Malayalam Christian song Index

Saturday, 30 August 2025

Kandu Njaan Mahathwamaaya,കണ്ടു ഞാൻ മഹത്വമായ Song No 511

 കണ്ടു ഞാൻ മഹത്വമായ, മഹിമയെ 

അറിഞ്ഞു ഞാൻ അത്യുത്തമായ നാമത്തെ (2)

സ്വർഗ്ഗത്തേക്കാൾ വലിയതാം, അത്യുന്നതനെ 

തൻകരത്താലെ മെനഞ്ഞല്ലോ എന്നെയും (2)


ഇത്രമേൽ സ്നേഹിച്ചിടുവാൻ

വിണ്ണിൽ നിന്നും മണ്ണിൽ വന്നോനെ(2) 

പാടിയിടും ഞാൻ ഹല്ലേലുയ്യ അത്യുന്നതനായി 

ഹല്ലേലുയ്യ ഹല്ലേലുയ്യ ആരാധ്യനായ് (2) 


കേട്ടു ഞാൻ മാധുര്യമാം ആ നാദത്തെ

തൊട്ടറിഞ്ഞു ഞാൻ, 

എൻ  കരത്തിനാലെ യേശു ജീവിക്കുഎന്ന് (2) 


പോയതുപോൽ വേഗം വരും, 

എന്ന് അരുളിയൊന്നെ 

വന്നിടുമ്പോൾ  ഞാനും

കാണും സർവ്വാംഗ സുന്ദരനെ (2) 


എത്രമാം മഹൽ സന്തോഷം, 

മേഘാരുഡനായി വരുമ്പോൾ(2) 

പാടിയിടും ഞാൻ ഹല്ലേലുയ്യ അത്യുന്നതനായി 

ഹല്ലേലുയ്യ ഹല്ലേലുയ്യ ആരാധ്യനായ്  (2)


പാടിയിടും ഞാൻ ഹല്ലേലുയ്യ അത്യുന്നതനായി 

ഹല്ലേലുയ്യ ഹല്ലേലുയ്യ ആരാധ്യനായ് 


Kandu Njaan Mahathwamaaya, Mahimaye 

Arinju Njaan Athyuthamaaya Naamathe (2)

Swarggathekkal Valiyathaam, Athyunnathane 

Thankarathaale Menanjallo Enneyum (2)


Ithramel Snehichituvaan

Vinnil Ninnum Mannil Vannone(2) 

Padiyidum Njaan Halleluyya Athyunnathanaayi 

Halleluyya Halleluyya Aaraadhyanaay (2) 


Kettu Njaan Maaduryamaam 

Au Naadathe Thottarinju Njaan, 

En  Karathinaale Yeshu Jeevikkuennu (2) 


Poyathupol Vegam Varum, 

Ennu Aruliyonne 

Vannidumbol  Njanum

Kaanum Sarvvaamga Sundarane (2) 


Ethramaam Mahal Sandosham, 

Mekhaarudanaayi Varumbol(2) 

Padiyidum Njaan Halleluyya Athyunnathanaayi 

Halleluyya Halleluyya Aaraadhyanaay  (2)


Padiyidum Njaan Halleluyya Athyunnathanaayi 

Halleluyya Halleluyya Aaraadhyanaay

This video is from Anil Adoor
Lyrics & Music : Anil Adoor
 Vox : Anil Adoor || Jemeema || Ameeliya Anil 



