki veendetutthathaal‍--- en‍re

2 peedithanorabhayasthaanam
sankatangalil‍ nal‍ thuna nee
njaan‍ kulungukilla orunaalum veezhilla
en‍re yeshuven‍re  kooteyullathaal‍--- en‍re

3  thakar‍kkum nee dushta synyatthe 
utaykkum nee neechapaathratthe
 eeyon‍ puthri aar‍kkuka
ennum sthuthi paatuka
 nin‍re raajaraajan‍ ezhunnellaaraay-- en‍

En‍te sankethavum balavum എന്‍റെ സങ്കേതവും ബലവും Song No 43

 എന്‍റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
എന്തോരാപത്തിലും
ഏതു നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രെ (2)

ഇരുള്‍ തിങ്ങിടും പാതകളില്‍

കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോലൊരുവന്‍  (2) എന്‍റെ

എല്ലാ ഭാരങ്ങളും ചുമക്കും

എന്നും താങ്ങിയെന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്ക്കും
കാത്തുപാലിക്കുമെന്നെ നിത്യം  (2) എന്‍റെ

ഇത്ര നല്ലവനാം പ്രീയനെ

ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാല്‍ ഒടുവില്‍ വരെയും
ഇനിയെനിക്കെന്നും
താന്‍ മതിയാം  (2) എന്‍റെ

എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍

എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ  (2) എന്‍റെ

En‍te sankethavum balavum
Ettavum atuttha thunayum
Enthoraapatthilum
Ethu neratthilum
Enikkennumen‍ dyvamathre (2)

Irul‍ thingitum paathakalil‍
Karal‍ vingitum velakalil‍
Arikil‍ varuvaan‍ krupakal‍ tharuvaan‍
Aarumillithupoloruvan‍  (2) en‍re

Ellaa bhaarangalum chumakkum
Ennum thaangiyenne natatthum
Kar‍tthan‍ than‍ karatthaal‍ kannuneer‍ thutaykkum
Kaatthupaalikkumenne nithyam  (2) en‍re

Ithra nallavanaam preeyane
Iddharayil‍ ruchiccharivaan‍
Itayaayathinaal‍ otuvil‍ vareyum
Iniyenikkennum
Thaan‍ mathiyaam  (2) en‍re

Enne thannarikil‍ cher‍kkuvaan‍
Ethrayum vegam vannitum thaan‍
Putthanaam bhavanam etthi vishramippaan‍
Aar‍tthiyote njaan‍ kaatthirippoo  (2) en‍re


Lyrics & Music: Charles John
https://www.youtube.com/watch?v=ghJPN34r7O4

Ethranallavan‍ enneshunaayakan‍ (എത്രനല്ലവന്‍ എന്നേശുനായകന്‍) Song No 42

എത്രനല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തീടുന്നവന്‍  (2)
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകൾ  ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ  (2)

1. നായകനവന്‍ നമുക്കു മുന്‍പിലായ്
നല്‍ വഴികളെ ഒരുക്കീടുന്നതാല്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവേ
നാടെങ്ങും ഘോഷിക്കും നിന്‍ മഹാ സ്നേഹത്തെ (എത്ര)

2. പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍കൃപ നല്‍കുകീ പൈതലില്‍ (എത്ര)



Ethranallavan‍ enneshunaayakan‍
ethuneratthum natattheetunnavan‍  (2)
enniyaal‍ theer‍nnitaa nanmakal  cheythavan‍
enne snehicchavan‍ hallelooyyaa  (2)

1. Naayakanavan‍ namukku mun‍pilaayu
nal‍ vazhikale orukkeetunnathaal‍
nandiyaal‍ paatum njaan‍ nallavaneshuve
naatengum ghoshikkum nin‍ mahaa snehatthe (ethra)

2. Priyarevarum prathikoolamaakumpol‍
paarileritum prayaasavelayil‍
pon‍mukham kandu njaan‍ yaathra cheytheetuvaan‍
ponnunaathan‍krupa nal‍kukee pythalil‍  (ethra)

Ezhunnellunneshu raajaavaayu(എഴുന്നെള്ളുന്നേശു രാജാവായ്) Song No 41

എഴുന്നെള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തീടുവാന്‍

യേശുവെ വന്ന് വാഴണമേ

ഇനി ഞാനല്ല എന്നില്‍ നീയല്ലോ
രാജാവെ വന്ന് വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ

രോഗങ്ങള്‍ മാറും ഭൂതങ്ങള്‍ ഒഴിയും 

ബന്ധനം എല്ലാം തകര്‍ന്നീടുമെ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രമാകുന്ന ദൈവരാജ്യം യേശു

ഭയമെല്ലാം മാറും നിരാശ നീങ്ങും

വിലാപം നൃത്തമായി തീര്‍ന്നീടുമെ
തുറന്നീടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ് യേശു


Ezhunnellunneshu raajaavaayu
kar‍tthaavaayu bharanam cheythituvaan‍
dyvaraajyam nammil‍ sthaapithamaakkaan‍
saatthaanya shakthiye thakar‍ttheetuvaan‍

yeshuve vannu vaazhaname
ini njaanalla ennil‍ neeyallo
raajaave vannu vaazhaname
ini njaanalla ennil‍ neeyallo

rogangal‍ maarum bhoothangal‍ ozhiyum 
bandhanam ellaam thakar‍nneetume
kurutarum mutantharum chekitarumellaam
svathanthramaakunna dyvaraajyam yeshu

bhayamellaam maarum niraasha neengum
vilaapam nrutthamaayi theer‍nneetume
thuranneetum vaathil‍ atanjavayellaam
poruthum mashihaa raajan‍ namukkaayu yeshu


Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...