Enikkeshuvundeemaruvilഎനിക്കേശുവുണ്ടീമരുവിൽ Song No 510

എനിക്കേശുവുണ്ടീമരുവിൽ

എല്ലാമായെന്നുമെന്നരികിൽ


ഞാനാകുലനായിടുവാൻ

മനമേയിനി കാര്യമില്ല

ദിനവും നിനക്കവൻ മതിയാം


കടുംശോധന വേളയിലും

പാടിയെന്മനമാശ്വസിക്കും

നേടും ഞാനതിലനുഗ്രഹങ്ങൾ


പാരിലെന്നുടെ നാളുകളീ

പരനേശുവെ സേവിച്ചു ഞാൻ

കരഞ്ഞിന്നു വിതച്ചിടുന്നു


ഒന്നുമാത്രമെന്നാഗ്രഹമേ

എന്നെ വീണ്ടെടുത്ത നാഥനെ

മന്നിൽ എവിടെയും കീർത്തിക്കണം


നീറുമെന്നുടെ വേദനകൾ മാറും

ഞാനങ്ങു ചെന്നിടുമ്പോൾ

മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും


Enikkeshuvundeemaruvil

Ellamaayennumennarikil


Njanaakulanaayiduvaan

Manameyini Kaaryamilla

Dinavum Ninakkavan Mathiyaam


Kadum shodhana Velayilum

Padiyenmanamaaswasikkum

Nedum Njanathilanugrahangal


Paarilennude Naalukali

Paraneshuve Sevichu Njaan

Karanjinnu Vithachitunnu


Onnumaathramennaagrahame

Enne Veendedutha Naathane

Mannil Evideyum Keerthikkanam


Neerumennude Vedanakal Maarum

Njanangu Chennidumbol

Maaril Cherthu Kanneer Thudaykkum

This video is from Manorama Music
(Study purpose only)
Lyrics & Music: Charles John Ranni
Singer: Maria Kolady


 

Thrukkarangal Enne Nadathumതൃക്കരങ്ങൾ എന്നെ നടത്തും Song No 509

തൃക്കരങ്ങൾ എന്നെ നടത്തും

അക്കരെ ഞാൻ ചേരും വരെയും

 

1 ഏതു നേരത്തും കൂടെവരും

എന്റെ ഖേദങ്ങൾ തീർത്തുതരും

ഇത്ര നല്ല മിത്രമേശു

എനിക്കെന്നും മതിയായവൻ;-


2 എന്നെ സ്നേഹിക്കും തൻ കരങ്ങൾ

എല്ലാം നന്മയ്ക്കായ് നൽകീടുന്നു

എല്ലാറ്റിനും സ്തോത്രം ചെയ്യും

എപ്പോഴും സന്തോഷിക്കും ഞാൻ;-


3 വീട്ടിലെത്തുന്ന നാൾവരെയും

വീഴാതൻപോടെ സൂക്ഷിക്കുന്നു

വല്ലഭൻ തൻ വലങ്കയ്യിൽ

വഹിച്ചെന്നെ നടത്തീടുന്നു;-


4 ഏറെ നാളുകളില്ലിഹത്തിൽ

എന്റെ സ്വർഗ്ഗീയ പാർപ്പിടത്തിൽ

എത്തും വേഗം ദുഃഖം തീരും

ഏറിടുന്നു ആശയെന്നിൽ;-


Thrukkarangal Enne Nadathum

Akkare Njaan Cherum Vareyum

 

1 Ethu Nerathum Koodevarum

Ante Khedangal Theertthutharum

Ithra Nalla Mithrameshu

Enikkennum Mathiyaayavan;-


2 Enne Snehikkum Than Karangal

Allam Nanmaykkaay Nalkiidunnu

Allattinum Sthothram Cheyyum

Appozhum Sandoshikkum Njaan;-


3 Veettilethunna Naalvareyum

Veezhaathanpode Sookshikkunnu

Vallabhan Than Valankayyil

Vahichenne Nadatheedunnu;-


4 Ere Naaluka lillihathil

Ante Swargeeya Parppidathil

Athum Vegam Dukham Theerum

Earidunnu Aashayennil;-

This video is from Invisible War 
Lyrics & Music: Charles John Ranni 



Kandu Njaan Mahathwamaaya,കണ്ടു ഞാൻ മഹത്വമായ Song No 511

 കണ്ടു ഞാൻ മഹത്വമായ, മഹിമയെ  അറിഞ്ഞു ഞാൻ അത്യുത്തമായ നാമത്തെ (2) സ്വർഗ്ഗത്തേക്കാൾ വലിയതാം, അത്യുന്നതനെ  തൻകരത്താലെ മെനഞ്ഞല്ലോ എന്നെയും (2) ഇ...